×
login
'തത്വമസി' ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്; നാല് ഭാഷകളില്‍ നിര്‍മിക്കും

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ നിര്‍മിക്കുന്ന ഒരു പാന്‍ ഇന്ത്യ പദ്ധതിയാണ് തത്വമസി. ആര്‍ഇഎസ് എന്റര്‍ടെയ്ന്‍മെന്റ് എല്‍എല്‍പിയുടെ ബാനറില്‍ രാധാകൃഷ്ണ തെലു ആണ് ചിത്രം നിര്‍മിക്കുന്നത്. ശ്യാം.കെ.നായിഡു ആണ് ചിത്രത്തിന്റെ ക്യാമറ. ചിത്രത്തില്‍ നടന്‍ പ്രകാശ് രാജ് ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

റോഗ് മൂവി ഫെയിം ഇഷാനും വരലക്ഷ്മി ശരത്കുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ തത്വമസിയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ രമണ ഗോപിസെട്ടി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് തത്വമസി. ടൈറ്റില്‍ സൂചിപ്പിക്കുന്നതുപോലെ, തത്വമസി ഒരു അതുല്യമായ ഇതിവൃത്തമുള്ള ജീവിതത്തേക്കാള്‍ വലിയ ചിത്രമായിരിക്കും. ഏറെ  കൗതുകമുണര്‍ത്തുന്നതാണ് ടൈറ്റില്‍ പോസ്റ്റര്‍. പോസ്റ്ററില്‍ രക്ത അടയാളങ്ങളുള്ള കുണ്ഡലി (ജാതകം) ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ നിര്‍മിക്കുന്ന ഒരു പാന്‍ ഇന്ത്യ പദ്ധതിയാണ് തത്വമസി. ആര്‍ഇഎസ് എന്റര്‍ടെയ്ന്‍മെന്റ് എല്‍എല്‍പിയുടെ ബാനറില്‍ രാധാകൃഷ്ണ തെലു ആണ് ചിത്രം നിര്‍മിക്കുന്നത്. ശ്യാം.കെ.നായിഡു ആണ് ചിത്രത്തിന്റെ ക്യാമറ. ചിത്രത്തില്‍ നടന്‍ പ്രകാശ് രാജ് ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ ഹരീഷ് ഉത്തമനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംഗീതം- സാം സി.എസ്, എഡിറ്റിങ്-മാര്‍ത്താണ്ഡ്. കെ.വെങ്കിടേഷ്, സ്റ്റണ്ട് ഡയറക്ടര്‍-പീറ്റര്‍ ഹെയ്ന്‍, ഗാനരചന-ചന്ദ്രബോസ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

  comment
  • Tags:

  LATEST NEWS


  പെരുമുടിയൂരിന്റെ പെരുമ തകര്‍ക്കാന്‍ നീക്കം; സംസ്‌കൃതം പുറത്തേക്ക്, മലയാളം രണ്ടാം ഭാഷയാക്കാൻ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു


  ഡയറ്റില്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും നിയമനമില്ല; പൊതു വിദ്യാഭ്യാസ വകുപ്പ് നിയമനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ആരോപണം


  ത്രിവര്‍ണ്ണ പതാകയുമായി മോദിയെ വരവേറ്റ് യുഎസ്: നാളെ ജോ ബൈഡനും, കമല ഹാരിസുമായും കൂടിക്കാഴ്ച നടത്തും; യുഎന്‍, ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കും


  '1921 - മലബാര്‍ കലാപം - സത്യവും മിഥ്യയും ' കാനഡ കെ എച്ച് എഫ് സി പ്രഭാഷണം വെള്ളിയാഴ്ച


  പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


  കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.