കോഴിക്കോട് എറണാകുളം എന്നിവിടങ്ങളിലേക്ക് ബസില്‍ 160 രൂപയോളം നല്കേണ്ടിവരുമ്പോള് ട്രെയിനില്‍ 60 രൂപ നല്കിയാല് മതി. പാലക്കാട് നിന്നും വാളയാറിലേക്ക് 35 രൂപയാണ് ബസിന്. അതേസമയം ട്രെയിനില്‍ കോയമ്പത്തൂര്‍ ചാര്‍ജ്ജായ 30 രൂപ മതി.
കഞ്ചിക്കോട്: ബസ് ചാര്‍ജ് വര്‍ദ്ധിച്ചതോടെ ട്രെയിനിനെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടി. പാസഞ്ചര്‍ ട്രെയിനുകള്‍ എക്സ്പ്രസാക്കിയെങ്കിലും യാത്രാനിരക്ക് ബസിനെക്കാള്‍ കുറവാണ്. കോയമ്പത്തൂരിലേക്ക് പുതിയനിരക്ക് പ്രകാരം 60 രൂപയാണെന്നിരിക്കെ ട്രെയിനിന് 30 രൂപയെ ഉള്ളൂ. ഒറ്റപ്പാലത്ത് നിന്നാണെങ്കില്‍ 40 രൂപ.
ഒറ്റപ്പാലം - പാലക്കാട് ബസ് ചാര്‍ജ് 40 രൂപയാണെന്നിരിക്കെ കോയമ്പത്തൂരിലേക്ക് പോകാന്‍ ഈ തുക മാത്രം മതിയാവില്ല. പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് ബസ് യാത്രക്ക് 80 രൂപ നല്കേണ്ടിവരുമ്പോള് ട്രെയിനില്‍ 40 രൂപ മതി. അതുപോലെ പാലക്കാട് നിന്നും ഷൊര്‍ണൂരിലേക്ക് ബസിന് 63 രൂപയാണെങ്കില്‍ ട്രെയിന്‍ അതിന്റെ പകുതിയെ ഉള്ളൂ.
കോഴിക്കോട് എറണാകുളം എന്നിവിടങ്ങളിലേക്ക് ബസില്‍ 160 രൂപയോളം നല്കേണ്ടിവരുമ്പോള് ട്രെയിനില്‍ 60 രൂപ നല്കിയാല് മതി. പാലക്കാട് നിന്നും വാളയാറിലേക്ക് 35 രൂപയാണ് ബസിന്. അതേസമയം ട്രെയിനില്‍ കോയമ്പത്തൂര്‍ ചാര്‍ജ്ജായ 30 രൂപ മതി. നേരത്തെ 1 മുതല്‍ 40 കിലോമീറ്റര്‍ വരെ 10 രൂപയും 50 കിലോമീറ്റര്‍ വരെ 20 രൂപയുമായിരുന്നെങ്കില്‍ ഇപ്പോള്‍ എക്സ്പ്രസ് ആക്കിയതോടെ 1 മുതല്‍ 50 കിലോമീറ്റര്‍ വരെ 30 രൂപ മാത്രമാണ്. പഴയ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിയിരുന്ന അതേ സമയത്തിലും എല്ലാ സ്റ്റോപ്പുകളിലും നിര്‍ത്തിയാണ് എക്സ്പ്രസും പോകുന്നത്. തൃശൂരിലേക്കുള്ള മെമുവിന് നേരത്തെ 20 രൂപയായിരുന്നത് ഇപ്പോള്‍ 40 രൂപയാണ്. എങ്കിലും ബസ്ചാര്‍ജിന്റെ പകുതിയെ വരുന്നുള്ളൂ.
86 ട്രെയിനുകളില്‍ ഇന്ന് മുതല്‍ ജനറല്‍ ടിക്കറ്റ് പുനസ്ഥാപിക്കുന്നതോടെ യാത്രക്കാര്‍ക്ക് ഏറെ സൗകര്യമാവും. പാസഞ്ചറുകളെ അപേക്ഷിച്ച് സൂപ്പര്‍ ഫാസ്റ്റുകള്‍ക്ക് 10-15 രൂപയുടെ വ്യത്യാസമുണ്ടാകുമെങ്കിലും ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ബസ് ചാര്ജ്ജിനെയപേക്ഷിച്ച് വളരെ കുറവായിരിക്കും. പാലക്കാട് നിന്നും മംഗലാപുരത്തേക്ക എക്സ്പ്രസ് 125 രൂപ വാങ്ങുമ്പോള്‍ സൂപ്പര്‍ ഫാസ്റ്റില്‍ 140 രൂപ നല്കിയാല് മതിയാകും. കൊവിഡ് കാലത്ത് നിര്‍ത്തലാക്കിയ മുഴുവന്‍ ട്രെയിനുകളും ഓടിത്തുടങ്ങുന്നതോടെ യാത്രക്കാരുടെ ദുരിതത്തിനും അറുതിയാവും.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പാലക്കാട്ടെ പോലീസുകാരുടെ മരണം; കാട്ടുപന്നിയെ പിടിക്കാന്‍ വച്ച വൈദ്യുതി കെണിന്ന് ഷോക്കേറ്റതിനു പിന്നാലെ; രണ്ട് നാട്ടുകാര്‍ കസ്റ്റഡിയില്‍
പ്രതികാരമല്ല പ്രതിരോധമാണ് വേണ്ടത്; എസ്ഡിപിഐ - പോപ്പുലര്‍ഫ്രണ്ട് ഭീകരതക്കെതിരെ ജനകീയമുന്നേറ്റ റാലി നാളെ
കുഞ്ഞുള്ള കാര്യം കാമുകന് അറിയാതിരിക്കാന്‍ മൂന്നുവയസ്സുള്ള മകനെ കഴുത്ത് ഞെരിച്ചുകൊന്നു; കുറ്റസമ്മതം നടത്തി ആസിയ
വെട്ടേറ്റു മരിച്ച എസ്ഡിപിഐ പ്രവര്ത്തകന് സുബൈര്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി;2012ല്‍ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചു
മുത്തലാഖ് ചൊല്ലി : കോടതിയെ സമീപിച്ച് വനിതാ ഡോക്ടർ, വിവാഹത്തിന് നല്കിയ സ്വര്‍ണം യുവതിക്ക് തിരിച്ചുനല്‍കാന്‍ ഉത്തരവിട്ട് കോടതി
ഒളിക്യാമറ വെച്ചത് പാര്‍ട്ടി പ്രവര്‍ത്തകയുടെ കുളിമുറിയില്‍; ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ സസ്പെന്‍ഡ് ചെയ്തതായി സിപിഎം; പ്രതി ഒളിവിലെന്ന് പോലീസ്