×
login
സര്‍ക്കാരിന്റെ വൈമനസ്യം മത-ഭീകരര്‍ക്ക് പ്രചോദനം: അഭിഭാഷക കൂട്ടായ്മ

മുന്‍കാലങ്ങളില്‍ രഹസ്യമായാണ് മത-ഭീകരതവാദ സംഘടനകള്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇന്നത് ഭരണതണലില്‍ തടിച്ചുകൊഴുക്കുകയും പരസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയുമാണ്.

പാലക്കാട്: ആലപ്പുഴയില്‍ എസ്ഡിപിഐ - പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ വെട്ടിക്കൊലപ്പെടുത്തിയ അഡ്വ: രണ്‍ജീത് ശ്രീനിവാസന്റെ അനുസ്മരണം അഭിഭാഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്നു. ബിജെപി സംസ്ഥാന വക്താവ് അഡ്വ: ടി.പി. സിന്ധുമോള്‍ ഉദ്ഘാടനം ചെയ്തു.  

മുന്‍കാലങ്ങളില്‍ രഹസ്യമായാണ് മത-ഭീകരതവാദ സംഘടനകള്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇന്നത് ഭരണതണലില്‍ തടിച്ചുകൊഴുക്കുകയും പരസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയുമാണ്. ഇതിനെതിരെ നടപടി സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ കാണിക്കുന്ന വൈമനസ്യമാണ് അവര്‍ക്ക് പ്രചോദനമാകുന്നതെന്ന് അവര്‍ പറഞ്ഞു. ഇതിലൂടെ ദേശീയ പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്താമെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ ഇതിലും വലിയ പ്രതിസന്ധികളെ നേരിട്ടാണ് സംഘടന വളര്‍ച്ച പ്രാപിച്ചിട്ടുള്ളതെന്ന് സിന്ധുമോള്‍ ചൂണ്ടിക്കാട്ടി.


ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജന.സെക്രട്ടറി സി. കൃഷ്ണകുമാര്‍, അഡ്വ: ശ്രീപ്രകാശ്, അഡ്വ: ജി.ജയചന്ദ്രന്‍, അഡ്വ: പി.രാജേഷ്, അഡ്വ: ശ്രീരാജ് വള്ളിയോട് തുടങ്ങിയവര്‍ സംസാരിച്ചു.

 

  comment

  LATEST NEWS


  ഏകീകൃത സിവില്‍ നിയമം ഉടന്‍ നടപ്പാക്കണമെന്ന് മോദിയോട് രാജ് താക്കറെ; ഔറംഗബാദിന്‍റെ പേര് സംബാജി നഗര്‍ എന്നാക്കി മാറ്റാനും ആവശ്യം


  രാഹുലിന്‍റെ ഇന്ത്യാവിരുദ്ധനിലപാടുകളെ എതിര്‍ത്ത് അമിത് ഷാ ; ഇറ്റാലിയന്‍ കണ്ണട അഴിച്ചമാറ്റാന്‍ ഉപദേശിച്ച് അമിത് ഷാ


  ഇന്ധനവില നികുതിയിലെ കുറവ് സ്വാഭാവിക കുറവല്ല; കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കുമ്പോള്‍ സംസ്ഥാനം കുറയ്‌ക്കേണ്ടതില്ലെന്ന് കെ.എന്‍. ബാലഗോപാല്‍


  നന്നാക്കണമെങ്കില്‍ 45 ലക്ഷം ചെലവാകും; ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഉപയോഗിക്കാനാവാത്ത ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കുന്നു


  പാര്‍ട്ടി ഫണ്ട് നല്‍കിയില്ല; തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി ഹോട്ടല്‍ അടിച്ചു തകര്‍ത്തു, പരാതി നല്‍കിയത് ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു


  'ഇവിടെ പേടിയാകുന്നു, പറ്റില്ലച്ഛാ...നിര്‍ത്തിയിട്ട് പോയാല്‍ എന്നെ ഇനി കാണില്ല'; ഭര്‍ത്താവ് കിരണിനെതിരെ വിസ്മയയുടെ ശബ്ദ സന്ദേശം പുറത്ത്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.