×
login
പാലക്കാട്‍ടെ പോലീസുകാരുടെ മരണം; കാട്ടുപന്നിയെ പിടിക്കാന്‍ വച്ച വൈദ്യുതി കെണിന്ന് ഷോക്കേറ്റതിനു പിന്നാലെ; രണ്ട് നാട്ടുകാര്‍ കസ്റ്റഡിയില്‍

ഇന്നലെ രാത്രിയാണ് കെണിവെച്ചത്. രാവിലെ കെണി എടുക്കാനായി പാടത്ത് ചെന്നപ്പോള്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടു. തുടര്‍ന്ന് കെണി അവിടെ നിന്ന് മാറ്റി. പിന്നീട് മൃതദേഹങ്ങള്‍ രണ്ടിടത്തായി കൊണ്ടിട്ടെന്നും ഇവര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തി കൂടുതല്‍ അന്വേഷണം നടത്തും.

പാലക്കാട്: മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിന് സമീപം രണ്ട് പോലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നാട്ടുകാരായ രണ്ട് പേര്‍  കസ്റ്റഡിയില്‍. പന്നിക്ക് വേണ്ടി വെച്ച വൈദ്യുതി കെണിയില്‍പ്പെട്ടാണ് പോലീസുകാര്‍ മരിച്ചതെന്നാണ് ഇരുവരും മൊഴി നല്‍കി.

ഇന്ന് രാവിലെയാണ് ക്യാമ്പിനോട് ചേര്‍ന്നുള്ള വയലില്‍ ഹവില്‍ദാര്‍മാരായ മോഹന്‍ദാസ്, അശോകന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ട് പേരുടേയും ശരീരത്തില്‍ പൊള്ളലേറ്റതിന്റെ പാടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാട്ടുകാരായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമായതിനാലാണ് വൈദ്യുതി കെണിവെച്ചതെന്ന് കസ്റ്റഡിയിലുള്ളവര്‍ പോലീസിന് മൊഴി നല്‍കി.

 ഇന്നലെ രാത്രിയാണ് കെണിവെച്ചത്. രാവിലെ കെണി എടുക്കാനായി പാടത്ത് ചെന്നപ്പോള്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടു. തുടര്‍ന്ന് കെണി അവിടെ നിന്ന് മാറ്റി. പിന്നീട് മൃതദേഹങ്ങള്‍ രണ്ടിടത്തായി കൊണ്ടിട്ടെന്നും ഇവര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തി കൂടുതല്‍ അന്വേഷണം നടത്തും.


 

 

 

  comment

  LATEST NEWS


  ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തിലെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കാലവര്‍ഷത്തില്‍ 33 ശതമാനം കുറവെന്ന് റിപ്പോര്‍ട്ട്


  കേരളത്തിലെ റോഡില്‍ ഒരു വര്‍ഷം പൊലിഞ്ഞത് 3802 ജീവനുകള്‍; സ്വകാര്യ വാഹനങ്ങള്‍ ഉണ്ടാക്കിയത് 35,476 അപകടങ്ങള്‍


  കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന്‍ വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍


  ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി


  ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം


  ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്‍: ഒഴിവുകള്‍ 22

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.