പാലക്കാട് കാവശ്ശേരി സ്വദേശി ആദര്‍ശ് മോഹന്‍, കാസര്‍കോട് സ്വദേശി സബിത് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. രണ്ടു പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
പാലക്കാട്: ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ അപകടകാരണം കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ അശ്രദ്ധ. ലോറിയെ മറികടന്നെത്തിയ ബസ് പെട്ടെന്നു വെട്ടിച്ചതാണ് അപകടത്തിനു കാരണമായത്.
പാലക്കാട് കാവശ്ശേരി സ്വദേശി ആദര്‍ശ് മോഹന്‍, കാസര്‍കോട് സ്വദേശി സബിത് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. രണ്ടു പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ബസിനും ലോറിക്കും ഇടയിലൂടെ ബൈക്ക് പോകുമ്പോള്‍ പെട്ടെന്ന് കെഎസ്ആര്‍ടിസി വലത്തോട്ട് നീങ്ങുകയായിരുന്നു. അതോടെ ബസിനും ലോറിക്കുമിടയില്‍പ്പെട്ട് ഞെരുങ്ങുകയും ബൈക്ക് ബസിന്റെ അടിയിലേക്ക് വീഴുകയുമായിരുന്നു. ഇതറിഞ്ഞിട്ടും ബസ് മുന്നോട്ട് എടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
വടക്കാഞ്ചേരി ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസാണ് അപകടമുണ്ടാക്കിയത്. അപകടം നടക്കുമ്പോള്‍ തൊട്ടു പിന്നാലെയുണ്ടായിരുന്ന കാറില്‍നിന്നു പകര്‍ത്തിയ ദൃശ്യങ്ങളില്‍ നിന്നുമാണ് ഇതു വ്യക്തമായത്. ലോറിയും ബസും കുഴല്‍മന്ദം പോലീസ് കസ്റ്റഡിയിലെടുത്തു. കുഴല്‍മന്ദം വെള്ളപ്പാറയിലാണ് അപകടം ഉണ്ടായത്.
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍
പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം
അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും
മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്
102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പാലക്കാട്ടെ പോലീസുകാരുടെ മരണം; കാട്ടുപന്നിയെ പിടിക്കാന്‍ വച്ച വൈദ്യുതി കെണിന്ന് ഷോക്കേറ്റതിനു പിന്നാലെ; രണ്ട് നാട്ടുകാര്‍ കസ്റ്റഡിയില്‍
പ്രതികാരമല്ല പ്രതിരോധമാണ് വേണ്ടത്; എസ്ഡിപിഐ - പോപ്പുലര്‍ഫ്രണ്ട് ഭീകരതക്കെതിരെ ജനകീയമുന്നേറ്റ റാലി നാളെ
കുഞ്ഞുള്ള കാര്യം കാമുകന് അറിയാതിരിക്കാന്‍ മൂന്നുവയസ്സുള്ള മകനെ കഴുത്ത് ഞെരിച്ചുകൊന്നു; കുറ്റസമ്മതം നടത്തി ആസിയ
വെട്ടേറ്റു മരിച്ച എസ്ഡിപിഐ പ്രവര്ത്തകന് സുബൈര്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി;2012ല്‍ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചു
മുത്തലാഖ് ചൊല്ലി : കോടതിയെ സമീപിച്ച് വനിതാ ഡോക്ടർ, വിവാഹത്തിന് നല്കിയ സ്വര്‍ണം യുവതിക്ക് തിരിച്ചുനല്‍കാന്‍ ഉത്തരവിട്ട് കോടതി
ഒളിക്യാമറ വെച്ചത് പാര്‍ട്ടി പ്രവര്‍ത്തകയുടെ കുളിമുറിയില്‍; ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ സസ്പെന്‍ഡ് ചെയ്തതായി സിപിഎം; പ്രതി ഒളിവിലെന്ന് പോലീസ്