×
login
പാലമില്ല; ഷോളയൂരിൽ പൊള്ളലേറ്റ യുവതിയെ മഞ്ചല്‍കെട്ടി ചുമന്ന് മറുകരയെത്തിച്ച് നാട്ടുകാര്‍, കുത്തിയൊഴുകുന്ന തോട് കടന്നത് അതിസാഹസികമായി

ജൂലൈ നാലിന് വീട്ടില്‍ നിന്നും തീ പൊള്ളലേറ്റ ലീല തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇവരുടെ നട്ടെല്ലിനും ഗുരുതര പരിക്കേറ്റിരുന്നു. പിന്നീട് തിരികെ ഊരിലെത്തിയ ലീല കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ വീണ്ടും ആശുപത്രിയിലേക്ക് പോകേണ്ട ദിവസമായിരുന്നു.

അട്ടപ്പാടി: പൊള്ളലേറ്റ സ്ത്രീയെ പാലമില്ലാത്തതിനെ തുടര്‍ന്ന് തോടിന്റെ മറുകരയിലെത്തിച്ചത് അതിസാഹസികമായി. ഷോളയൂര്‍ പഞ്ചായത്തിലെ മുത്തിക്കുളം ഊരിലെ ലീല(60)യെയാണ് തുണിയില്‍ പൊതിഞ്ഞ് മുളയില്‍ക്കെട്ടി ചുമന്ന് കുത്തിയൊഴുകുന്ന തോട് കടന്ന് മറുകരയെത്തിച്ചത്. ശിരുവാണി ഡാമിന്റെ ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് മുത്തിക്കുളം തോട് നിറഞ്ഞുകവിഞ്ഞതോടെ ഊര് ഒറ്റപ്പെടുകയായിരുന്നു.

ജൂലൈ നാലിന് വീട്ടില്‍ നിന്നും തീ പൊള്ളലേറ്റ ലീല തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇവരുടെ നട്ടെല്ലിനും ഗുരുതര പരിക്കേറ്റിരുന്നു. പിന്നീട് തിരികെ ഊരിലെത്തിയ ലീല കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ വീണ്ടും ആശുപത്രിയിലേക്ക് പോകേണ്ട ദിവസമായിരുന്നു. ഇതിനായി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ ആംബുലന്‍സും എത്തിയിരുന്നു. എന്നാല്‍ തോട് നിറഞ്ഞുകവിഞ്ഞതിനാല്‍ ലീലയും ബന്ധുക്കളും വീട്ടിലേക്ക് തിരിച്ചുപോകാന്‍ തീരുമാനിച്ചെങ്കിലും, നാട്ടുകാരുടെയും മറ്റും സഹായത്തോടെ തോടിനുകുറുകെ കയര്‍കെട്ടി മറുകര കടക്കുകയാണുണ്ടായത്.  

മുത്തിക്കുളം ഊരിലേക്ക് വഴി സൗകര്യമില്ല. അംബേദ്ക്കര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലത്തിനും റോഡിനുമായി 1.15 കോടി രൂപ പാസായിട്ടുണ്ടെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല.

  comment

  LATEST NEWS


  ചരിത്രനിമിഷം....ദ്രൗപദി മുര്‍മുവില്‍ നിന്നും നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ആദരപൂര്‍വ്വം ഏഴുന്നേറ്റ് സദസ്സ്.....


  കര്‍ശന നടപടിയെടുക്കാതത് പിണറായിയുടെ തന്ത്രം; ശ്രമിക്കുന്നത് പിഎഫ്‌ഐ അണികളെ സിപിഎമ്മിലെത്തിക്കാനെന്ന് കെ. സുരേന്ദ്രന്‍


  ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം........ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍


  ഗവര്‍ണറുടെ വാദം പൊളിച്ച തോമസ് ഐസക്കിനെ ചുരുട്ടിക്കെട്ടി സാമ്പത്തികവിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍; 'ഐസക്ക് സ്ഥിതിവിവരക്കണക്കുകള്‍ വളച്ചൊടിക്കുന്നു '


  പിഎഫ്‌ഐ ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ; ആസൂത്രണം ചെയ്തത് അന്‍സാര്‍-ഉല്‍-ഖിലാഫാ കേരള ബന്ധം


  അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം; രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.