×
login
നീണ്ട ഇടവേളയ്ക്ക ശേഷം ഹൊറര്‍ ത്രില്ലറുമായി സുരേഷ് ഉണ്ണിത്താന്‍ എത്തുന്നു; ക്ഷണം ഡിസംബര്‍ 10ന് തിയേറ്ററുകളില്‍

ദേവന്‍, പി ശ്രീകുമാര്‍, ക്രിഷ്, വിവേക്, ആനന്ദ്, ലേഖ പ്രജാപതി, റെജി തമ്പി, അനു സോനാര മാല പാര്‍വതി, ഊര്‍മിള ഉണ്ണി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്യ്ത ക്ഷണം ഡിസംബര്‍ 10ന് തിയേറ്ററുകളില്‍ എത്തും. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലാല്‍, ഭരത്, അജ്മല്‍ അമീര്‍, ബൈജു സന്തോഷ് പുതുമുഖമായ സ്‌നേഹ അജിത്ത് എന്നിവരാണ് പ്രാധാന വേഷങ്ങളില്‍ എത്തുന്നത്.

ദേവന്‍, പി ശ്രീകുമാര്‍, ക്രിഷ്, വിവേക്, ആനന്ദ്, ലേഖ പ്രജാപതി, റെജി തമ്പി, അനു സോനാര മാല പാര്‍വതി, ഊര്‍മിള ഉണ്ണി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ദിനേശ് ദഷാന്‍ മൂവി ഫാക്ടറിയുടെ ബാനറില്‍ സുരേഷ് ഉണ്ണിത്താനും റോഷന്‍ പിക്‌ചേര്‍സിന്റെ ബാനറില്‍ റെജി തമ്പിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം ജെമിന്‍ ജോം അയ്യനത്താണ് നിര്‍വഹിച്ചിരിക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

ജാതകം, മുഖചിത്രം, ഉത്സവമേളം തുടങ്ങിയ ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സുരേഷ് ഉണ്ണിത്താന്‍ ഒരുക്കുന്ന വ്യത്യസ്ത ചിത്രമായിരിക്കും ക്ഷണം. ഒരു ചലച്ചിത്രത്തിന്റെ ലൊക്കേഷന്‍ തേടി ഹില്‍ സ്‌റ്റേഷനില്‍ എത്തുന്ന ഫിലിം സ്‌കൂള്‍ വിദ്യാര്‍ഥികള്‍, തികച്ചും യാദൃച്ഛികമായി അസാധാരണ സിദ്ധികളുള്ള, പാരാ സൈക്കോളജിയില്‍ പണ്ഡിതനായ ഒരു പ്രൊഫസറെ കണ്ടു മുട്ടുന്നു, അയാളിലൂടെ പരേത ആത്മാക്കളുടെ ലോകത്തേക്ക് ആകൃഷ്ടരാകുന്നു. അവിടുന്നങ്ങോട്ടുള്ള സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങളാണ് ക്ഷണത്തില്‍ സുരേഷ് ഉണ്ണിത്താന്‍ ചിത്രീകരിക്കുന്നത്.

പദ്മരാജന്റെ സിനിമകളില്‍ സഹസംവിധായകനായിട്ടാണ് സുരേഷ് ഉണ്ണിത്താന്‍ തന്റെ ചലച്ചിത്ര ജീവിതം തുടങ്ങിയത്. 1989ല്‍ ജാതകം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്ര സംവിധായകനായി. പുതുമുഖ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ജാതകത്തിലൂടെ അദ്ദഹത്തിന് ലഭിച്ചു. 12 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 2004ല്‍ സ്വാമി അയ്യപ്പന്‍ എന്ന സീരിയല്‍ സംവിധാനം ചെയ്തുകൊണ്ട് ടെലിവിഷന്‍ രംഗത്തേക്ക് കടന്നുവന്നു.

 

  comment
  • Tags:

  LATEST NEWS


  'എല്ലാ ഇസങ്ങള്‍ക്കും അപ്പുറമാണ് ഹ്യൂമനിസം'; സ്വതന്ത്രചിന്തകരുടെ സംഗമത്തിന് ഒരുങ്ങി കൊച്ചി; 'ഐസ്സന്‍ഷ്യ21' ഡിസംബര്‍ 11ന് ടൗണ്‍ഹാളില്‍


  ചൈനയ്ക്ക് വഴങ്ങി ടിം കുക്ക്; രഹസ്യമായി ഒപ്പിട്ടത് 275 ബില്ല്യന്‍ ഡോളറിന്റെ കരാര്‍; ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള ശ്രമം പാളിയെന്ന് ആരോപണം


  'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


  വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.