×
login
'നാട്ടിന്‍പ്പുറം ബൈ ആനപ്പുറം': ഉല്ലാസയാത്ര വന്‍വിജയം, ടിക്കറ്റിതര വരുമാന സാധ്യത പരിശോധിച്ച് കെഎസ്ആര്‍ടിസി

വരയാടുമല, സീതാര്‍കുണ്ട്, കേശവന്‍പാറ വ്യൂ പോയന്റുകള്‍, ഗവ. ഓറഞ്ചു ഫാം, പോത്തുപാറ ടീ എസ്റ്റേറ്റ്, പോത്തുണ്ടി ഡാം എന്നീ സ്ഥലങ്ങളിലേക്കുള്ള യാത്രയും പ്രഭാത ഭക്ഷണം, ഉച്ചയൂണ്, വൈകിട്ടുള്ള ചായ, ലഘുഭക്ഷണം ഉള്‍പ്പെടുന്ന പാക്കേജില്‍ ഒരാള്‍ക്ക് 600 രൂപയാണ് ഈടാക്കുന്നത്.

പാലക്കാട്: ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കെഎസ്ആര്‍ടിസി തുടക്കമിട്ട ആദ്യ ഉല്ലാസയാത്ര വന്‍വിജയം. 'നാട്ടിന്‍പ്പുറം ബൈ ആനപ്പുറം' എന്ന പേരിലുള്ള പാലക്കാട് - നെല്ലിയാമ്പതി ഉല്ലാസ യാത്രയുടെ ആദ്യദിനം മൂന്ന് ബസുകളിലായി 104 പേരും 10 ബസുകളിലായി 364 പേരുമാണ് ഉല്ലാസയാത്രയില്‍ പങ്കാളികളായതെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ടി.എ. ഉബൈദ് അറിയിച്ചു.

വരയാടുമല, സീതാര്‍കുണ്ട്, കേശവന്‍പാറ വ്യൂ പോയന്റുകള്‍, ഗവ. ഓറഞ്ചു ഫാം, പോത്തുപാറ ടീ എസ്റ്റേറ്റ്, പോത്തുണ്ടി ഡാം എന്നീ സ്ഥലങ്ങളിലേക്കുള്ള യാത്രയും പ്രഭാത ഭക്ഷണം, ഉച്ചയൂണ്, വൈകിട്ടുള്ള ചായ, ലഘുഭക്ഷണം ഉള്‍പ്പെടുന്ന പാക്കേജില്‍ ഒരാള്‍ക്ക് 600 രൂപയാണ് ഈടാക്കുന്നത്. കെഎസ്ആര്‍ടിസിയുടെ പാലക്കാട് - നെല്ലിയാമ്പതി ഉല്ലാസ യാത്ര വന്‍വിജയമായതോടെ കൂടുതല്‍ ടിക്കറ്റിതര വരുമാന സാധ്യതകളും കെഎസ്ആര്‍ടിസി പരിശോധിക്കും.

തനതായ കുറെ സ്ഥലങ്ങള്‍ ജില്ലയില്‍ തന്നെ ഉള്ളതിനാല്‍ ടൂറിസത്തിനു തന്നെയാണ് പ്രാധാന്യം നല്‍കുന്നതെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു. അട്ടപ്പാടിയിലേക്കും പാലക്കാടന്‍ ചുരത്തിന്റെ പ്രത്യേകതകള്‍ മനസിലാക്കി യാത്ര സംഘടിപ്പിക്കാനും സംസ്ഥാനാന്തര യാത്രയ്ക്ക് അനുമതി ലഭിച്ചാല്‍ പറമ്പിക്കുളം മേഖലയിലേക്കും ഇത്തരത്തില്‍ ടൂര്‍ പാക്കേജുകള്‍ ആരംഭിക്കും. തൃശൂര്‍ ജില്ലയിലെ മലയ്ക്കപ്പാറയിലേക്കും ഉടനെ ഉല്ലാസയാത്ര പുറപ്പെടാനും തീരുമാനമായിട്ടുണ്ട്. സഞ്ചാരികള്‍ നേരിട്ട് പോകുന്നതിനേക്കാള്‍ കുറഞ്ഞ ചെലവിലാണ് കെഎസ്ആര്‍ടിസിയുടെ ഉല്ലാസയാത്ര.  

മിതമായ നിരക്കില്‍ ഗുണം കുറയാതെയുള്ള ഭക്ഷണം ഇതിന്റെ പ്രധാന ആകര്‍ഷണമായി വിലയിരുത്തപ്പെടുന്നു.

 

 

  comment

  LATEST NEWS


  പദ്ധതിയില്‍ നിറയെ വളവുകള്‍; സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ


  സേവാദര്‍ശന്‍ കൂവൈറ്റിന്റെ കര്‍മ്മയോഗി പുരസ്‌ക്കാരം പി ശ്രീകുമാറിന് സമ്മാനിച്ചു; കേരളത്തിന്റെ സമൃദ്ധിയുടെ സ്രോതസ്സ് പ്രവാസികളെന്ന് ഗോവ ഗവര്‍ണര്‍


  ആഗോള രാഷ്ട്ര നേതാക്കളില്‍ ജനപ്രീതിയില്‍ ഇപ്പോഴും മുന്നില്‍ മോദി തന്നെ; ഏറ്റവും പിന്നില്‍ ബ്രിട്ടന്‍റെ ബോറിസ് ജോണ്‍സണ്‍


  വീണ്ടും അഖിലേഷ് യാദവിന് തിരിച്ചടി; ബിജെപിയിലെത്തിയ മരുമകള്‍ അപര്‍ണ യാദവിനെ അനുഗ്രഹിക്കുന്ന മുലായം സിങ്ങ് യാദവിന്‍റെ ചിത്രം വൈറല്‍


  54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ഇതുവരെ രോഗബാധിതരായത് 761 പേര്‍


  ഗോവയില്‍ ബിജെപിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെങ്കില്‍ ചിദംബരം രാജിവെയ്ക്കണമെന്ന് തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.