×
login
കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെ രൂപരേഖ ഉടന്‍ തയാറാക്കും

ലോക ബാങ്കിന്റെ സഹായത്തോടെ മൂന്നു കോടി രൂപ ചെലവിലാണ് പുതിയ ഉദ്യാനം നിര്‍മിക്കുക. ഉടന്‍ തന്നെ രൂപരേഖ തയ്യാറാക്കി, സ്‌കെച്ചും, എസ്റ്റിമേറ്റും, പ്രോജക്റ്റ് റിപ്പോര്‍ട്ടും ജലസേചന വകുപ്പിന് സമര്‍പ്പിക്കുമെന്ന് സംഘം പറഞ്ഞു.

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴയില്‍ പുതിയ ഉദ്യാനം നിര്‍മിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുന്നതിന് ടൂറിസം പാനലില്‍ ഉള്‍പ്പെട്ട ആര്‍ക്കിടെക്റ്റ് സംഘം സ്ഥലം സന്ദര്‍ശിച്ചു.ഉദ്യാനത്തോട് ചേര്‍ന്ന് പുതിയ ഉദ്യാനം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടാണ് ആര്‍ക്കിടെക്റ്റ് സുനില്‍കുമാറും സംഘവും, ഓവര്‍സിയര്‍ എസ്. ബിജുവുമാണ് സ്ഥലം സന്ദര്‍ശിച്ചത്.

ലോക ബാങ്കിന്റെ സഹായത്തോടെ മൂന്നു കോടി രൂപ ചെലവിലാണ് പുതിയ ഉദ്യാനം നിര്‍മിക്കുക. ഉടന്‍ തന്നെ രൂപരേഖ തയ്യാറാക്കി, സ്‌കെച്ചും, എസ്റ്റിമേറ്റും, പ്രോജക്റ്റ് റിപ്പോര്‍ട്ടും ജലസേചന വകുപ്പിന് സമര്‍പ്പിക്കുമെന്ന് സംഘം പറഞ്ഞു. ജനുവരിയില്‍ തന്നെ നിര്‍മാണം ആരംഭിക്കുമെന്ന് കളക്ടറും ഡിടിപിസി ചെയര്‍പേഴ്സണുമായ മൃണ്‍മയി ജോഷി സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞിരുന്നു. മാത്രമല്ല കാഞ്ഞിരപ്പുഴ ഉദ്യാനത്തിലെ കുട്ടികളുടെ പാര്‍ക്ക് വിപുലീകരിക്കാന്‍ ഉദ്യാന വികസന സമിതി യോഗത്തിലും തീരുമാനിച്ചിരുന്നു.


15 കോടിയുടെ ഉദ്യാനനവീകരണവും മൂന്നുകോടിയുടെ പുതിയ ഉദ്യാനം നിര്‍മിക്കലുമെല്ലാം ഘട്ടം ഘട്ടമായി നടപ്പിലാക്കും. കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് കുട്ടികളുടെ പാര്‍ക്ക് വിപുലീകരിക്കുന്നത്.

അവധി ദിവസങ്ങളില്‍ ഉദ്യാനത്തില്‍ പോലീസിന്റെ സേവനം ഉറപ്പുവരുത്തുക, ജലസേചന വകുപ്പിന്റെ തകര്‍ന്ന കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റല്‍, പാര്‍ക്കിങ് ഗ്രൗണ്ടിനായി ജലസേചന വകുപ്പിന്റെ കൂടുതല്‍ സ്ഥലം ഉപയോഗപ്പെടുത്തുക, ടിക്കറ്റ് കൗണ്ടറിനു സമീപത്തുനിന്നും ഡാമിന് മുകളിലേക്ക് കയറുന്നതിന് താത്ക്കാലികമായി വഴി ഒരുക്കുക, കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ ബംഗ്ലാവ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക തുടങ്ങിയ തീരുമാനങ്ങളും നടപ്പിലാക്കുന്നുണ്ട്.

 

  comment

  LATEST NEWS


  'ആസാദ് കശ്മീര്‍ എന്നെഴുതിയത് ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍', അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം; വിവാദത്തില്‍ മറുപടിയുമായി ജലീല്‍


  കയറ്റം കയറുന്നതിനിടെ റെഡിമിക്സ് വാഹനത്തിന്റെ ടയർ പൊട്ടി; വണ്ടി പതിച്ചത് വീടിന് മുകളിലേക്ക്, വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


  നെയ്യാറ്റിൻകരയിൽ ബിജെപി ഉയർത്തിയ ദേശീയ പതാക സിപിഎം പ്രവർത്തകൻ പിഴുതെറിഞ്ഞു; കോട്ടക്കൽ സ്വദേശിയെ അറസ്റ്റ് ചെയ്ത് പോലീസ്


  സല്‍മാന്‍ റുഷ്ദി വെന്‍റിലേറ്ററില്‍, കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാം; ഇസ്ലാമിനെ വിമര്‍ശിക്കുന്നവര്‍ ആക്രമിക്കപ്പെട്ടേക്കാമെന്ന് തസ്ലിമ നസ്രിന്‍


  'ഹര്‍ ഘര്‍ തിരംഗ എല്ലാ പൗരന്മാരും ആഹ്വാനമായി ഏറ്റെടുക്കണം'; എളമക്കരയിലെ വസതിയില്‍ ദേശീയ പതാക ഉയര്‍ത്തി മോഹന്‍ലാല്‍


  ത്രിവര്‍ണ പതാകയില്‍ നിറഞ്ഞ് രാജ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.