×
login
'തീ' ആഗസ്റ്റ് 12-ന് പ്രേക്ഷകരിലേക്കെത്തും

ആദര്‍ശധീരരായ ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകരും അധികാരശക്തിയും അന്തര്‍ദ്ദേശീയ ശൃംഖലകളുമുള്ള അധോലോകവുമായുള്ള പോരാട്ടം പ്രമേയമാകുന്ന ചിത്രത്തില്‍, സസ്‌പെന്‍സും ആക്ഷനും പ്രണയവും മനോഹരങ്ങളായ നിരവധി ഗാനങ്ങളും മനസ്സുകളില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്നതാണ്.

കാത്തിരിപ്പുകള്‍ക്കൊടുവില്‍ ചലച്ചിത്രരംഗത്തോടൊപ്പം രാഷ്ട്രീയരംഗത്തും കൗതുകം സൃഷ്ടിച്ച 'തീ' ആഗസ്റ്റ് 12 ന് കേരളത്തിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നു. എന്ന അനില്‍ വി. നാഗേന്ദ്രന്റെ ഈ റൊമാന്റിക് - ആക്ഷന്‍ - ത്രില്ലര്‍ ചിത്രത്തില്‍ മുഹമ്മദ് മുഹസിന്‍ എംഎല്‍എയാണ് നായകനാകുന്നത്.  

ഒരു എം.എല്‍.എ. നായകനാകുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും 'തീ' യ്ക്കുണ്ട്. ആദര്‍ശധീരരായ ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകരും അധികാരശക്തിയും അന്തര്‍ദ്ദേശീയ ശൃംഖലകളുമുള്ള അധോലോകവുമായുള്ള പോരാട്ടം പ്രമേയമാകുന്ന ചിത്രത്തില്‍, സസ്‌പെന്‍സും ആക്ഷനും പ്രണയവും മനോഹരങ്ങളായ നിരവധി ഗാനങ്ങളും മനസ്സുകളില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്നതാണ്.


അധോലോകനായകനായി ആരും പ്രതീക്ഷിക്കാത്ത രൂപഭാവങ്ങളോടെ ജനപ്രിയ നടന്‍ ഇന്ദ്രന്‍സ് എത്തുമ്പോള്‍ ഉറച്ചനിലപാടുകളുള്ള മാധ്യമ സ്ഥാപന മേധാവിയുടെ വേഷത്തില്‍ പ്രേംകുമാറും എത്തുന്നു. ഒപ്പം ഋതേഷും, രമേഷ് പിഷാരടിയും, വിനു മോഹനും, അരിസ്റ്റോ സുരേഷും, ഉല്ലാസ് പന്തളവും, കോബ്രാ രാജേഷും, ജയകുമാറും(തട്ടീം മുട്ടീം ഫെയിം), സോണിയ മല്‍ഹാറും, രശ്മി അനിലും, വി.കെ. ബൈജുവും അഭിനയിക്കുന്നുണ്ട്.  

'യൂ' ക്രീയേഷന്‍സിന്റെയും വിശാരദ് ക്രീയേഷന്‍സിന്റെയും ബാനറില്‍ റ്റി. മലയമാനും അനില്‍ വി. നാഗേന്ദ്രനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. അഞ്ചല്‍ ഉദയകുമാര്‍ പശ്ചാത്തലസംഗീതം ഒരുക്കുന്നു. ദേശീയതലത്തില്‍ ശ്രദ്ധേയനായ ക്യാമറാമാന്‍ കവിയരശിന്റെ നേതൃത്വത്തിലാണ് ഛായാഗ്രഹണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കാര്‍ത്തികേയന്‍, എഡിറ്റിങ്- ജോഷി എ. എസ്, പ്രശാന്ത് ജയ്, അസിസ്റ്റന്റ് ഡയറക്ടര്‍ - സുധീഷ് കീച്ചേരി, സൗണ്ട് ഡിസൈനര്‍- എന്‍.ഹരികുമാര്‍, വിഷ്വല്‍ എഫക്ട്‌സ്- മുരുകേഷ് വരണ്‍, പിആര്‍ഒ -എ എസ് ദിനേശ്.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.