×
login
'വാമനന്‍' ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തിറക്കി

സന്തോഷ് വര്‍മ്മ,വിവേക് മുഴക്കുന്ന് എന്നിവരുടെ വരികള്‍ക്ക് നിതിന്‍ ജോര്‍ജ് സംഗീതം പകരുന്നു.

മലയാള സിനിമയിലെ നാച്ച്യുറല്‍ അഭിനേതാവ് ഇന്ദ്രന്‍സിനെ നായകനാക്കി നവാഗതനായ എ ബി  ബിനില്‍  കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'വാമനന്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ റിലീസായി.

മൂവി ഗ്യാങ് പ്രൊഡക്ഷന്‍സ്‌ന്റെ ബാനറില്‍ അരുണ്‍ ബാബു കെ ബി, സമഹ് അലി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബൈജു സന്തോഷ്,അരുണ്‍,നിര്‍മ്മല്‍ പാലാഴി, സെബാസ്റ്റ്യന്‍,ബിനോജ്,ജെറി,മനു ഭാഗവത്, ആദിത്യ സോണി,സീമ ജി നായര്‍,ദില്‍സ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-രഘു വേണുഗോപാല്‍,രാജീവ് വാര്യര്‍.അശോകന്‍ കറുമത്തില്‍,സുമ മേനോന്‍,ലൈന്‍ പ്രൊഡ്യൂസര്‍-രജിത സുശാന്ത്. അരുണ്‍ ശിവ ഛായഗ്രഹണം നിര്‍വ്വഹിക്കുന്നു.


സന്തോഷ് വര്‍മ്മ,വിവേക് മുഴക്കുന്ന് എന്നിവരുടെ വരികള്‍ക്ക് നിതിന്‍  ജോര്‍ജ് സംഗീതം പകരുന്നു.എഡിറ്റര്‍-സനല്‍ രാജ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിനു മുരളികല- നിധിന്‍ എടപ്പാള്‍, മേക്കപ്പ്- അഖില്‍ ടി.രാജ്, വസ്ത്രാലങ്കാരം- സൂര്യ ശേഖര്‍, സ്റ്റില്‍സ്-അനു പള്ളിച്ചല്‍, പരസ്യകല- സൗണ്ട്- കരുണ്‍ പ്രസാദ്, അസോസിയേറ്റ് ഡയറക്ടര്‍- ടൈറ്റ്‌സ് അലക്‌സാണ്ടര്‍,

ഒരു മലയോര ഗ്രാമത്തില്‍ ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥ... ഒരു ഹൊറര്‍ സൈക്കോ ത്രില്ലര്‍ ചിത്രമാണ് 'വാമനന്‍. പിആര്‍ഒ-എ.എസ്. ദിനേശ്.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.