×
login
13 വയസുള്ള ദളിത് പെണ്‍കുട്ടിയെ അവധിദിവസം ബാങ്കിനുള്ളില്‍ ലൈംഗികമായി പീഡിപ്പിച്ചു; സിപിഎം നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍; ക്രൂരത പാലക്കാട്

13 കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവന്നത്. പെണ്‍കുട്ടിയെകാണ്മാനില്ലെന്ന് കാണിച്ച് 16നാണ് ബന്ധുക്കള്‍ ഹേമാംബിക നഗര്‍ പോലീസില്‍ പരാതി നല്‍കിയത്

പാലക്കാട്: പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സിപിഎം പ്രാദേശിക നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍.  സിപിഎം പ്രാദേശിക നേതാവും പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള കല്ലേകുളങ്ങര പീപ്പിള്‍സ് കോ ഓപ്പറേറ്റീവ് സര്‍വീസ് സൊസൈറ്റി സെക്രട്ടറിയുമായ അകത്തേത്തറ ശ്രീരത്നയില്‍ പുഷ്‌കരന്റെ മകന്‍ പി. രതീഷ് (44), കണ്ണൂര്‍ ചെണ്ടാട് പത്തിയനാട് സ്വദേശിയും ധോണി ഫാമിലെ ജീവനക്കാരനുമായ രാജീവന്‍ (46) എന്നിവര്‍ക്കെതിരെയാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്.  

13 കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവന്നത്. പെണ്‍കുട്ടിയെകാണ്മാനില്ലെന്ന് കാണിച്ച് 16നാണ് ബന്ധുക്കള്‍ ഹേമാംബിക നഗര്‍ പോലീസില്‍ പരാതി നല്‍കിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി വെല്ലൂരില്‍ ഉണ്ടെന്ന് കണ്ടെത്തി. സമൂഹമാധ്യമം വഴി പരിചയപ്പെട്ട തമിഴ്നാട് വെല്ലൂര്‍ സ്വദേശി അന്തോണി (21)ക്കൊപ്പം 16ന്് പെണ്‍കുട്ടി ബൈക്കില്‍ വെല്ലൂരിലേക്ക് പോവുകയായിരുന്നു.  

കൗണ്‍സിലിങിനിടെയാണ് മറ്റുരണ്ടുപേരും തന്നെ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി വ്യക്തമാക്കിയത്. ശിശുക്ഷേമ സമിതിയുടെ പരാതിയിലാണ്  രതീഷ്, രാജീവന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. ഞായറാഴ്ച അവധിദിനത്തില്‍ ബാങ്കിലേക്ക് വിളിച്ചുവരുത്തിയാണ് രതീഷ് പീഡിപ്പിച്ചതെന്ന് പറയുന്നു.

പിതാവിന്റെ സുഹൃത്തുകൂടിയായ രാജീവ് ധോണി ഫാം ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ വീട്ടുകാരുമായി അടുപ്പമുള്ളവരാണ് പ്രതികള്‍. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായ രതീഷ് നവ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പാര്‍ട്ടിക്കുവേണ്ടിയുള്ള പ്രചരണം നടത്തുന്ന വ്യക്തി കൂടെയാണ്. അതേസമയം ശനിയാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്ത പ്രതികളെ ഇന്നലെ ഏറെ വൈകിയാണ് അറസ്റ്റ് ചെയ്തത്.  

കേസ് അട്ടിമറിക്കാനുള്ള പോലീസ് ശ്രമമാണെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഹേമാംബിക പോലീസ് സ്റ്റേഷനിലേയ്ക്ക് മാര്‍ച്ച് നടത്തി. ബിജെപി മലമ്പുഴ മണ്ഡലം മണ്ഡലം ജന.സെക്രട്ടറി പി. ഉണ്ണികൃഷ്ണന്‍, സോഹന്‍, സുധീര്‍, സുജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്.  

  comment

  LATEST NEWS


  ഹൈക്കോടതി സിപിഐഎമ്മിന്റെ അഭിപ്രായം കേട്ടില്ല; വിധി കാസര്‍കോട് സമ്മേളനത്തിനെതിരെ; തൃശൂരിന് ബാധകമല്ലന്ന് കോടിയേരി ബാലകൃഷ്ണന്‍


  പദ്ധതിയില്‍ നിറയെ വളവുകള്‍; സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ


  സേവാദര്‍ശന്‍ കൂവൈറ്റിന്റെ കര്‍മ്മയോഗി പുരസ്‌ക്കാരം പി ശ്രീകുമാറിന് സമ്മാനിച്ചു; കേരളത്തിന്റെ സമൃദ്ധിയുടെ സ്രോതസ്സ് പ്രവാസികളെന്ന് ഗോവ ഗവര്‍ണര്‍


  ആഗോള രാഷ്ട്ര നേതാക്കളില്‍ ജനപ്രീതിയില്‍ ഇപ്പോഴും മുന്നില്‍ മോദി തന്നെ; ഏറ്റവും പിന്നില്‍ ബ്രിട്ടന്‍റെ ബോറിസ് ജോണ്‍സണ്‍


  വീണ്ടും അഖിലേഷ് യാദവിന് തിരിച്ചടി; ബിജെപിയിലെത്തിയ മരുമകള്‍ അപര്‍ണ യാദവിനെ അനുഗ്രഹിക്കുന്ന മുലായം സിങ്ങ് യാദവിന്‍റെ ചിത്രം വൈറല്‍


  54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ഇതുവരെ രോഗബാധിതരായത് 761 പേര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.