×
login
നാളികേര സംഭരണത്തിലെ വ്യവസ്ഥകള്‍; കര്‍ഷകര്‍‍ ആശങ്കയില്‍

നികുതി രശീതിയുടെ പകര്‍പ്പും ബാങ്ക് പാസ്ബുക്കിന്റെ കോപ്പിയും മാനദണ്ഡമാക്കി നാളികേരം സംഭരിക്കുന്നത് കര്‍ഷകരെ സംബന്ധിച്ച് ആശ്വാസകരമായിരിക്കും.

പാലക്കാട്: നാളികേര സംഭരണത്തിന് കേരഫെഡ് ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ മിക്കതും പ്രായോഗികമല്ലെന്ന് ദേശീയ കര്‍ഷകസമാജം അഭിപ്രായപ്പെട്ടു. ഓരോ കൃഷിഭവനിന്റെയും പരിധിയില്‍ വരുന്ന കര്‍ഷകരെ സംബന്ധിച്ച് കൃഷി ഉദ്യോഗസ്ഥര്‍ക്ക് ഏകദേശ ധാരണയുണ്ടാവും. നാളികേര കര്‍ഷകനാണോ, നാളികേരമുണ്ടോയെന്ന് സ്ഥലം പരിശോധിച്ചതിന് ശേഷം സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന വ്യവസ്ഥ സംഭരണം പാളിപ്പോകുന്നതിന് കാരണമാകും. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിന് മാസങ്ങള്‍ വരെ കാത്തിരിക്കേണ്ടതായിവരും.  

നികുതി രശീതിയുടെ പകര്‍പ്പും ബാങ്ക് പാസ്ബുക്കിന്റെ കോപ്പിയും മാനദണ്ഡമാക്കി നാളികേരം സംഭരിക്കുന്നത് കര്‍ഷകരെ സംബന്ധിച്ച് ആശ്വാസകരമായിരിക്കും. നിബന്ധനകള്‍ കടുപ്പിച്ചതുമൂലമാണ് സംഭരണം പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒരു നാളികേരം പോലും സംഭരിക്കുവാന്‍ കഴിയാതെവന്നത്.  


കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാളികേരം ഉല്പാദിപ്പിക്കുന്നത് പാലക്കാട്ടാണ്. സംഭരണത്തില്‍ നിന്ന് പാലക്കാടിനെ ഒഴിവാക്കിയതിന് യാതൊരു ന്യായീകരണവുമില്ല. അതിനാല്‍ പാലക്കാട്ടെ കര്‍ഷകരില്‍നിന്ന് നാളികേരം സംഭരിക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് കെ.എ. പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജന.സെക്രട്ടറി മുതലാംതോട് മണി, ദേവന്‍ ചെറാപ്പൊറ്റ, സി.എസ്. ഭഗവല്‍ദാസ്, എസ്. സുരേഷ്, ഡി. വിജയകുമാര്‍ സംസാരിച്ചു.

  comment

  LATEST NEWS


  ശിവലിംഗം കണ്ടെത്തിയതോടെ ഗ്യാന്‍വാപി മസ്ജിദില്‍ ക്ഷേത്രത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്ന് വിഎച്ച്പി പ്രസിഡന്‍റ്


  നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍


  ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍


  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം


  ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്


  സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ ബാലസംഘത്തിന്റെ ക്യാമ്പില്‍ ഭക്ഷ്യവിഷബാധ; 24 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.