×
login
മാതാപിതാക്കളുടെ കൊല അക്ഷോഭ്യനായി സനല്‍; കുറ്റബോധമില്ലാതെ വിശദീകരണം

അമ്മയെയാണ് ആദ്യം വെട്ടിയതെന്ന് സനല്‍ സമ്മതിച്ചു. ഞായര്‍ രാത്രി എട്ടരക്ക് ശേഷമാണ് കൊലപാതകം നടത്തിയത്. അമ്മ ദൈവാന കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്.

പാലക്കാട്: മാതാപിതാക്കളെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് പോലീസിനോട് വിശദീകരിക്കുമ്പോള്‍ ഒരുതരത്തിലുള്ള കുറ്റബോധവുമില്ലാതെ സനല്‍. ഇന്നലെ തെളിവെടുപ്പിനായി പുതുപ്പരിയാരം ഓട്ടൂര്‍ക്കാട് പ്രതീക്ഷാനഗറിലെ മയൂരം വീട്ടിലെത്തിച്ചപ്പോള്‍ പോലീസിനോട് വിശദീകരിക്കന്ന സന്ദര്‍ഭത്തില്‍ യാതൊരുതരത്തിലുള്ള മനസ്താപവും ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല, അക്ഷോഭ്യനുമായിരുന്നു ഇയാള്‍.

അമ്മയെയാണ് ആദ്യം വെട്ടിയതെന്ന് സനല്‍ സമ്മതിച്ചു. ഞായര്‍ രാത്രി എട്ടരക്ക് ശേഷമാണ് കൊലപാതകം നടത്തിയത്. അമ്മ ദൈവാന കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്.

വീണതിനെ തുടര്‍ന്ന് കിടപ്പിലായ അച്ഛന്‍ ചന്ദ്രന്‍ കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. ഹാളിലെ സോഫയില്‍ കിടക്കുകയായിരുന്ന അമ്മ ദൈവാന മകനോട് വെള്ളം എടുത്തുകൊണ്ടുവരാന്‍ പറയുകയും ഇതില്‍ ക്ഷുഭിതനായ സനല്‍ നിങ്ങള്‍ക്കൊന്നും വെള്ളം തരാന്‍ പാടില്ലെന്ന് പറഞ്ഞ് നിലവിളിക്കുകയായിരുന്നു. ഇതോടെ അമ്മയും മകനും തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെ, സനല്‍ അടുക്കളയില്‍ നിന്നും ഒരു കൊടുവാളും, അരിവാളുമായി വന്ന് അമ്മയെ വെട്ടി. 

ആദ്യം ഇടതുകൈക്ക് വെട്ടേറ്റ ദൈവാന നിലവിളിച്ചതോടെ ഇരുകൈകളിലും ഉണ്ടായിരുന്ന ആയുധങ്ങള്‍ ഉപയോഗിച്ച് കവിളിലും, കഴുത്തിലും, തലയിലും മാറിമാറി വെട്ടി. ഭാര്യയുടെ നിലവിളി കേട്ട ചന്ദ്രന്‍ എന്താണ് അവിടെയെന്ന് ചോദിച്ചതും റൂമിലേക്ക് ഓടിയെത്തിയ സനല്‍ അദ്ദേഹത്തെയും തുരുതുരാ വെട്ടി. ഇരുവരെയും പലതവണ വെട്ടിയിട്ടും കലിയടങ്ങാതെ കൈയില്‍ സൂക്ഷിച്ചിരുന്ന കീടനാശിനി വായിലും, മുറിവുകളിലും ഒഴിച്ചു. പിന്നീട് സിറിഞ്ച് ഉപയോഗിച്ച് അമ്മയുടെ തുടയിലും കുത്തിവച്ചു. ഇതിനിടെ ചോരയില്‍ വഴുതിവീണ് മുണ്ട് അഴിഞ്ഞു. സിറിഞ്ചും ഒടിഞ്ഞു. ശേഷം അച്ഛന്റെ റൂമിലെ കുളിമുറിയില്‍ പോയി കുളിക്കുകയും രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍ മാറ്റുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന രണ്ട് ആപ്പിളുകള്‍ അമ്മക്ക് അടുത്തുവന്നിരുന്ന് കഴിച്ചു. പിന്നീടാണ് പിന്‍വശത്തെ വാതില്‍ വഴി രക്ഷപ്പെട്ടത്. അമ്മ ദൈവാനയുടെ തലയില്‍ മാത്രം 29 വെട്ടുകളാണ് ഉണ്ടായിരുന്നത്. അച്ഛന്റെ ശരീരത്തില്‍ 26 വെട്ടുകളും.

