×
login
'ദി കശ്മീരി ഫയല്‍സ്' മികച്ച സിനിമ; പലരും വ്യാജ പ്രചരണങ്ങള്‍ നടത്തുന്നു; ഇത്തരം സിനിമകളാണ് രാജ്യത്തിന് ആവശ്യം: പിന്തുണയുമായി പ്രധാനമന്ത്രി

ദി കശ്മീരി ഫയല്‍സ്' വളരെ മികച്ച ചിത്രമാണ്. സിനിമയെ കുറിച്ചല്ല അതിലുള്ള യാഥാര്‍ത്ഥ്യത്തെ കുറിച്ചാണ് പറയുന്നത്.എല്ലാവരും അത് നിര്‍ബന്ധമായും കാണണം. ഇത്തരം സിനിമകളാണ് ഇനി നിര്‍മ്മിക്കേണ്ടതെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇത്തരം സത്യങ്ങള്‍ ആരും ഉള്‍ക്കൊള്ളാന്‍ ആഗ്രഹിക്കുന്നില്ല. വിഭാഗീയത ഉണ്ടാക്കാനും വര്‍ഗീയത പരത്താനും വേണ്ടിയാണ് ചിലര്‍ പ്രവര്‍ത്തിക്കുന്നത് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ന്യൂദല്‍ഹി : 1990 കളിലെ കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടേയും പലായനത്തിന്റെയും കഥ പറഞ്ഞ 'ദി കശ്മീരി ഫയല്‍സ്' എന്ന സിനിമയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരും സിനിമ കാണണമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ബിജെപിയുടെ പാര്‍ലമെന്ററി യോഗത്തിലാണ് പ്രധാനമന്ത്രി സിനിമയെ പ്രശംസിച്ച് സംസാരിച്ചത്.

'ദി കശ്മീരി ഫയല്‍സ്' വളരെ മികച്ച ചിത്രമാണ്. സിനിമയെ കുറിച്ചല്ല അതിലുള്ള യാഥാര്‍ത്ഥ്യത്തെ കുറിച്ചാണ് പറയുന്നത്.എല്ലാവരും അത് നിര്‍ബന്ധമായും കാണണം. ഇത്തരം സിനിമകളാണ് ഇനി നിര്‍മ്മിക്കേണ്ടതെന്നും മോദി കൂട്ടിച്ചേര്‍ത്തു.  ഇത്തരം സത്യങ്ങള്‍ ആരും ഉള്‍ക്കൊള്ളാന്‍ ആഗ്രഹിക്കുന്നില്ല. വിഭാഗീയത ഉണ്ടാക്കാനും വര്‍ഗീയത പരത്താനും വേണ്ടിയാണ് ചിലര്‍ പ്രവര്‍ത്തിക്കുന്നത് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

 


ചിത്രം റിലീസ് ആകുന്നതിന് മുന്‍പ് തന്നെ നിരവധി ഭീഷണികള്‍ ഉയര്‍ന്നിരുന്നു. കശ്മീരികളുടെ അവസ്ഥ തുറന്ന് പറയുന്ന ചിത്രത്തിനെതിരെ വ്യാജ പ്രചാരണങ്ങളും നടന്നു. തുടര്‍ന്ന് റിലീസ് ചെയ്തതോടെ സിനിമയ്ക്ക് പ്രശംസകള്‍ കിട്ടിയിരുന്നു. കുറച്ച് തീയേറ്ററില്‍ മാത്രം ഇറക്കിയ സിനിമ പിന്നീട് നിരവധി തിയേറ്ററുകളിലും റിലീസ് ചെയ്തു.

സിനിമ കാണാന്‍ പൊലീസുകാര്‍ക്ക് അവധി നല്‍കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഗുജറാത്ത്, കര്‍ണാടക സര്‍ക്കാരുകള്‍ ചിത്രത്തിന് നികുതിയിളവും പ്രഖ്യാപിച്ചിരുന്നു. സിനിമ കണ്ടതിന് ശേഷം വിവേക് അഗ്‌നിഹോത്രിയുടെ കാലില്‍ വീണ് ഒരു അമ്മ കരയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചര്‍ച്ചയായിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവ് അഭിഷേക് അഗര്‍വാളും, വിവേക് അഗ്‌നിഹോത്രിയും ഭാര്യ പല്ലവി ജോഷിയും റിലീസിന് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. തുടര്‍ന്ന് ചിത്രത്തിന് അദ്ദേഹം എല്ലാവിധ ആശംസകളും നേര്‍ന്നു.

വളരെ മികച്ച പ്രതികരണം കിട്ടിയ സിനിമ കേരളത്തില്‍ കൂടുതല്‍ തിയേറ്ററിലും റിലീസ് ചെയ്തിരുന്നു. ഇപ്പോള്‍ മോഹന്‍ലാലും വെല്ലുവിളികള്‍ ഏറ്റെടുത്ത് തന്റെ തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യുമെന്ന് പൂര്‍ണ്ണ പിന്തുണയുമായി രംഗത്തുണ്ട്. സിനിമ റിലീസായി നാല് ദിവസം കൊണ്ട് 47.85 കോടി കളക്ഷനും സ്വന്തമാക്കി. ബോക്‌സ് ഓഫീസില്‍ ഇപ്പോഴും തരംഗം സൃഷ്ടിച്ച് മികച്ച പ്രതികരണങ്ങളോടെ ചിത്രം മുന്നേറുകയാണ്.

    comment

    LATEST NEWS


    രാഹുലിന്റെ അയോഗ്യത; ജനാധിപത്യ സമൂഹത്തിനും ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും നിരക്കുന്ന നടപടികളല്ലെന്ന് പിണറായി വിജയന്‍


    അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ എന്‍ഡിഎ സെക്രട്ടറിയേറ്റ് മാര്‍ച്ച് 27 ന്


    രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്‌സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി


    വൈറലാവാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഷാപ്പില്‍ കള്ളുകുടിക്കുന്നതിന്റെ റീല്‍സ് ചെയ്തു; വീഡിയോ ട്രെന്‍ഡിങ്ങായി, ഒപ്പം എക്‌സൈസിന്റെ കേസും


    ആ തെറ്റ് പോലും ചിന്ത ജെറോമിന്റെ സ്വന്തമല്ല; ഓസ്‌കര്‍ ഫേസ്ബുക്ക് പോസ്റ്റ് ത്രിപുര മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റ് അതേപടി കോപ്പിയടിച്ചത്;തെളിവ് പുറത്ത്


    മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ചു; ഉടന്‍ കേരളം സന്ദര്‍ശിക്കുമെന്ന് ജഗ്ദീപ് ധന്‍കര്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.