×
login
നിര്‍മാണം പൂര്‍ത്തിയായി ഉദ്ഘാടനം കാത്ത് സംയോജിത ചെക്‌പോസ്റ്റ്, വനം,എക്‌സൈസ്‍, പോലീസ് എന്നിവരുടെ സേവനങ്ങള്‍ 24 മണിക്കൂറും

പോത്തുണ്ടിയില്‍ നിലവിലുണ്ടായിരുന്ന ചെറിയ കെട്ടിടത്തിന് മുന്‍വശത്തായാണ് പുതിയ കെട്ടിടനിര്‍മാണം പൂര്‍ത്തിയാകുന്നത്. നിരീക്ഷണ ക്യാമറകള്‍, വനശ്രീ ഇക്കോഷോപ്പ്, വിവരവിജ്ഞാനകേന്ദ്രം, ജീവനക്കാര്‍ക്ക് താമസസൗകര്യം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

പോത്തുണ്ടി:  നെല്ലിയാമ്പതിയുടെ പ്രവേശനകവാടമായ പോത്തുണ്ടിയില്‍ ആധുനികരീതിയിലുള്ള ചെക്‌പോസ്റ്റ് ഉദ്ഘാടനത്തിനൊരുങ്ങുന്നു.  നിര്‍മാണം പൂര്‍ത്തിയായ ചെക്പോസ്റ്റില്‍ 24 മണിക്കൂറും ജീവനക്കാരുടെ സേവനം ലഭ്യമാകും.  നബാര്‍ഡിന്റെ ഗ്രാമീണ അടിസ്ഥാന സൗകര്യവികസന നിധിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം.

വനം,എക്‌സൈസ്, പോലീസ് എന്നിവരുടെ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സംയോജിത ചെക്‌പോസ്റ്റ് പ്രവര്‍ത്തിക്കുക. പോത്തുണ്ടിയില്‍ നിലവിലുണ്ടായിരുന്ന ചെറിയ കെട്ടിടത്തിന് മുന്‍വശത്തായാണ് പുതിയ കെട്ടിടനിര്‍മാണം പൂര്‍ത്തിയാകുന്നത്. നിരീക്ഷണ ക്യാമറകള്‍, വനശ്രീ ഇക്കോഷോപ്പ്, വിവരവിജ്ഞാനകേന്ദ്രം, ജീവനക്കാര്‍ക്ക് താമസസൗകര്യം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. കെട്ടിടത്തിന്റെ അനുബന്ധ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന്റെ പണിയും പൂര്‍ത്തിയായെങ്കിലും ഇതിന്റെ ഉദ്ഘാടനം വൈകുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.

സംസ്ഥാനത്ത് ഇത്തരത്തില്‍ 30 ഓളം ചെക്പോസ്റ്റുകളാണ് നിര്‍മിക്കുന്നത്. ഇവയുടെയെല്ലാം പണി പൂര്‍ത്തിയായ ശേഷം ഒന്നിച്ച് ഉദ്ഘാടനം ചെയ്താല്‍ മതിയെന്ന നിലപാടാണ് സര്‍ക്കാറിനുള്ളതെന്നാണ് ഇതുമായി ബന്ധപ്പെട്ടവരില്‍ നിന്നുള്ള വിവരം. പണി പൂര്‍ത്തിയായ സ്ഥിതിക്ക് പോത്തുണ്ടിയിലെ സംയോജിത ചെക്‌പോസ്റ്റിന്റെ പ്രവര്‍ത്തനം എത്രയും പെട്ടന്ന് തുടങ്ങണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

  comment

  LATEST NEWS


  ചരിത്രനിമിഷം....ദ്രൗപദി മുര്‍മുവില്‍ നിന്നും നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ആദരപൂര്‍വ്വം ഏഴുന്നേറ്റ് സദസ്സ്.....


  കര്‍ശന നടപടിയെടുക്കാതത് പിണറായിയുടെ തന്ത്രം; ശ്രമിക്കുന്നത് പിഎഫ്‌ഐ അണികളെ സിപിഎമ്മിലെത്തിക്കാനെന്ന് കെ. സുരേന്ദ്രന്‍


  ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം........ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍


  ഗവര്‍ണറുടെ വാദം പൊളിച്ച തോമസ് ഐസക്കിനെ ചുരുട്ടിക്കെട്ടി സാമ്പത്തികവിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍; 'ഐസക്ക് സ്ഥിതിവിവരക്കണക്കുകള്‍ വളച്ചൊടിക്കുന്നു '


  പിഎഫ്‌ഐ ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ; ആസൂത്രണം ചെയ്തത് അന്‍സാര്‍-ഉല്‍-ഖിലാഫാ കേരള ബന്ധം


  അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം; രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.