ഇന്നലെ രാവിലെ എട്ടരയോടെയാണ് വന്‍ പോലീസ് സന്നാഹത്തില്‍ തെളിവെടുപ്പിനായി സനലിനെ വീട്ടിലെത്തിച്ചത്. ഒരു കുറ്റബോധവുമില്ലാതെയാണ് താന്‍ നടത്തിയ കൊല പോലീസിനോട് വിശദീകരിച്ചത്. കൊലപാതകത്തിന് ഉയോഗിച്ച ആയുധവും, രക്തം പുരï ടീഷര്‍ട്ടും വീട്ടില്‍ നിന്നും പോലീസ് കïെത്തി. ആദ്യം വീടിന് പുറത്തുവച്ചായിരുന്നു തെളിവെടുപ്പ്. കൊലക്ക് ശേഷം എങ്ങനെ പുറത്തിറങ്ങി, വീട് പൂട്ടിയത് എന്നതടക്കമുള്ള കാര്യങ്ങള്‍ വിശദീകരിച്ചു. അതിന് ശേഷം സ്വീകരണമുറിയിലേക്ക് കയറി. ആദ്യം അമ്മയെയും, പിന്നീട് അച്ഛനെ വെട്ടിയതും പറഞ്ഞു.

മയക്കുമരുന്നുകള്‍ക്ക് അടിമ

കൃത്യം നടത്തുമ്പോള്‍ ഉപയോഗിച്ചിരുന്ന രക്തം പുരണ്ട 'നോര്‍മല്‍ ഈസ് ബോറിങ്' എന്ന് എഴുതിയിട്ടുള്ള ടീഷര്‍ട്ട് വിറകുപുരയിലാണെന്ന് കാണിച്ചുകൊടുത്തു. കീടനാശിനി കുപ്പി കുളിമുറിയിലെ സണ്‍ഷെയ്ഡില്‍ നിന്നാണ് കണ്ടെത്തിയത്.  


കീടനാശിനി മുമ്പ് മൈസൂരില്‍നിന്ന് സനല്‍ കൊണ്ടുവന്നതാണ്. വീടിന് പിന്നിലെ വര്‍ക്ക് ഏരിയയിലെ പുസ്തകങ്ങള്‍ക്കിടയിലായിരുന്നു ആയുധം ഒളിപ്പിച്ചത്. ഇത് പോലീസ് എടുത്തുകാണിച്ചപ്പോള്‍ അതില്‍ അമ്മയുടെ മുടിയുണ്ടായിരുന്നു. ഇത് കണ്ടപ്പോള്‍ പോലും ഒരു ഭാവഭേദവും ഉണ്ടായില്ല. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 25 വരെ റിമാന്‍ഡ് ചെയ്തു. 

അതേസമയം, കൊലപാതകത്തിനുള്ള കാരണം സംബന്ധിച്ച് ഇതുവരെയും വ്യക്തത വന്നിട്ടില്ല. സംശയദൃഷ്ടിയോടെയാണ് പ്രതി എല്ലാവരെയും കണ്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. മാത്രമല്ല, എല്ലാ സ്ത്രീകള്‍ക്കും അവിഹിതമുണ്ടെന്ന് ചിന്തിക്കുന്നയാളുമാണ്. സ്വന്തം അമ്മയെ പോലും സംശയദൃഷ്ടിയോടെയാണ് പ്രതി വീക്ഷിച്ചിരുന്നതത്രെ.

