×
login
കുഴല്‍മന്ദത്ത് കെ എസ് ആര്‍ ടി സി ബസ്സ് ഇടിച്ച് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്ക് വീഴ്ച്ച പറ്റിയതായി റിപ്പോര്‍ട്ട്

ഡ്രൈവറുടെ ജാഗ്രതകുറവ് കൊണ്ടാണ് അപകടം നടന്നതെന്നും, കുറച്ചുകൂടി ജാഗ്രത കാണിക്കേണ്ടതായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.ബസ്സ് ഓടിച്ചിരുന്ന ഡ്രൈവര്‍ ഔസേപ്പിനെതിരെ മനപ്പൂര്‍വമായ നരഹത്യയ്ക്കാണ് കേസ് എടുത്തിരിക്കുന്നത്.

പാലക്കാട്:കുഴല്‍മന്ദത്ത് കെ എസ് ആര്‍ ടി സി ബസ്സിനടിയില്‍പ്പെട്ട യുവാക്കള്‍ കൊല്ലപ്പെട്ട കേസിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. സംഭവത്തില്‍ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്ക് വീഴ്ച്ച പറ്റിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.ഡ്രൈവറുടെ ജാഗ്രതകുറവ് കൊണ്ടാണ് അപകടം നടന്നതെന്നും, കുറച്ചുകൂടി ജാഗ്രത കാണിക്കേണ്ടതായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.ബസ്സ് ഓടിച്ചിരുന്ന ഡ്രൈവര്‍ ഔസേപ്പിനെതിരെ മനപ്പൂര്‍വമായ നരഹത്യയ്ക്കാണ് കേസ് എടുത്തിരിക്കുന്നത്.

 


ഫെബ്രുവരി ഏഴിനാണ് സംഭവം നടന്നത്.അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചിരുന്നു.ഡ്രൈവര്‍ ഔസേപ്പിനെതിരെ കേസ് എടുത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍വിട്ടിരുന്നു.എന്നാല്‍ മരിച്ച യുവാക്കളുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നിരുന്നു.ഇതിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്.സിസിടിവി ദൃശ്യങ്ങളുടെയും, ദൃക്‌സാക്ഷികളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തില്‍ ഔസേപ്പിനെതിരെ നരഹത്യക്ക് കേസ് എടുത്തിരിക്കുന്നത്.ഈ കേസില്‍ പത്ത് വര്‍ഷം വെര തടവ് ശിക്ഷ ലഭിക്കാം.

അപകടത്തിന് പിന്നാലെ ഔസേപ്പിനെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.പിന്നീട് ഇയാളുടെ ഡ്രൈവിങ് ലൈസന്‍സും റദ്ദാക്കി. പീച്ചി സ്വദേശിയാണ് ഔസേപ്പ്.പാലക്കാട് ജില്ലാ ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡി വൈ എസ് പി സുകുമാരന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.

 

  comment

  LATEST NEWS


  ടി.കെ രാജീവ് കുമാര്‍-ഷൈന്‍ നിഗം സിനിമ 'ബര്‍മുഡ'; ആഗസ്റ്റ് 19ന് തീയേറ്ററുകളില്‍; ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയ ഗാനവും ഏറെ ശ്രദ്ധയം


  പാകിസ്താനോട് കൂറ് പുലര്‍ത്തുന്ന ജലീലിനെ മഹാനാക്കിയത് പിണറായി ചെയ്ത പാപമെന്ന് ചെറിയാന്‍ ഫിലിപ്പ്


  1947ല്‍ വാങ്ങി; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 75 വര്‍ഷം പഴക്കമുള്ള പത്രം സംരക്ഷിച്ച് ഡോ. എച്ച്.വി.ഹന്ദേ; അഭിനന്ദിച്ച് പ്രധാനമന്ത്രി ( വീഡിയോ)


  സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; കുഞ്ചാക്കോ ബോബന്‍ വാരിയത് കോടികള്‍


  സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍


  ഷാജഹാന്‍ കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.