സുനില്‍ ജയദേവന്റെ ഔദ്യോഗിക തിരഞ്ഞെടുപ്പ് പ്രചാരണം മുഖ്യമന്ത്രി ഹോണ്‍ ഡൊമിനിക് പെറോട്ടെറ്റിന്റെ അധ്യക്ഷതയില്‍ തുടക്കമായി
സിഡ്‌നി: സിഡ്‌നി തലസ്ഥാനമായ ആസ്‌ട്രേലിയന്‍ സംസ്ഥാനം ന്യൂ സൗത്ത് വെയില്‍സ് നിയമനിര്‍മ്മാണ സഭ തെരഞ്ഞെടുപ്പില്‍ മലയാളി സ്ഥാനാര്‍ത്ഥി. കായകുളം സ്വദേശി കണ്ടത്തില്‍ സുനില്‍ ജയദേവന്‍ ആണ് വെസ്‌റ്റേണ്‍ സിഡ്‌നിയിലെ മൗണ്ട് ഡ്രൂട്ട് ഡിസ്ട്രിക്ട്ിലെ ലിബറല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി. രണ്ടു പതിറ്റാണ്ടിലേറെയായി ആസ്‌ട്രേലിയില്‍ താമസിക്കുന്ന സുനില്‍ സഹദേവന്‍ 2000 മുതല്‍ ലിബറല്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നു. 12 വര്‍ഷമായി ഈ സംസ്ഥാനം തുടര്‍ച്ചയായി ഭരിക്കുന്നത് ലിബറല്‍ പാര്‍ട്ടിയാണ്. ഇതാദ്യമായാണ് മലയാളിക്ക് സ്ഥാനാര്‍ത്ഥിയാകാന്‍ അവസരം ലഭിക്കുന്നത്. ലേബര്‍ പാര്‍ട്ടിക്കാരനായ സിറ്റിംഗ് എം പിയാണ് എതിര്‍ സ്ഥാനാര്‍ത്ഥി.
സുനില്‍ ജയദേവന്റെ ഔദ്യോഗിക തിരഞ്ഞെടുപ്പ് പ്രചാരണം ലിവര്‍പൂള്‍ കാത്തലിക് ഹാളില്‍ മുഖ്യമന്ത്രി ഹോണ്‍ ഡൊമിനിക് പെറോട്ടെറ്റിന്റെ അധ്യക്ഷതയില്‍ തുടക്കമായി.
കൊല്ലം ഫാത്തിമ കോളേജ്, കായംകുളം എംഎസ്എം കോളേജ്, എസ് വി യൂണിവേഴ്‌സിറ്റി തിരുപ്പതിഎന്നിവിടങ്ങളില്‍ പഠിച്ച സുനില്‍ ജയദേവന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി ജോലി ചെയ്തശേഷമാണ് ആസ്‌ട്രേലിയയക്ക് പോയത്. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. എംഎസ്എം കോളേജില്‍ കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായും കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിഡ്‌നിയിലെ രണ്ട് കോളേജുകളില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലയില്‍ സീനിയര്‍ ലക്ചററായി പഠിപ്പിക്കുന്നു. ഭാര്യ; ബീന . മകള്‍: മേഘ്‌ന
സ്ഥാനാര്‍ത്ഥിത്വം ലഭിച്ചത് അഭിമാനമായി തോന്നുന്നതായി സുനില്‍ പറഞ്ഞു. വിജയിക്കാന്‍ എല്ലാ ഇന്ത്യന്‍ സമൂഹത്തിന്റെ, പ്രത്യേകിച്ച് മലയാളികളുടെയും സഹായം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു
കൊച്ചി നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ രാസവാതക ചോര്‍ച്ച; എല്‍പിജി ചോര്‍ച്ചയുണ്ടായാല്‍ ചേര്‍ക്കുന്ന രാസവസ്തുവിന്റെ ഗന്ധം പരന്നതെന്ന് വിശദീകരണം
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു, 92 രൂപ കുറഞ്ഞ് 2034 രൂപ 50 പൈസ ആയി
കോഴിക്കോട് കല്ലായ്റോഡിലെ ജയലക്ഷ്മി സിൽക്സിൽ തീപ്പിടിത്തം, രണ്ട് കാറുകൾ പൂർണമായും കത്തി നശിച്ചു
ഒരു മുത്തച്ഛനും കൊച്ചുമോനും
ആര്‍എസ്എസിന്റെ ലക്ഷ്യം ഹിന്ദുരാഷ്ട്രമല്ല
'നാര്‍മടിപ്പുടവ' ചുറ്റിയ ജീവിതം വരച്ചുകാട്ടിയ എഴുത്തുകാരി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ആസ്‌ട്രേലിയന്‍ സംസ്ഥാന തെരഞ്ഞെടുപ്പില്‍ മലയാളി സുനില്‍ ജയദേവന്‍ സ്ഥാനാര്‍ത്ഥി
'അഞ്ജലി' ഓണപ്പതിപ്പ് അടൂര്‍ ഗോപാലകൃഷ്ണന് പ്രകാശനം ചെയ്തു