പ്രതി പലതരത്തിലാണ് കാര്യങ്ങള്‍ പറയുന്നതെന്നും കൊക്കെയ്ന്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ക്ക്  അടിമയാണെന്നും പോലീസ് പറഞ്ഞു. കൊലക്ക് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് പോലീസ് സംശയിക്കുന്നു. വിശദമായി ചോദ്യം ചെയ്താലെ ഇത് കണ്ടെത്താനാകു. ആയുധത്തിലുണ്ടായിരുന്ന മുടിയും, രക്തക്കറയും ശാസ്ത്രീയ പരിശോധനക്ക് അയക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഒളിവില്‍ കഴിഞ്ഞത് ബംഗളൂരുവിലും  മൈസൂരുവിലും

തിങ്കളാഴ്ച രാവിലെയാണ് റിട്ട: ആര്‍എംഎസ് ജീവനക്കാരനായ ചന്ദ്രന്‍ (64), ഭാര്യ ദൈവാന (52) എന്നിവരെ വീട്ടില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് ശേഷം മൂത്തമകന്‍ സനല്‍ (28) ബംഗളൂരുവിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഇവിടെയുള്ള ബുദ്ധമത കേന്ദ്രത്തില്‍ വിളിച്ച് രണ്ടുപേരെ കൊന്നുവെന്നും അതിന് വല്ല പ്രതിവിധി ഉണ്ടോയെന്നും, മെഡിറ്റേഷന്‍ നടത്തണമെന്നും പറഞ്ഞു. അവര്‍ ഫോണ്‍ കട്ട് ചെയ്തതോടെ മൈസൂരിലേക്ക് പോയി.  

പോലീസ് ഫോണ്‍ ട്രാക്ക് ചെയ്താണ് ബംഗളൂരുവിലേക്ക് എത്തിയത്. സനലിനെ നാട്ടിലെത്തിക്കാന്‍ സഹോദരന്‍ സുനിലിനെയും ഏര്‍പ്പെടുത്തി. അന്ന് രാത്രി പത്തുമണിയോടെ സനല്‍ ഫോണ്‍ ഓണ്‍ ചെയ്തു. ഇതറിഞ്ഞ് സുനില്‍ ചേട്ടനെ വിളിക്കുകയും വീട്ടില്‍ മോഷണം നടന്നതായും മാതാപിതാക്കള്‍ കൊല്ലപ്പെട്ടതായും അറിയിച്ചു. സനലാകട്ടെ ആദ്യം ചോദിച്ചത് മോഷ്ടാക്കളുടെ ഫിംഗര്‍പ്രിന്റ് കിട്ടിയോ എന്നാണ്. ഒന്നും ലഭിച്ചില്ലെന്ന് അനിയന്‍ മറുപടി പറഞ്ഞു. സംസ്‌കാരചടങ്ങുകള്‍ നടത്താന്‍ ചേട്ടന്‍ വരണമെന്ന് സുനില്‍ പറഞ്ഞു. വരാമെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്ത് ട്രെയിനില്‍ രാത്രി തന്നെ നാട്ടിലേക്ക് തിരിച്ചു. 

ചൊവ്വാഴ്ച രാവിലെ ഏഴരയോടെ ഓട്ടോയില്‍ വീട്ടിലെത്തിയെങ്കിലും ഗെയ്റ്റ് പൂട്ടിയിരുന്നതിനാല്‍ തിരിച്ച് ബന്ധുവീട്ടിലേക്ക് പോകാന്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്നതിനിടെയാണ് പോലീസെത്തിയത്. ഒരു ചെറുത്ത് നില്‍പ്പും കൂടാതെ ജീപ്പില്‍ കയറുകയായിരുന്നു. ബസ് സ്റ്റോപ്പില്‍ സഹോദരനെ കണ്ടപ്പോള്‍ മാതാപിതാക്കളെ കൊന്നത് താന്‍ തന്നെയാണെന്നും പറഞ്ഞു. ആലത്തൂര്‍ ഡിവൈഎസ്പി ദേവസ്യ, മലമ്പുഴ സിഐ: സുനില്‍ കൃഷ്ണ എന്നിവരടങ്ങിയ പോലീസ് സംഘം തെളിവെടുപ്പില്‍ പങ്കെടുത്തു. 

 

  comment

  LATEST NEWS


  ഷട്ടില്‍ ബാറ്റിന് പകരം കൊതുകിനെ കൊല്ലുന്ന ബാറ്റ്; ഐഎഎസ് ഉദ്യോഗസ്ഥന്‍റെ ട്വീറ്റിനെ ട്രോളി സമൂഹമാധ്യമം


  ശിവലിംഗം കണ്ടെത്തിയതോടെ ഗ്യാന്‍വാപി മസ്ജിദില്‍ ക്ഷേത്രത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്ന് വിഎച്ച്പി പ്രസിഡന്‍റ്


  നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍


  ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍


  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം


  ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.