×
login
വിശ്വാസികള്‍ക്കെതിരെ പ്രകോപനപരമായ നീക്കവുമായി ഡിവൈഎഫ്ഐ‍, ആവിഷ്‌ക്കാര സ്വാതന്ത്ര്യം തടയാന്‍ അനുവദിക്കില്ലെന്ന്

കടമ്പഴിപ്പുറം മേഖലാക്കമ്മിറ്റിയുടെ നേതൃത്യത്തിലാണ് വിശ്വാസികള്‍ക്കെതിരെ പ്രകോപനപരമായ പ്രസ്താവനയുമായി വന്നിരിക്കുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ചിത്രീകരണത്തിന് തയ്യാറാണെങ്കില്‍ തങ്ങള്‍ പിന്തുണയും, സംരക്ഷണവും നല്‍കാമെന്നാണ് അവരുടെ വാഗ്ദാനം.

കടമ്പഴിപ്പുറം: വായില്ല്യാംകുന്ന് ക്ഷേത്രത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ സിനിമാ ചിത്രീകരണത്തിനുള്ള ശ്രമം വിശ്വാസികളുടെ നേതൃത്വത്തില്‍ തടഞ്ഞ സംഭവത്തില്‍ പ്രതിഷേധം ശക്തമായിക്കുകയാണ്. എന്നാല്‍ വിശ്വാസികളെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ രംഗത്തും.

കടമ്പഴിപ്പുറം മേഖലാക്കമ്മിറ്റിയുടെ നേതൃത്യത്തിലാണ് വിശ്വാസികള്‍ക്കെതിരെ പ്രകോപനപരമായ പ്രസ്താവനയുമായി വന്നിരിക്കുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ചിത്രീകരണത്തിന് തയ്യാറാണെങ്കില്‍ തങ്ങള്‍ പിന്തുണയും, സംരക്ഷണവും നല്‍കാമെന്നാണ് അവരുടെ വാഗ്ദാനം. നവ മാധ്യമങ്ങള്‍ വഴിയാണ് ഇത് പ്രചരിപ്പിക്കുന്നത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യം തടയാന്‍ അനുവദിക്കില്ലെന്നും പറയുന്നു. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള നീക്കത്തെ വിശ്വാസി സമൂഹം ചെറുത്തുതോല്‍പ്പിക്കാനുള്ള ശ്രമത്തിലാണ്.

ക്ഷേത്രങ്ങളിലോ, പരിസരത്തോ സിനിമാ ചിത്രീകരണം നടത്താന്‍ പോലീസില്‍നിന്നും മുന്‍കൂര്‍ അനുമതി നേടിയിരിക്കണം എന്നിരിക്കെ ക്ഷേത്രാങ്കണത്തില്‍ അതിക്രമിച്ചുകടന്ന് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതരത്തില്‍ ചിത്രീകരണം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രം എക്‌സി. ഓഫീസര്‍ അഖിലേഷ് അരവിന്ദ്, ക്ഷേത്രം ട്രസ്റ്റി ചെയര്‍മാന്‍ എന്‍. വി. ഗോപാല കൃഷ്ണന്‍ എന്നിവര്‍ ശ്രീകൃഷ്ണപുരം പോലീസില്‍ പരാതി നല്‍കി. ക്ഷേത്രാങ്കണത്തില്‍ ഇത്തരത്തില്‍ സിനിമ ചിത്രീകരണത്തിന് അനുമതി നല്‍കേണ്ടതിലെന്നും ബോര്‍ഡ് യോഗം തീരുമാനമെടുത്തു.

വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ സിനിമാ ചിത്രീകരണം നടന്ന കടമ്പഴിപ്പുറം വായില്ല്യാംകുന്ന് ക്ഷേത്രത്തില്‍ അഖില ഭാരതീയ പ്രജ്ഞാ പ്രവാഹ് കണ്‍വീനര്‍ ജെ. നന്ദകുമാര്‍ സന്ദര്‍ശനം നടത്തി. ക്ഷേത്രത്തില്‍ വിശ്വാസികളുടെ വികാരം വൃണപ്പെടുന്ന രീതിയില്‍ നടന്ന സംഭവം പ്രതിഷേധര്‍ഹമെന്ന് അദ്ദേഹം പ്രതികരിച്ചു. ആര്‍എസ്എസ് പ്രാന്തീയ കാര്യകരി സദസ്യന്‍ എം. മുകുന്ദന്‍ മാസ്റ്റര്‍, ഹിന്ദു ഐക്യവേദി താലൂക് ജനറല്‍ സെക്രട്ടറി രജിത് കൃഷ്ണ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

 

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.