×
login
കോട്ടത്തറ ട്രൈബല്‍ ആശുപത്രി: വെള്ളമില്ലാത്തതിനാല്‍ മുടങ്ങിയ ശസ്ത്രക്രിയകള്‍ ഇന്ന് നടത്തും, ഡോര്‍മെട്രിയില്‍ വൈദ്യുതിയും പുനഃസ്ഥാപിച്ചിച്ചു

ആശുപത്രിയിലെ മോട്ടോറില്‍ ചെളി അടിഞ്ഞുകൂടിയതിനെ തുടര്‍ന്ന് ജലവിതരണം തടസപ്പെട്ടതാണ് ശസ്ത്രക്രിയ മുടങ്ങാനിടയാക്കിയത്. ഇതിനെ തുടര്‍ന്ന് പല രോഗികളും വിടുതല്‍ വാങ്ങി പോവുകയും ചെയ്തു.

അഗളി: അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ മുടങ്ങി കിടന്ന ശസ്ത്രക്രിയകള്‍ ഇന്ന് നടത്തും. ആശുപത്രിയില്‍ തടസപ്പെട്ട ജലവിതരണം പുനസ്ഥാപിച്ചു. കനത്ത മഴയെ തുടര്‍ന്ന് ശിരുവാണി ഡാമിലെ ജലവിതരണം ഭാഗികമായി തടസപ്പെട്ടതിനാല്‍ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലായിരുന്നു. ഇതിനെതുടര്‍ന്ന് ശസ്ത്രക്രിയകള്‍ മുടങ്ങിയതും ഗുരുതര രോഗികളെ മറ്റ് ആശുപത്രികളിലേക്ക് അയച്ചതും വിവാദമായിരുന്നു.  

ആശുപത്രിയിലെ മോട്ടോറില്‍ ചെളി അടിഞ്ഞുകൂടിയതിനെ തുടര്‍ന്ന് ജലവിതരണം തടസപ്പെട്ടതാണ് ശസ്ത്രക്രിയ മുടങ്ങാനിടയാക്കിയത്. ഇതിനെ തുടര്‍ന്ന് പല രോഗികളും വിടുതല്‍ വാങ്ങി പോവുകയും ചെയ്തു. കിടപ്പു രോഗികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും വെള്ളമില്ലാതായതോടെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. സംഭവം പുറംലോകം അറിഞ്ഞതോടെ അധികൃതര്‍ അടിയന്തരമായി ഇടപ്പെട്ട് മോട്ടോര്‍ നന്നാക്കി ജലവിതരണം പുന:സ്ഥാപിച്ചു. ഇനിയും ഇത്തരം സാഹചര്യം ഉണ്ടായാല്‍ ഉപയോഗിക്കാന്‍ രണ്ടു മോട്ടോര്‍ വാങ്ങി ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.  


ഇതിനു മുമ്പും വെള്ളമില്ലാതെ ചികിത്സ മുടങ്ങുന്ന സാഹചര്യം ആശുപത്രിയിലുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അട്ടപ്പാടിയിലെ കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഡോര്‍മെട്രിയില്‍ വൈദ്യുതിയും പുനഃസ്ഥാപിച്ചിട്ടുണ്ട്. മൂന്നര ലക്ഷം രൂപ കുടിശ്ശിക ഉണ്ടായിരുന്നതിനാല്‍ രണ്ട് മാസം മുമ്പാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. വൈദ്യുതിയില്ലാതെ ഇരുട്ടിലായിരുന്നു 26 ജീവനക്കാര്‍ താമസിച്ചിരുന്നത്. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയാണ് വൈദ്യുതി പുന:സ്ഥാപിച്ചത്.  

കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഭൂരിഭാഗം ജീവനക്കാരും മറ്റ് പ്രദേശങ്ങളില്‍ നിന്നും ജോലിക്ക് എത്തിയവരാണ്. ഇവര്‍ താമസിക്കുന്ന ഡോര്‍മെറ്ററിയിലെ വൈദ്യുതി ബന്ധമാണ് രണ്ടുമാസം മുമ്പ് വിച്ഛേദിച്ചത്. വനവാസികളുടെ ചികിത്സക്കായി സര്‍ക്കാര്‍ പ്രത്യേകമായി നിര്‍മിച്ച ആശുപത്രിയിലെ ജീവനക്കാരാണ് രണ്ടുമാസം വെളിച്ചമില്ലാതെ ഇരുട്ടില്‍ കഴിഞ്ഞിരുന്നത്.

    comment

    LATEST NEWS


    കുമരകത്തെ കായല്‍പരപ്പിന്റെ മനോഹാരിതയില്‍ ജി20 ഷെര്‍പ്പ യോഗം പുരോഗമിക്കുന്നു; അത്താഴ വിരുന്നിന് ഗവര്‍ണറും മുഖ്യമന്ത്രിയും എത്തി


    നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദിച്ച കെജരിവാളിന് 25,000 രൂപ പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി


    രാഷ്ട്രസേവയ്ക്കായി നവസംന്യാസിമാരുടെ നാരായണിസേന; യുവസംന്യാസിമാര്‍ രാഷ്ട്രത്തെ രാമരാജ്യത്തിലേക്ക് നയിക്കുമെന്ന് ഡോ. മോഹന്‍ ഭാഗവത്


    തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 15,000 കടന്ന് സജീവകേസുകള്‍


    സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും


    ഡോ. കെവി. പണിക്കര്‍: വൈക്കം സത്യഗ്രഹത്തിലെ സൂര്യതേജസ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.