×
login
വ്യാപകമായി കൃഷി നശിപ്പിച്ചു: ആനപ്പേടിയില്‍ മണ്ണാര്‍ക്കാട്, കാടുകയറ്റാനുള്ള ശ്രമം വിഫലമായി, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ

ചെന്നീരി ഭാഗത്താണ് കാട്ടാനങ്ങള്‍ തമ്പടിച്ചിട്ടുള്ളത്. ഇന്നലെ രാവിലെ മുതല്‍ വൈകിട്ടുവരെ നൂറോളം വരുന്ന വനംവകുപ്പ്, പോലീസ്, നാട്ടുകാര്‍ എന്നിവരുള്‍പ്പെടുന്ന സംഘം കാട്ടാനകളെ തുരത്താനുള്ള ശ്രമം നടത്തിയെങ്കിലും ആനകള്‍ കാടുകയറിയിട്ടില്ല.

മണ്ണാര്‍ക്കാട്: കൃഷി നശിപ്പിച്ചും ജനങ്ങളെ ഭീതിയിലാക്കിയും മണ്ണാര്‍ക്കാട്ടും പരിസരത്തും കാട്ടാനകളുടെ വിളയാട്ടം. ആനകളെ കാടുകയറ്റാനുള്ള വനംവകുപ്പിന്റെ പരിശ്രമം വിഫലമായി. മണ്ണാര്‍ക്കാട് നഗരത്തിന് നാലുകിലോമീറ്റര്‍ അടുത്തുവരെ എത്തിയ കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചിട്ടുണ്ട്. ചേറുംകുളം ഗോപാലകൃഷ്ണന്റെ കരിമ്പന്‍ കുന്നിലുള്ള കൃഷിയിടത്തില്‍ ഇറങ്ങിയ ഇവ തെങ്ങ്, കവുങ്ങ്, വാഴ ഉള്‍പ്പെടെയുള്ള കൃഷികള്‍ നശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ഈ മേഖലയില്‍ കാട്ടാനയിറങ്ങുന്നത് പതിവാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.  

തിരുവഴാംകുന്ന് മേഖലയിലും കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു. കരടിയോട്, ചെന്നീരി ഭാഗങ്ങളില്‍ ഇറങ്ങിയ കാട്ടാന താളിയില്‍ അബ്ബാസ്, അറക്കല്‍ ജോയ് എന്നിവരുടെ തെങ്ങുകളും കവുങ്ങുകളും ഉള്‍പ്പെടെയുള്ള കൃഷി നശിപ്പിച്ചു. ചെന്നീരി ഭാഗത്താണ് കാട്ടാനങ്ങള്‍ തമ്പടിച്ചിട്ടുള്ളത്.  ഇന്നലെ രാവിലെ മുതല്‍ വൈകിട്ടുവരെ നൂറോളം വരുന്ന വനംവകുപ്പ്, പോലീസ്, നാട്ടുകാര്‍ എന്നിവരുള്‍പ്പെടുന്ന സംഘം കാട്ടാനകളെ തുരത്താനുള്ള ശ്രമം നടത്തിയെങ്കിലും ആനകള്‍ കാടുകയറിയിട്ടില്ല.

കാട്ടാനകള്‍ നാട്ടിലിറങ്ങാതിരിക്കാന്‍ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കൃഷിനാശത്തിന് മതിയായ നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടി വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മണ്ണാര്‍ക്കാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍. സുബൈറിന് പരാതിയും നല്‍കി. നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങാനാണ് കര്‍ഷകരും നാട്ടുകാരും തയാറെടുക്കുന്നത്.

  comment

  LATEST NEWS


  കാര്യങ്ങള്‍ കൈവിട്ട് പോകുമോ? റഷ്യയോട് ഉക്രൈനെതിരെ കുറഞ്ഞശേഷിയുള്ള ആണവാധുങ്ങള്‍ പ്രയോഗിച്ച് തുടങ്ങാന്‍ ഉറ്റ സുഹൃത്ത് റംസാന്‍ കാഡിറോവ്


  കോടിയേരിയെ ജീവനോടെ ആശുപത്രിയില്‍ പോയി കാണണമെന്ന് ഏറെ മോഹിച്ചു; അത് നടക്കാതെ പോയതിന്‍റെ വേദന പങ്കുവെച്ച് സുരേഷ് ഗോപി


  ദേശീയ ഗെയിംസില്‍ നയനയുടെ ഗോള്‍ഡന്‍ ജമ്പ്; കേരളത്തിന് വീണ്ടും സ്വര്‍ണം; തുഴച്ചിലില്‍ ഒരു സ്വര്‍ണം കൂടി


  പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്തി ഇഡി വിശദമായി പരിശോധിക്കും; ഹര്‍ത്താല്‍ അക്രമം എന്‍ഐഎ അന്വേഷിക്കും; ദല്‍ഹിയിലെ മൂന്ന് ഓഫീസുകള്‍ കൂടി പൂട്ടി


  തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കും; ഉത്സവ സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് കുറക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും : വി മുരളീധരന്‍


  സമൂഹത്തെ ഒരുമിപ്പിക്കുകയെന്നതാണ് ആഘോഷങ്ങളുടെ പ്രസക്തി: വി. മുരളീധരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.