×
login
കാലാവസ്ഥാ വ്യതിയാനം: പാലക്കാടന്‍ ചുരത്തെക്കുറിച്ചുള്ള പഠനവുമായി ശില്‍പശാല

കാലാവസ്ഥയെ നിര്‍ണയിക്കുന്നതിന് പാലക്കാട് ചുരത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. അതിനാല്‍ ചുരം പ്രദേശത്ത് കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ചുള്ള പഠനം അനിവാര്യമാണ്.

പാലക്കാട്: ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തങ്ങള്‍ മാനവരാശിക്ക് ഭീഷണിയായി മാറുകയാണ്. അതിനാല്‍ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ആവശ്യകതയും പ്രാധാന്യവും ഏറെയാണെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പാലക്കാട് ചുരം പരിസ്ഥിതി പുനസ്ഥാപനവും കാലാവസ്ഥാ വ്യതിയാന ലഘൂകരണവും ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

വരള്‍ച്ചയും പ്രളയവും സാധാരണ പ്രതിഭാസമാണ്. ജില്ലയുടെ കാലാവസ്ഥയെ നിര്‍ണയിക്കുന്നതിന് പാലക്കാട് ചുരത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. അതിനാല്‍ ചുരം പ്രദേശത്ത് കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ചുള്ള പഠനം അനിവാര്യമാണ്. ഇത് മുന്നില്‍ക്കണ്ടാണ് ഹരിതകേരള മിഷന്റെ സഹായത്തോടെ ചിറ്റൂര്‍ ഗവ: കോളേജിലെ ഭൗമശാസ്ത്ര വകുപ്പ് അധ്യാപകരും ഗവേഷണ വിദ്യാര്‍ഥികളും തയ്യാറാക്കിയ റിപ്പോര്‍ട്ട് ശില്‍പശാലയില്‍ അവതരിപ്പിച്ചത്.


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ എ. പ്രഭാകരന്‍, കെ. ബാബു, ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജി. സുധാകരന്‍, ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ബാലഗോപാല്‍, പ്രോജക്ട് ഡയറക്ടര്‍ വേലായുധന്‍ എന്നിവര്‍ സംസാരിച്ചു.

 

  comment

  LATEST NEWS


  ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)


  നടന്‍ ധര്‍മ്മജന്‍റെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ 200കിലോ പഴകിയ മീന്‍ പിടിച്ചു; പിഴയടയ്ക്കാന്‍ നോട്ടീസ്


  തൃക്കാക്കരയില്‍ ബിജെപിക്കായി നാളെ പ്രചരണത്തിനിറങ്ങും; പോലീസിന് മുന്നില്‍ ഹാജരാകില്ല; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്


  കശ്മീരില്‍ വീണ്ടും സൈന്യത്തിന് വിജയം ;രണ്ട് തീവ്രവാദികളെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം


  പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒളിവില്‍ പോയ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍


  'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.