ആനകള്‍ കൊല്ലപ്പെടുമ്പോള്‍ താത്കാലിക പരിഹാര മാര്‍ഗങ്ങളാണ് റെയില്‍വേയും വനംവകുപ്പും നല്‍കുന്നത്. ഇതുകൊണ്ടൊന്നും പ്രശ്നം പരിഹരിക്കപ്പെടുന്നില്ല.
വാളയാര്‍ മധുക്കര വനമേഖലയില്‍ ട്രെയിനിടിച്ച് കാട്ടാനകള്‍ കൊല്ലപ്പെടുന്നത് സംബന്ധിച്ച് കേസ് പരിഗണിക്കുന്ന ചെന്നൈ ഹൈക്കോടതി ജഡ്ജിമാര്‍ പോത്തനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ റയെില്‍വേ അധികാരികളോട് കാര്യങ്ങള്‍ ആരായുന്നു
വാളയാര്‍: മധുക്കര വനമേഖലയില്‍ ട്രെയിനിടിച്ച് കാട്ടാനകള്‍ കൊല്ലപ്പെടുന്നത് തടയാന്‍ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ മനസിലാക്കുവാന്‍ മദ്രാസ് ഹൈക്കോടതി പ്രത്യേക താത്പര്യമെടുത്തു. തുടര്‍ന്ന് അവര്‍ നിജസ്ഥിതി മനസിലാക്കുന്നതിനായി പോത്തനൂര്‍ മുതല്‍ വാളയാര്‍ വരെ സ്ഥലപരിശോധന നടത്തി.
2000 മുതല്‍ പാലക്കാട് - കഞ്ചിക്കോട് - വാളയാര്‍ - മധുക്കര റെയില്‍പാളത്തില്‍ 30ലധികം ആനകളാണ് ട്രെയിന്‍ ത്ട്ടി മരിച്ചത്. ഇതിന്റെ വസ്തുതകളെക്കുറിച്ച് വനംവകുപ്പില്‍നിന്നും റെയില്‍വേയില്‍നിന്നും വ്യത്യസ്ത വാദങ്ങളാണ് ഉയര്‍ന്നത്. ഇതും സംഘം പരിശോധനക്ക് വിധേയമാക്കി. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തിയ പഠനം വനം, റെയില്‍വേ അധികാരികള്‍ക്ക് നല്‍കിയിരുന്നു. പ്രശ്നം ലഘൂകരിക്കുവാനുള്ള നിര്‍ദേശവും ഇതില്‍ വ്യക്തിമാക്കിയിരുന്നു.
ആനകള്‍ കൊല്ലപ്പെടുമ്പോള്‍ താത്കാലിക പരിഹാര മാര്‍ഗങ്ങളാണ് റെയില്‍വേയും വനംവകുപ്പും നല്‍കുന്നത്. ഇതുകൊണ്ടൊന്നും പ്രശ്നം പരിഹരിക്കപ്പെടുന്നില്ല. സാന്നിധ്യ മേഖലയില്‍ ട്രെയിനിന്റെ വേഗം കുറയ്ക്കുക, ആനകള്‍ ട്രാക്കില്‍ വരാതിരിക്കാന്‍ കറന്റുവേലി, മുളക് വേലി, അലാറം അടിക്കല്‍, തുടങ്ങിയ വിവിധ മാര്‍ഗ്ഗങ്ങള്‍ മാറിമാറി പരീക്ഷിക്കുക എന്നിവയാണ് ചെയ്തിരുന്നത്. എന്നാല്‍ അവയെല്ലാംതന്നെ പരാജയമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ട്രെയിന്‍ തട്ടി ആനകള്‍ ചെരിയുന്നതിന്റെ എണ്ണത്തിന് യാതൊരു കുറവുമുണ്ടാകുന്നില്ല.
