×
login
ആഡംബര ക്രൂസ് യാത്ര വന്‍ വിജയമെന്ന് കെഎസ്ആര്‍ടിസി

ജില്ലയില്‍ നിന്നും രണ്ട് ബസുകളിലായാണ് ആളുകള്‍ ക്രൂസ് യാത്രയില്‍ പങ്കാളികളായത്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നും യാത്രക്കാരെ കയറ്റി കൊച്ചിന്‍ പോര്‍ട്ടിലെ എറണാകുളം വാര്‍ഫില്‍ എത്തിച്ചപ്പോള്‍ 15 കുട്ടികളടക്കം 245 പേര്‍ യാത്രയുടെ ഭാഗമായി.

പാലക്കാട്: കെഎസ്ആര്‍ടിസിയും കെഎസ്‌ഐഎന്‍സിയും സംയുക്തമായി നടത്തിയ ആഡംബര ക്രൂസ് യാത്ര വന്‍ വിജയമെന്ന് പ്രതികരണം. സംസ്ഥാനത്തെ എവിടെ നിന്നുള്ളവര്‍ക്കും ഫോര്‍ സ്റ്റാര്‍ ആഡംബര ക്രൂയിസായ നെഫ്രറ്റിറ്റിയില്‍ അഞ്ച് മണിക്കൂര്‍ കടല്‍യാത്രയും രാത്രിഭക്ഷണവും ലൈവ് ഡിജെ അടക്കമുള്ള കലാപരിപാടികളും ആസ്വദിക്കാന്‍ അവസരമൊരുക്കിയാണ് ക്രൂസ് യാത്ര വന്‍ വിജയകരമായതെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ടി.എ ഉബൈദ് പറഞ്ഞു. 

ജില്ലയില്‍ നിന്നും രണ്ട് ബസുകളിലായാണ് ആളുകള്‍ ക്രൂസ് യാത്രയില്‍ പങ്കാളികളായത്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നും യാത്രക്കാരെ കയറ്റി കൊച്ചിന്‍ പോര്‍ട്ടിലെ എറണാകുളം വാര്‍ഫില്‍ എത്തിച്ചപ്പോള്‍ 15 കുട്ടികളടക്കം 245 പേര്‍ യാത്രയുടെ ഭാഗമായി. 11 വയസിന് മുകളില്‍ പ്രായമുള്ളര്‍ക്ക് 3499 രൂപയും അഞ്ചിനും 10നും ഇടയില്‍ പ്രായമുള്ളര്‍ക്ക് 1999 രൂപ നിരക്കിലാണ് യാത്ര ചെലവ്.


പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 31, ജനുവരി ഒന്ന് തീയികളില്‍ കെഎസ്ആര്‍ടിസിയുടെ എസി, ലോഫ്ലോര്‍,സ്‌കാനിയ തുടങ്ങിയ പ്രീമിയം ബസുകളിലായി യാത്രക്കാരെ കൊച്ചിന്‍ പോര്‍ട്ടില്‍ എത്തിക്കുകയും തുടര്‍ന്ന പരിപാടിക്കു ശേഷം തിരിച്ച് സ്വന്തം സ്ഥലങ്ങളില്‍ തിരിച്ച എത്തിക്കുകയും ചെയ്ത കെഎസആര്‍ടിസിയുടെ പുതിയ സംരംഭം പൊതുജനങ്ങള്‍ക്ക് വേറിട്ട അനുഭവമായി.

പോര്‍ട്ടിലെ സെക്യൂരിറ്റി വിഭാഗമായ സിഐഎസ്എഫിന്റെ സഹകരണം പദ്ധതിക്ക് ലഭിച്ചു.

 

  comment

  LATEST NEWS


  ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി


  കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്‍


  ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍


  കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍


  നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം


  വിശക്കും മയിലമ്മ തന്‍ പിടച്ചില്‍ കാണവേ തുടിയ്ക്കുന്നു മോദി തന്‍ ആര്‍ദ്രഹൃദയവും…

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.