×
login
വനവാസി മേഖലകളിലെ ആരോഗ്യരംഗത്ത് പൊളിച്ചെഴുത്ത് അനിവാര്യം: കുമ്മനം

ആശുപത്രി വികസനത്തിനായി അനുവദിക്കുന്ന തുക യഥാര്‍ത്ഥ രീതിയില്‍ കൈകാര്യം ചെയ്യുന്നില്ലെന്നും കുമ്മനം കുറ്റപ്പെടുത്തി

പാലക്കാട്: സംസ്ഥാനത്തെ വനവാസി മേഖലകളിലെ ആരോഗ്യരംഗത്ത് പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ പറഞ്ഞു. അട്ടപ്പാടിയിലെ വിവിധ വനവാസി ഊരുകളും, കോട്ടത്തറ ട്രൈബല്‍ ആശുപത്രിയും സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അട്ടപ്പാടിയിലെ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയുടെ വികസനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിഷേധാത്മകനിലപാടാണ് കൈക്കൊള്ളുന്നത്. 50 കിടക്കകള്‍ മാത്രമുള്ള ആശുപത്രിയില്‍ യാതൊരുവിധ പശ്ചാത്തലസൗകര്യവുമില്ല. ഇവിടെ വരുന്ന രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന നടപടിമാത്രമാണ് നടക്കുന്നത്. ആശുപത്രിയുടെ പേരില്‍ നടക്കുന്ന തീവെട്ടിക്കൊള്ളക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. ജീവനക്കാര്‍ നടത്തുന്ന തട്ടിപ്പില്‍ ശരിയായ രീതിയിലുള്ള അന്വേഷണം നടക്കുന്നില്ല. കുറ്റക്കാര്‍ക്കെതിരെ നടപടിയുമില്ല. നവജാത ശിശുക്കളുടെ മരണം അട്ടപ്പാടിയില്‍ നിത്യസംഭവമാണ്. രണ്ടാമത്തെ ഇടുതസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആറോളം നവജാതശിശുക്കളാണ് ആരോഗ്യരംഗത്തെ പോരായ്മമൂലം മരിച്ചത്. അന്വേഷണം നടക്കുമെന്നുള്ള പ്രഖ്യാപനമല്ലാതെ മറ്റൊന്നുമില്ല.

ആശുപത്രി വികസനത്തിനായി അനുവദിക്കുന്ന തുക യഥാര്‍ത്ഥ രീതിയില്‍ കൈകാര്യം ചെയ്യുന്നില്ലെന്നും കുമ്മനം കുറ്റപ്പെടുത്തി. വീടുനിര്‍മാണം, റോഡ്, കുടിവെള്ളം എന്നിവയുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടത്തുന്നത്. മിക്ക ഊരുകളിലും കുടിവെള്ള പ്രശ്നം അതിരൂക്ഷമാണ്. മിക്കയിടത്തും ജലസേചനസൗകര്യവുമില്ല. ഭരണാധികാരികളുടെ ഉദാസീനതയാണ് ഇതിനുകാരണമെന്ന് കുമ്മനം പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷംഅട്ടപ്പാടിയിലെ ഊരുകളുടെ വികസനത്തിനായി ചെലവഴിച്ച തുക നഗരങ്ങളില്‍ പോലും ഉണ്ടായിട്ടില്ല. ഇതിന്റെ പേരില്‍ വന്‍ തട്ടിപ്പാണ് നടക്കുന്നതെന്ന് ഉദാഹരണസഹിതം അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ നടക്കുന്ന മന്ത്രിമാരുടെ സന്ദര്‍ശനവും പ്രഖ്യാപനവും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്. വാഗ്ദാനങ്ങള്‍ ഒന്നും തന്നെ പാലിക്കപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനവാസികളുടെ ഭൂമി സംബന്ധിച്ച് വിശദപഠനം നടത്തി കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.


ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍, പാര്‍ട്ടി വക്താവ് കെ.വി.എസ്. ഹരിദാസ്, എസ്ടി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദന്‍ പള്ളിയറ, ജനറല്‍ സെക്രട്ടറി കെ.പ്രമോദ് കുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ്, ജില്ലാ വൈസ് പ്രസിഡന്റ് ബി.മനോജ്, മണ്ഡലം പ്രസിഡന്റ് ധര്‍മരാജന്‍, ജില്ലാ കമ്മിറ്റി അംഗം ശ്രീനിവാസന്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം കൊല്ലങ്കോട്, മലമ്പുഴ എന്നിവിടങ്ങളിലെ വനവാസി ഊരുകളും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചിരുന്നു

 

  comment

  LATEST NEWS


  നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു


  സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍


  പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം


  അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും


  മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്


  102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.