login
'തിരികെ' ഫെബ്രുവരി 26ന്; ഒടിടി പ്ലാറ്റ്‌ഫോമായ നീസ്ട്രീമില്‍

ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഡൗണ്‍ സിന്‍ഡ്രമുള്ള ഒരാള്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. സെബു ആയി അഭിനയിക്കുന്ന ഗോപി കൃഷ്ണന്‍ തന്നെ തന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രാധാന ആകര്‍ഷണീയത. ഡൗണ്‍ സിന്‍ഡ്രം ഉള്ള ഒരു വ്യക്തി എന്ന രീതിയില്‍ ചിത്രീകരിക്കാതെ സാധാരണ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തില്‍ സംഭവിക്കുന്ന പ്രണയം, നര്‍മ്മം എന്നിവയെല്ലാം ചേര്‍ത്താണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

കൊച്ചി: ഫെബ്രുവരി 26ന് 'തിരികെ' പ്രദര്‍ശനത്തിനെത്തുന്നു. മലയാളം ഒടിടി പ്ലാറ്റ്‌ഫോമായ നീസ്ട്രീമിലൂടെയാണ് 'തിരികെ' റിലീസ് ചെയ്യുക. 'ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള'യ്ക്ക് ശേഷം ജോര്‍ജ് കോരക്കൊപ്പം സാം സേവ്യറും ഒന്നിച്ചപ്പോഴാണ് പതിവില്‍ നിന്നും വ്യത്യസ്തമായ ഒരു ചിത്രം പിറവിയെടുത്തത്. ഡൗണ്‍ സിന്‍ഡ്രം ബാധിച്ച സെബുവിന്റെയും സഹോദരന്‍ തോമയുടെയും ജീവിത സാഹചര്യങ്ങളിലൂടെ ആണ് ഈ സിനിമ കടന്നുപോകുന്നത്.

ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഡൗണ്‍ സിന്‍ഡ്രമുള്ള ഒരാള്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. സെബു ആയി അഭിനയിക്കുന്ന ഗോപി കൃഷ്ണന്‍ തന്നെ തന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രാധാന ആകര്‍ഷണീയത. ഡൗണ്‍ സിന്‍ഡ്രം ഉള്ള ഒരു വ്യക്തി എന്ന രീതിയില്‍ ചിത്രീകരിക്കാതെ സാധാരണ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തില്‍ സംഭവിക്കുന്ന പ്രണയം, നര്‍മ്മം എന്നിവയെല്ലാം ചേര്‍ത്താണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ചിത്രത്തിലൂടെ 'സഹതപിക്കപ്പെടേണ്ടവരല്ല ആഘോഷിക്കപ്പെടേണ്ടവരാണ് ഈ കുഞ്ഞുങ്ങള്‍' എന്ന വലിയ ഒരു ആശയമാണ് 'തിരികെ' മുന്നോട്ടുവെക്കുന്നത്.

നേഷന്‍ വൈഡ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എബ്രഹാം ജോസഫും, ദീപക് ദിലീപ് പവാറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹ നിര്‍മ്മാതക്കള്‍ ഡിജോ കുര്യന്‍, റോണിലാല്‍ ജെയിംസ്, മനു മറ്റമന, സിജോ പീറ്റര്‍, പോള്‍ കറുകപ്പിള്ളില്‍ എന്നിവരാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ജോര്‍ജ് കോര. അങ്കിത് മേനോന്‍ സംഗീതം നല്‍കിയിരിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചത് ചെറിന്‍ പോള്‍ ആണ്. ശാന്തി കൃഷ്ണ, നമിത കൃഷ്ണമൂര്‍ത്തി, സരസ ബാലുശേരി, ഗോപന്‍ മാങ്ങാട്ട്, ഫ്രാങ്കോ ഡേവിസ് മഞ്ഞില, ജിനു ബെന്‍ തുടങ്ങിയ പ്രമുഖര്‍ പ്രാധാന വേഷങ്ങളില്‍ എത്തുന്നു.

    comment

    LATEST NEWS


    സ്ഥാനാർത്ഥി നിർണയം: എൻ‌സിപി പൊട്ടിത്തെറിയിലേക്ക്, ശശീന്ദ്രൻ വേണ്ടെന്ന് എൻ.വൈ.സി, കോൺ‌ഗ്രസിലും സിപി‌എമ്മിലും പോസ്റ്റർ യുദ്ധം


    പാക്കിസ്ഥാനില്‍ അഞ്ചംഗ ഹിന്ദു കുടുംബം കൊല്ലപ്പെട്ടു; മൃതദേഹങ്ങള്‍ കണ്ടെത്തിയത് കഴുത്തറത്ത നിലയില്‍, ഞെട്ടല്‍ മാറാതെ പ്രദേശവാസികള്‍


    പൊതു ഇടങ്ങളിലെ 'ബുര്‍ഖ' നിരോധനത്തിന് അനുകൂലമായി വോട്ട് ചെയ്ത് സ്വിറ്റ്‌സര്‍ലന്‍ഡ്; ഹിതപരിശോധനയില്‍ പിന്തുണച്ചത് 51 ശതമാനം


    സ്ത്രീ ജീവിതങ്ങൾക്ക് മോദിയുടെ സമ്മാനങ്ങൾ ഏറെ, എല്ലാ പദ്ധതികളിലും ‘അർധനാരീശ്വര’ സങ്കൽപ്പം


    വനിത സംവിധായികയുടെ ചിത്രത്തില്‍ ആദ്യമായി നായകനായി മമ്മൂട്ടി; നായിക പാര്‍വതി; റത്തീനയുടെ 'പുഴു' നിര്‍മിക്കാന്‍ മകന്‍ ദുല്‍ഖറും


    കേന്ദ്രസർക്കാർ കൈത്താങ്ങായി; പ്രിയ ഒരുക്കിയത് ഇന്ത്യയിലെ ആദ്യത്തെ സഞ്ചരിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രി


    ഇത് ഭാരതമാണെന്ന് പറയാന്‍ കഴിയണമെന്ന് സ്വാമി ചിദാനന്ദപുരി, ആചാരങ്ങളും അനുഷ്ഠാനങ്ങളും ഹൈന്ദവ സമൂഹത്തെ വഴിതെറ്റാതെ പിടിച്ചുനിര്‍ത്തുന്നു


    നന്ദുകൃഷ്ണ വധക്കേസ്: അന്വേഷണം അട്ടിമറിക്കുന്നു, ആകെ പിടിയിലായത് 10 പ്രതികൾ, ഉന്നതരുടെ ഇടപെടലിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തിലാകുന്നു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.