×
login
മണി ചെയിന്‍ മോഡല്‍ തട്ടിപ്പ്; സംഘത്തലവന്‍ പിടിയില്‍, തട്ടിയെടുത്തത് 50 കോടിയോളം രൂപ, മോഹന വാഗ്ദാനത്തില്‍ വീണത് മുപ്പത്തിയയ്യായിരത്തിലേറെ പേര്‍

കൊണ്ടോട്ടി മുസ്ലിയാരങ്ങാടി സ്വദേശിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുസംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. ഇദ്ദേഹത്തില്‍നിന്ന് 23 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്.

ആനക്കര: മണിചെയിന്‍ മോഡലില്‍ കേരളം, തമിഴ്‌നാട്, ബംഗാള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് അമ്പത് കോടിയോളം രൂപ തട്ടിയ കേസില്‍ സംഘത്തലവന്‍ പിടിയില്‍. തിരുമിറ്റക്കോട് കള്ളിയത്ത് രതീഷ് (രതീഷ് ചന്ദ്ര 43) ആണ് പിടിയിലായത്. പോലീസ് അന്വേഷണം നടക്കുന്നതറിഞ്ഞ് ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ കോഴിക്കോട് ഫ്ലാറ്റില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. കൂട്ടാളി തൃശൂര്‍ സ്വദേശി ഈട്ടോളി ബാബുവിനെ ചൊവ്വാഴ്ച അറസ്റ്റുചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്.

കൊണ്ടോട്ടി മുസ്ലിയാരങ്ങാടി സ്വദേശിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുസംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. ഇദ്ദേഹത്തില്‍നിന്ന് 23 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. 2020 ഒക്ടോബര്‍ 15നാണ് രതീഷ് ചന്ദ്രയും ബാബുവും ചേര്‍ന്ന് തൃശൂരും കോഴിക്കോടും കേന്ദ്രീകരിച്ച് ആര്‍ വണ്‍ ഇന്‍ഫോ ട്രേഡ് പ്രൈവറ്റ് എന്ന സ്ഥാപനം തുടങ്ങിയത്. മള്‍ട്ടിലെവല്‍ ബിസിനസ് നടത്തുന്ന ചിലരെയും കൂടെകൂട്ടി. എല്ലാ ജില്ലകളിലും നല്ല ശബളം നല്‍കി എക്‌സിക്യൂട്ടീവുമാരെ നിയമിച്ചു. 11,250 രൂപ അടച്ചുചേരുന്ന ഒരാള്‍ക്ക് ആറുമാസം കഴിഞ്ഞ് രണ്ടുവര്‍ഷത്തിനുള്ളില്‍ 10 തവണയായി 2.70 ലക്ഷം രൂപ, ആര്‍പി ബോണസ് ആയി 81 ലക്ഷം, റഫറല്‍ കമീഷനായി 20 ശതമാനവും ലഭിക്കും എന്നായിരുന്നു വാഗ്ദാനം. ഒരാളെ ചേര്‍ത്താല്‍ 2000 രൂപ ഉടനടി അക്കൗണ്ടില്‍ എത്തും. 100 പേരെ ചേര്‍ത്താല്‍ ഉയര്‍ന്ന വേതനത്തോടെ സ്ഥിരം ജീവനക്കാരനാക്കുമെന്ന കമ്പനിയുടെ മോഹന വാഗ്ദാനത്തില്‍ വീണത് ഗള്‍ഫില്‍ ജോലി ചെയ്യുന്നവരും വീട്ടമ്മമാരുമുള്‍പ്പെടെ മുപ്പത്തിയയ്യായിരത്തിലേറെ പേര്‍ ആയിരുന്നു.  


പലര്‍ക്കും കമ്പനി പറഞ്ഞ ലാഭവും നിക്ഷേപവും കിട്ടാതായതോടെയാണ് പോലീസില്‍ പരാതിയെത്തിയത്. സംഘത്തിന്റെ തലവന്‍ രതീഷ് ചന്ദ്ര സമാനമായ കേസില്‍ നേരത്തെ പിടിയിലായിരുന്നതായാണ് സൂചന. കോഴിക്കോട് ടൗണില്‍ വന്‍ തുക നല്‍കി അഞ്ചിലേറെ ഫളാറ്റുകള്‍ വാടകക്ക് എടുത്താണ് ഇയാള്‍ കഴിഞ്ഞിരുന്നത്. ഫഌറ്റില്‍ നടത്തിയ പരിശോധനയില്‍ ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍, രേഖകള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.  

കൊണ്ടോട്ടി ഡിവൈഎസ്പി: അഷ്‌റഫിന്റെ നേതൃത്വത്തില്‍ ഇന്‍സ്പക്ടര്‍ മനോജ്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ പി. സഞ്ജീവ്, ഷബീര്‍, രതീഷ് ഒളരിയന്‍, സബീഷ്, സുബ്രഹ്മണ്യന്‍, പ്രശാന്ത്, ശ്രീജിത്ത്, ഗീത എന്നിവരാണ് പ്രതിയെ പിടികൂടിയത്.

 

  comment

  LATEST NEWS


  റിപ്പോ നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ ഫിക്സഡ് ഡെപ്പോസിറ്റുകാര്‍ക്ക് ഒരു ലക്ഷത്തിന് 3,436 രൂപ അധികം ലഭിക്കും


  എല്ലാ കേസും ദല്‍ഹിക്ക് മാറ്റും; ഒറ്റ എഫ്‌ഐആര്‍ മാത്രം; അറസ്റ്റ് പാടില്ല; സംരക്ഷണം ഉറപ്പാക്കണം; നൂപുര്‍ ശര്‍മയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സുപ്രീംകോടതി


  ഇത് സൈനികര്‍ക്ക് നാണക്കേട്; ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന് പരാതിയുമായി സ്വകാര്യ വ്യക്തി


  ലൈസന്‍സില്ലാതെ കപില്‍ സിബലിന്‍റെ നാവ്; മോദിയെ കുറ്റവിമുക്തനാക്കിയ വിധിയെ വിമര്‍ശിച്ചു; കോടതിയലക്ഷ്യ നടപടിക്ക് അനുവാദം ചോദിച്ച് അഭിഭാഷകര്‍


  ഒരു ദിവസം രണ്ട് അപൂര്‍വ്വകണ്ടെത്തലുകള്‍ : പൊന്‍മുണ്ടത്ത് ടിപ്പുവിന്റെ കോട്ട കൊത്തളങ്ങള്‍; ചേലേമ്പ്രയില്‍ ആയുധശേഷിപ്പ്


  ജസ്റ്റിസ് യു യു ലളിത് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; 27ന് ചുമതലയേല്‍ക്കും; നിയമനം പ്രഖ്യാപിച്ച് രാഷ്ട്രപതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.