ഏറ്റവും കൂടുതല്‍ ആനകള്‍ കൊല്ലപ്പെടുന്ന 'ബി' ട്രാക്ക്, 'എ' ട്രാക്കിന് വെളിയില്‍ വനത്തിന് പുറത്തേക്ക് മാറ്റുക, രാത്രി നേരത്തെ റയില്‍ ഗതാഗതം പൂര്‍ണമായും 'എ' ട്രാക്കിലേക്ക് മാറ്റുക, ദീര്‍ഘ ദൂര ട്രെയിനുകളെ കോയമ്പത്തൂര്‍ - പൊള്ളാച്ചി - പാലക്കാട് വഴി തിരിച്ചുവിടുക, ഭാവിയെ മുന്നില്‍ക്കണ്ട് ഈ മേഖലയില്‍ എലവേറ്റഡ് റെയില്‍വേ ട്രാക്കുകള്‍ നിര്‍മിക്കുക, താല്‍ക്കാലികമായി ആനത്താരകളില്‍ അവയുടെ സഞ്ചാരത്തിനുള്ള മേല്‍പ്പാലങ്ങളും അടിപ്പാതകളും നിര്‍മിക്കുക, ട്രെയിന്‍ വേഗം കുറക്കുക, വളവുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് ഗതാഗതം ക്രമീകരിക്കുക, യാത്രക്കാരുടെ ഭക്ഷണാവശിഷ്ടങ്ങള്‍ ട്രാക്കില്‍ വീഴാത്ത രീതിയില്‍ ക്രമീകരണം നടത്തുക എന്നീ നിര്‍ദേശങ്ങളാണ് സംഘടന നല്‍കിയത്.
റെയില്‍, വനം ഉദ്യോഗസ്ഥരുമായുള്ള ജഡ്ജിമാരുടെ പഠനത്തില്‍ മേല്‍പ്പറഞ്ഞ നിര്‍ദേശങ്ങള്‍ പരിഗണിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.
രാജികൊണ്ടു തീരില്ല സജിചെറിയാന്റെ പ്രശ്നങ്ങള്‍
ഒരേയൊരു ഗാന്ധിയന്‍
എകെജി സെന്ററിലെ ജിഹാദി സൗഹൃദം
ആര്‍എസ്എസ്സും കമ്മ്യൂണിസ്റ്റുകളും ഭരണഘടനയും
രാജ്യസഭയിലേക്ക് ബിജെപി അംഗമായി പോകുന്ന കെ.വി. വിജയേന്ദ്രപ്രസാദ് രാജമൗലിയുടെ അച്ഛന്; ആര്‍ആര്‍ആര്‍ തിരക്കഥാകൃത്ത്
കനയ്യലാലിന്റെ കുടുംബത്തിന് വേണ്ടി പിരിഞ്ഞുകിട്ടിയത് 1.7 കോടി; ഒരു കോടി ഭാര്യയ്ക്ക് നല്കി;25 ലക്ഷം ഈശ്വര്‍ ഗൗഡിനും 30 ലക്ഷം ഉമേഷ് കോല്‍ഹെയ്ക്കും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പാലക്കാട്ടെ പോലീസുകാരുടെ മരണം; കാട്ടുപന്നിയെ പിടിക്കാന്‍ വച്ച വൈദ്യുതി കെണിന്ന് ഷോക്കേറ്റതിനു പിന്നാലെ; രണ്ട് നാട്ടുകാര്‍ കസ്റ്റഡിയില്‍
പ്രതികാരമല്ല പ്രതിരോധമാണ് വേണ്ടത്; എസ്ഡിപിഐ - പോപ്പുലര്‍ഫ്രണ്ട് ഭീകരതക്കെതിരെ ജനകീയമുന്നേറ്റ റാലി നാളെ
കുഞ്ഞുള്ള കാര്യം കാമുകന് അറിയാതിരിക്കാന്‍ മൂന്നുവയസ്സുള്ള മകനെ കഴുത്ത് ഞെരിച്ചുകൊന്നു; കുറ്റസമ്മതം നടത്തി ആസിയ
വെട്ടേറ്റു മരിച്ച എസ്ഡിപിഐ പ്രവര്ത്തകന് സുബൈര്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി;2012ല്‍ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചു
മുത്തലാഖ് ചൊല്ലി : കോടതിയെ സമീപിച്ച് വനിതാ ഡോക്ടർ, വിവാഹത്തിന് നല്കിയ സ്വര്‍ണം യുവതിക്ക് തിരിച്ചുനല്‍കാന്‍ ഉത്തരവിട്ട് കോടതി
ഒളിക്യാമറ വെച്ചത് പാര്‍ട്ടി പ്രവര്‍ത്തകയുടെ കുളിമുറിയില്‍; ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ സസ്പെന്‍ഡ് ചെയ്തതായി സിപിഎം; പ്രതി ഒളിവിലെന്ന് പോലീസ്