പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെ (തെലങ്കാന) സിംഗരേണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. നാനി തെലുങ്കാന ഭാഷയാണ് കൈകാര്യം ചെയ്യുന്നത് എന്നും ശ്രദ്ധേയമാണ്.
നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് "ദസറ". ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്. കീർത്തി സുരേഷാണ് ഈ നാടൻ മാസ് ആക്ഷൻ എന്റർടെയ്‌നറിൽ നായികയായി എത്തുന്നത്. ചിത്രത്തിൻറെ ട്രൈലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഇതിനോടകം തന്നെ പുറത്തുവന്ന ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകൾക്കും ഗാനങ്ങൾക്കും ടീസറിനുമെല്ലാം മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത്.
പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെ (തെലങ്കാന) സിംഗരേണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. നാനി തെലുങ്കാന ഭാഷയാണ് കൈകാര്യം ചെയ്യുന്നത് എന്നും ശ്രദ്ധേയമാണ്.
സിനിമയ്ക്ക് വേണ്ടിയുള്ള നാനിയുടെ ഗെറ്റപ്പ് ചേഞ്ച് ഒക്കെത്തന്നെ മാധ്യമശ്രദ്ധ ആകർഷിച്ചിരുന്നു. താരത്തിന്റെ ആദ്യ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം കൂടിയാണ് ദസറ. സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ, സത്യൻ സൂര്യൻ ഐഎസ്സി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ്. ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ മാർച്ച് 30ന് റിലീസ് ചെയ്യും. E4 എന്റർടൈൻമെന്റാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്.
പ്രൊഡക്ഷൻ ബാനർ: ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസ്. ഛായാഗ്രഹണം : സത്യൻ സൂര്യൻ ISC. എഡിറ്റർ: നവീൻ നൂലി. പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിജയ് ചഗന്തി. സംഘട്ടനം: അൻബറിവ്. പിആർഒ: ശബരി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
'ഇന്ത്യയില്‍ അസഹിഷ്ണുത; രാജ്യം വിടണം'; ഭാര്യയുടെ നിലപാട് തള്ളി; ഞാന്‍ ഇന്ത്യയെ സ്നേഹിക്കുന്നു; സിനിമയെ ബഹിഷ്കരിക്കരുത്; വീണ്ടും ആപേക്ഷയുമായി അമീര്‍
മതവികാരം വ്രണപ്പെടുത്തുന്നു; ദുല്‍ഖര്‍ സല്മാന് സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍; 'സീതാരാമ'മത്തിന്റെ പ്രദര്‍ശനം തടഞ്ഞു
'മേപ്പടിയാന്' മോഡല്‍ ഡീഗ്രേഡിങ്ങ് ആറാട്ടിനെതിരെയും; സൈബര്‍ ആക്രമണങ്ങളെ അതിജീവിച്ച് മോഹന്‍ലാലിന്റെ കുതിപ്പ്; ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷന്‍
'ഇത് എന്റെ കഥയാണ്, മതം മാറ്റപ്പെട്ട 32000 പെണ്‍കുട്ടികളുടെ കഥയാണ്'; ഐഎസ് റിക്രൂട്ട്മെന്റും ലൗജിഹാദും പ്രമേയമായ 'കേരള സ്റ്റോറി'യുടെ ടീസര്‍ പുറത്ത്
കാശ്മീര്‍ വംശഹത്യയുടെ സത്യസന്ധമായ ആവിഷ്കാരം; 'ദി കശ്മീര്‍ ഫയല്‍സ്' കേരളത്തിലും കൂടുതല്‍ തീയേറ്ററുകളിലേക്ക്
സായ് പല്ലവി ആത്മീയ പാതയിലോ? ആരാധകര്‍ക്ക് ആശ്ചര്യം; ധര്‍മ്മ ദേവതയില്‍ നിന്നും അനുഗ്രഹം തേടാനെത്തിയ സായ് പല്ലവിയുടെ ചിത്രം വൈറല്‍