×
login
ഇത് ഇന്ത്യയുടെ കാഴ്ചപ്പാട്: 'സാമ്രാട്ട് പൃഥ്വിരാജ് വേള്‍ഡ് ക്ലാസ് സിനിമ'; അക്ഷയ് കുമാറിനെയും പ്രശംസിച്ച് മോഹന്‍ ഭാഗവത്

'പൃഥ്വിരാജ് ചൗഹാനെയും മുഹമ്മദ് ഗോറിയെയും കുറിച്ച് നമ്മള്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ അത് മറ്റുള്ളവര്‍ എഴുതിയതാണ്. ആദ്യമായാണ് ഇന്ത്യയുടെ വീക്ഷണകോണില്‍ നിന്ന് നമ്മള്‍ ഇത് കാണുന്നത്. ഞങ്ങള്‍ ഇപ്പോള്‍ ചരിത്രത്തെ ഇന്ത്യന്‍ വീക്ഷണകോണില്‍ നിന്ന് നോക്കുകയാണ്'. മോഹന്‍ ഭാഗവത് പറഞ്ഞു.

അക്ഷയ് കുമാര്‍ ചിത്രം സാമ്രാട്ട് പൃഥ്വിരാജിനെ പ്രശംസിച്ച് ആര്‍എസ്എസ് സര്‍സംഘ ചാലക് ഡോ.മോഹന്‍ ഭാഗവത്. ലോകോത്തര നിലവാരമുള്ള സിനിമയാണിതെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ ദല്‍ഹിയിലെ ചാണക്യപുരി പിവിആറില്‍ നടന്ന പ്രത്യേക പ്രദര്‍ശനം കാണാന്‍ മോഹന്‍ ഭാഗവതും എത്തിയിരുന്നു.  

'പൃഥ്വിരാജ് ചൗഹാനെയും മുഹമ്മദ് ഗോറിയെയും കുറിച്ച് നമ്മള്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ അത് മറ്റുള്ളവര്‍ എഴുതിയതാണ്. ആദ്യമായാണ് ഇന്ത്യയുടെ വീക്ഷണകോണില്‍ നിന്ന് നമ്മള്‍ ഇത് കാണുന്നത്. ഞങ്ങള്‍ ഇപ്പോള്‍ ചരിത്രത്തെ ഇന്ത്യന്‍ വീക്ഷണകോണില്‍ നിന്ന് നോക്കുകയാണ്'. മോഹന്‍ ഭാഗവത് പറഞ്ഞു.  

Mohan Bhagwat praises Akshay Kumar's Samrat Prthiviraj, terms it a 'world  class' | Latest News India - Hindustan Times

 


സാമ്രാട്ട് പൃഥ്വിരാജിനെ വേള്‍ഡ് ക്ലാസ് എന്നാണ് മോഹന്‍ ഭാഗവത് വിശേഷിപ്പിച്ചത്. മോഹന്‍ ഭാഗവത്, ദത്താത്രേയ ഹൊസബലെ, കൃഷ്ണ ഗോപാല, മന്‍മോഹന്‍ വൈദ്യ, ഭയ്യാജി ജോഷി, സുനില്‍ അംബേദ്കര്‍, നരേന്ദ്ര താക്കൂര്‍ എന്നിവരുള്‍പ്പെടെയുള്ള ആര്‍.എസ്.എസിന്റെ ഭാരവാഹികള്‍ക്കായി സാമ്രാട്ട് പൃഥ്വിരാജിന്റെ സ്പെഷ്യല്‍ സ്‌ക്രീനിംഗ് നടത്തിയിരുന്നു. അക്ഷയ് കുമാറും മോഹന്‍ ഭാഗവതിനൊപ്പം ചിത്രം കാണാനെത്തിയിരുന്നു.

RSS प्रमुख ने देखी 'सम्राट पृथ्वीराज', बोले- अब हम इतिहास को भारत के  दृष्टिकोण से देख रहे - rss chief saw samrat prithviraj said we looking  history from india point of view

 

നേരത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. സ്ത്രീകളെ ബഹുമാനിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ സംസ്‌കാരത്തെയാണ് സിനിമ കാണിക്കുന്നത് എന്നാണ് അമിത് ഷാ പറഞ്ഞത്.

ചന്ദ്രപ്രകാശ് ദ്വിവേദി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്നു. മാനുഷി ഛില്ലറിന്റെ ബോളിവുഡ് അരങ്ങേറ്റമായ ചിത്രത്തില്‍ സഞ്ജയ് ദത്ത്, സോനു സൂദ്, മാനവ് വിജ്, അശുതോഷ് റാണ, സാക്ഷി തന്‍വാര്‍, ലളിത് തിവാരി, അജോയ് ചക്രവര്‍ത്തി, ഗോവിന്ദ് പാണ്ഡേ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 12-ാം നൂറ്റാണ്ടില്‍ രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാനെക്കുറിച്ച് ചന്ദ് ബര്‍ദായി എഴുതിയ പൃഥ്വിരാജ് റാസൊ എന്ന ഇതിഹാസ കവിതയെ ആസ്പദമാക്കിയാണ് ചന്ദ്രപ്രകാശ് ദ്വിവേദി ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മനുഷ് നന്ദന്‍ ആണ് ഛായാഗ്രാഹകന്‍. ശങ്കര്‍ എഹ്സാന്‍ ലോയ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം സഞ്ചിത് ബല്‍ഹര, അങ്കിത് ബല്‍ഹര എന്നിവര്‍ നിര്‍വഹിച്ചിരിക്കുന്നു. യഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.