×
login
വിജയ് ശങ്കേശ്വരിൻ്റെ ജീവചരിത്രം ‘വിജയാനന്ദ്‘ ഒഫിഷ്യൽ ട്രെയിലർ പുറത്തിറങ്ങി; ഡിസംബർ 9ന് മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിൽ പ്രദർശനത്തിനെത്തും

ലോജിസ്റ്റിക്സ്, മീഡിയ തുടങ്ങി നിരവധി മേഖലകളില്‍ പ്രശസ്തനായ,വി ആര്‍ എല്‍ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മാനേജിംഗ് ഡയറക്ടറും പ്രൊമോട്ടറുമായ ഡോ.ആനന്ദ് ശങ്കേശ്വർ ഈ ചിത്രത്തിലൂടെ ചലച്ചിത്ര നിർമാണ രംഗത്തേയ്ക്ക് കടന്നുവരികയാണ്.

രാജ്യത്തെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് കമ്പനികളില്‍ ഒന്നായ വിആര്‍എല്‍ ഗ്രൂപ്പിൻ്റെ സ്ഥാപകന്‍ വിജയ് ശങ്കേശ്വറിന്‍റെ ജീവിതം പറയുന്ന ‘വിജയാനന്ദ്‘ സിനിമയുടെ ഒഫിഷ്യൽ ട്രെയിലർ പുറത്തിറങ്ങി.  ബംഗളുരു ഒറിയോൺ മാളിൽ നടന്ന ചടങ്ങിൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ട്രെയിലർ പുറത്തിറക്കി. ഡിസംബർ ഒമ്പതിന് ഹിന്ദി, കന്നഡ തെലുങ്ക്, തമിഴ്, മലയാളം എന്നീ അഞ്ച് ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. വിആർഎൽ ഫിലിം പ്രൊഡക്ഷൻസിന്റെ നിന്നുള്ള ആദ്യത്തെ സംരംഭമാണ് "വിജയാനന്ദ് ".  

ലോജിസ്റ്റിക്സ്, മീഡിയ തുടങ്ങി നിരവധി മേഖലകളില്‍ പ്രശസ്തനായ,വി.ആര്‍.എല്‍ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മാനേജിംഗ് ഡയറക്ടറും പ്രൊമോട്ടറുമായ ഡോ.ആനന്ദ് ശങ്കേശ്വർ ഈ ചിത്രത്തിലൂടെ ചലച്ചിത്ര നിർമാണ രംഗത്തേയ്ക്ക് കടന്നുവരികയാണ്. ഋഷിക ശർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിഹാൽ ആണ് ടൈറ്റിൽ റോളിൽ എത്തുന്നത്. ട്രങ്ക് എന്ന ഹൊറർ ത്രില്ലർ ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയയായ സംവിധായികയാണ് ഋഷിക ശർമ്മ. ട്രങ്കിലെ നായകനും നിഹാലായിരുന്നു.


അനന്ത് നാഗ്, വിനയ പ്രസാദ്, വി രവിചന്ദ്രന്‍, പ്രകാശ് ബെലവാടി, അനീഷ് കുരുവിള,സിരി പ്രഹ്ലാദ്, ഭരത് ബൊപ്പണ്ണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സംഗീത സംവിധായകൻ ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്, കീർത്തൻ പൂജാരിയും ഹേമന്തും ചേർന്ന് ഛായാഗ്രഹണവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. സംഭാഷണം രഘു നടുവില്‍,സ്റ്റണ്ട്‌ രവി വര്‍മ്മ, ഛായാഗ്രഹണം കീര്‍ത്തന്‍ പൂജാരി, ഛായാഗ്രഹണം, നൃത്തസംവിധാനം ഇമ്രാന്‍ സര്‍ധാരിയ, എഡിറ്റര്‍ ഹേമന്ത് കുമാര്‍. പ്രകാശ് ഗോകക്ക് മേക്കപ്പ് ആന്റ് സ്റ്റൈലിംഗ് ആര്‍ട്ടിസ്റ്റായി ഒരു പ്രധാന കഥാപാത്രത്തെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.  പിആർഒ എ.എസ് ദിനേശ്, ശബരി.

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹനങ്ങളുടെ ഉടമയും പത്മശ്രീ പുരസ്‌കാര ജേതാവുമാണ് വിജയ് ശങ്കേശ്വർ. ശങ്കേശ്വരിന്റെ അതിശയകരവും ആവേശകരവും സംഭവബഹുലവുമായ ജീവിതകഥയാണ് വിജയാനന്ദ് തങ്ങളുടെ ആദ്യ ചിത്രത്തിലൂടെ വി.ആര്‍.എല്‍ ഫിലിം പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്നത്. 1976-ൽ തുടങ്ങിയ അദ്ദേഹത്തിന്റെ സംരംഭം ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ലോജിസ്റ്റിക് കമ്പനിയായി അറിയപ്പെടുന്നു. എളിയ തുടക്കത്തിൽ നിന്ന് രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ കപ്പലിന്റെ ഉടമ വരെയാകാൻ അദ്ദേഹത്തിന് സാധിച്ചു. കർണാടകയിലെ പ്രമുഖ പത്രവും വാർത്താ ചാനലും വിജയ് ശങ്കേശ്വരിന്റെ സ്വന്തമാണ്. 

  comment

  LATEST NEWS


  വിഴിഞ്ഞം ചര്‍ച്ച അലസി; ചൊവ്വാഴ്ച പരിഹാരമായേക്കും; നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കില്ലെന്ന് സൂചന; തീരശോഷണം പഠിക്കാന്‍ സമരപ്രതിനിധി വേണ്ട


  ചലച്ചിത്ര നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍; ശൃംഗാരവേലൻ, ജമ്നാപ്യാരി ചിത്രങ്ങളുടെ നിര്‍മ്മാതാവ്


  താമര വിരിയും, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലം കോണ്‍ഗ്രസിന് സീറ്റ് കുറയും


  എംബാപ്പെയുടെ ഫ്രാന്‍സിനെ വിറപ്പിക്കാന്‍ ഇംഗ്ലണ്ടിന്‍റെ 19കാരന്‍ ജൂഡ് ബെല്ലിംഗാം; ഇംഗ്ലണ്ടുകാരുടെ ഗോള്‍ഡന്‍ ബോയ് ആയി ജൂഡ്


  തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്നും 17 ഫയലുകള്‍ കാണാനില്ല; എല്ലാ ഫയലുകളും അപ്രത്യക്ഷമായത് ആര്യാ രാജേന്ദ്രന്‍ ചുമതലയേറ്റ ശേഷം


  മയക്കമരുന്ന് കടത്തില്‍ ആഗോള മാഫിയയെ പിടിക്കണം; വന്‍മത്സ്യങ്ങള്‍ക്ക് പിന്നാലെ പോകാനും നിര്‍മ്മല സീതാരാമന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.