×
login
'അഞ്ജലി' ഓണപ്പതിപ്പ് അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രകാശനം ചെയ്തു

കേരളം വിട്ട് അമേരിക്കയിലും കാനഡയിലും ജീവിക്കുന്ന എല്ലാ കെഎച്ച്എന്‍എ കുടുംബാംഗങ്ങള്‍ക്കും നടന്‍ മോഹന്‍ലാല്‍ ഓണാശംസ നേര്‍ന്നുകൊണ്ടുള്ള സന്ദേശവും മാസികയില്‍ ചേര്‍ത്തിട്ടുണ്ട്.

ഹൂസ്റ്റണ്‍: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുഖപത്രമായ അഞ്ജലിയുടെ ഓണപ്പതിപ്പ് സംവിധായകന്‍ അടൂര്‍    ഗോപാലകൃഷ്ണന്‍ പ്രകാശനം ചെയ്തു. തിരുവോണ ദിവസം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ സൂര്യാ കൃഷ്ണമൂര്‍ത്തിക്ക് ആദ്യകോപ്പി ഏറ്റുവാങ്ങി. കെഎച്ച്എന്‍എ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രഞ്ജിത് പിള്ള, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം ജി.മധുസൂദനന്‍പിള്ള  , പൂര്‍ണിമ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു. അക്കിത്തം, സുഗതകുമാരി, സി രാധാകൃഷ്ണന്‍ തുടങ്ങിയ പ്രമുഖരുടെ രചനകള്‍ക്കൊപ്പം അമേരിക്കയില്‍ പ്രവാസ ജിവിതം നയിക്കുന്നവരുടെ എഴുത്തുകളും ഓണപ്പതിപ്പിലുണ്ട്.  

കേരളം വിട്ട് അമേരിക്കയിലും കാനഡയിലും ജീവിക്കുന്ന എല്ലാ കെഎച്ച്എന്‍എ കുടുംബാംഗങ്ങള്‍ക്കും നടന്‍ മോഹന്‍ലാല്‍ ഓണാശംസ നേര്‍ന്നുകൊണ്ടുള്ള സന്ദേശവും മാസികയില്‍ ചേര്‍ത്തിട്ടുണ്ട്. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അശ്വതി തിരുനാല്‍ ഗൗരി ലക്ഷ്മി ബായി അഭിമുഖത്തിലൂടെ ഓണ വിശേഷം പങ്കിടുന്നുണ്ട്. കെഎച്ചഎന്‍എ ഭാരവാഹികളായ ജി.കെ. പിള്ള, ഡോ. രാംദാസ് പിള്ള, സോമരാജന്‍ നായര്‍, സുരേഷ് നായര്‍, ബാഹുലേയന്‍ രാഘവന്‍, മാധവന്‍ ബി നായര്‍ എന്നിവരുടെ സന്ദേശങ്ങളും സംഘടന റിപ്പോര്‍ട്ടും അഞ്ജലിയില്‍ ചേര്‍ത്തിട്ടുണ്ട്.


രാധാകൃഷ്ണന്‍ നായര്‍ ചീഫ് എഡിറ്ററും ജി.കെ .പിള്ള, പ്രസന്നന്‍ പിള്ള, വിനോദ് വാസുദേവന്‍, ജയപ്രകാശ് നായര്‍, രഞ്ജിത് പിള്ള, ഡോ സുധീര്‍ പ്രയാഗ, ബാഹുലേയന്‍ രാഘവന്‍, രവി വള്ളത്തേരി, ഡോണ മയൂര, വനജ നായര്‍, ഡോ. രവി രാഘവന്‍, ഡോ, ബിജുപിള്ള, ഡോ, നാരായണന്‍ നെയ്ത്തലത്ത്, പി, ശ്രീകുമാര്‍ എന്നിവര്‍ അംഗങ്ങളുമായ പത്രാധിപ സമിതിയാണ് അഞ്ജലി തയ്യാറാക്കിയിരിക്കുന്നത

 

    comment

    LATEST NEWS


    പൊതുസ്ഥലത്ത് മദ്യപിക്കുന്നതിൽ നിരോധനം ഏർപ്പെടുത്തി മധ്യപ്രദേശ്; ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ, ലംഘിക്കുന്നവർക്കെതിരെ കർശന നടപടി


    'സത്യമാണ് എന്റെ ദൈവം, അഹിംസയാണ് അതിലേക്കുള്ള മാര്‍ഗം'; വിധി പ്രസ്താവനയ്ക്ക് പിന്നാലെ ഗാന്ധിയുടെ വചനം ട്വീറ്റ് ചെയ്ത് രാഹുല്‍ ഗാന്ധി


    മധ്യപ്രദേശ് സർക്കാരിൻ്റെ ചന്ദ്രശേഖർ ആസാദ് പുരസ്കാരം ഏറ്റുവാങ്ങി ബാലഗോകുലം; സംഘടനയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ല്


    മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം


    സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ


    വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.