×
login
ധോണി‍യുടെ ആരോഗ്യനില തൃപ്തികരം; ഭക്ഷണം‍ തയാറാക്കാൻ കുക്കിനെ നിയമിക്കും, നൽകുന്നത് വെറ്റിനറി ഡോക്ടർ നിർദേശിക്കുന്ന ഭക്ഷണം

ആദ്യ ആഴ്ചകളില്‍ ആനയെ നിരീക്ഷിക്കാന്‍ വയനാട് ടീമിന്റെ തന്നെ സഹായം തേടും. അടുത്ത മൂന്നുമാസക്കാലത്തേക്ക് ആനക്ക് കൂട്ടില്‍നിന്ന് പുറത്തിറങ്ങാനാവില്ല. കടുത്ത പരിശീലനത്തിലൂടെ അക്രമസ്വഭാവം ഒഴിവാക്കിയതിനുശേഷം മാത്രമെ പുറത്തിറങ്ങാന്‍ അനുവദിക്കൂ.

പാലക്കാട്: നാലുവര്‍ഷമായി ധോണി ജനവാസമേഖലയെ വിറപ്പിച്ച ധോണി (പിടി-7)യ്ക്ക് ഇന്ന് മുതൽ ഡയറ്റ് ബുക്ക് തയാറാക്കി പ്രത്യേക ഭക്ഷണം നൽകും. വെറ്റിനറി ഡോക്‌ടര്‍ നിര്‍ദേശിക്കുന്ന ഭക്ഷണമാണ് നല്‍കുകയെന്ന് ഡി എഫ് ഒ പറഞ്ഞു. ആനയ്ക്ക് വേണ്ടി പ്രത്യേക കുക്കിനെയും നിയമിക്കും. നിലവില്‍ കൊമ്പന്റെ ആരോഗ്യനില തൃപ്തികരമാണ്.  

മയക്കുവെടിവച്ച ഇന്നലെ പച്ചവെള്ളം മാത്രമായിരുന്നു ആനയ്‌ക്ക് നല്‍കിയിരുന്നത്. ധോണിയെ ഇന്ന് ഡോക്ടര്‍മാരെത്തി പരിശോധിക്കും.  ആദ്യ ആഴ്ചകളില്‍ ആനയെ നിരീക്ഷിക്കാന്‍ വയനാട് ടീമിന്റെ തന്നെ സഹായം തേടും.  അടുത്ത മൂന്നുമാസക്കാലത്തേക്ക് ആനക്ക് കൂട്ടില്‍നിന്ന് പുറത്തിറങ്ങാനാവില്ല. കടുത്ത പരിശീലനത്തിലൂടെ അക്രമസ്വഭാവം ഒഴിവാക്കിയതിനുശേഷം മാത്രമെ പുറത്തിറങ്ങാന്‍ അനുവദിക്കൂ.  


ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് ധോണിക്കും മുണ്ടൂരിനും ഇടയിലെ വനാതിര്‍ത്തി കോര്‍മ എന്ന സ്ഥലത്തുനിന്നാണ് ആനയെ കണ്ടെത്തി മയക്കുവെടിവച്ചത്. ആനയെ പിടികൂടാന്‍ കഠിനാധ്വാനം ചെയ്ത ദൗത്യസംഘത്തിലെ 75 പേരെയും സര്‍ക്കാര്‍ ആദരിച്ചു. ആന പിടിയിലായതോടെ നാട്ടുകാരും ദൗത്യസംഘത്തെ അഭിനന്ദിച്ചു.  

ആനയെ പിടികൂടിയെ ദൗത്യസംഘത്തെ മന്ത്രി എം.ബി. രാജേഷ് പൊന്നാടയണിയിച്ച് ആദരിച്ചു.

  comment

  LATEST NEWS


  ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


  ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


  ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


  മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


  ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


  മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.