ജാനകി സുധീര്‍, അമൃത വിനോദ്, സാബു പ്രൗദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അശോക് ആര് നാഥ് സംവിധാനം ചെയ്ത് ലെസ്ബിയന്‍ പ്രയണയത്തിന്റെ പ്രമേയത്തില്‍ മലയാളത്തില്‍ ഒരുങ്ങുന്ന സിനിമയാണ് ‘ഹോളിവൂണ്ട്’. സഹസ്രാര സിനിമാസിന്റെ ബാനറില്‍ സന്ദീപ്.ആര് ആണ് സിനിമ നിര്‍മിക്കുന്നത്. സ്വവര്‍ഗ ലൈംഗികതയെ കുറിച്ച് പ്രതിപാദിക്കുന്ന സിനിമ, ഏറെ വിവാദങ്ങള്‍ക്കും ഭീഷണികള്‍ക്കും ശേഷം സിനിമ ആഗസ്റ്റ് 12ന് റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.
പോള്‍ വിക്ലിഫ് തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഉണ്ണി മടവൂരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. റോണി റാഫേലാണ് ചിത്രത്തിന്റെ സംഗീതവും ഒരുക്കിട്ടുള്ളത്. എഡിറ്റിങ്: വിപിന്‍ മണ്ണൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്: ജയശീലന്‍ സദാനന്ദന്, ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍: ജിനി സുധാകരന്, കല: അഭിലാഷ് നെടുങ്കണ്ടം, ചമയം: ലാല്‍ കരമന, കോസ്റ്റ്യൂംസ്: അബ്ദുല്‍ വാഹിദ്, അസോഷ്യേറ്റ് ഡയറക്ടര്‍: അരുണ്‍ പ്രഭാകര്‍, ഇഫക്ട്സ്: ജുബിന്‍ മുംബെ, സൗണ്ട് ഡിസൈന്‍സ്: ശങ്കര്‍ദാസ്, സ്റ്റില്‍സ്: വിജയ് ലിയോ, പി.ആര്.ഓ: നിയാസ് നൗഷാദ്, പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: