×
login
കഞ്ചിക്കോട് - വാളയാര്‍ സ്റ്റേഷനുകള്‍ക്കിടയ്ക്ക് റെയില്‍വേ‍ ഇന്റര്‍മീഡിയറ്റ് സിഗ്‌നല്‍ സംവിധാനം, തീവണ്ടി‍കളുടെ കാര്യക്ഷമത വര്‍ധിക്കും

സ്റ്റേഷനുകള്‍ക്കിടക്കുള്ള 12.34 കിലോമീറ്റര്‍ ദൂരത്തെ രണ്ടാക്കി കഞ്ചിക്കോട്, വാളയാര്‍ സ്റ്റേഷനുകളില്‍നിന്ന് നിയന്ത്രിക്കാവുന്ന തരത്തില്‍ സിഗ്നലുകള്‍ ഒരുക്കുന്നതാണ് ഇന്റര്‍മീഡിയറ്റ് ബ്ലോക്ക് സിഗ്‌നല്‍ സംവിധാനം.

പാലക്കാട്: തീവണ്ടികളുടെ നിയന്ത്രണ സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കഞ്ചിക്കോട് - വാളയാര്‍ സ്റ്റേഷനുകള്‍ക്കിടക്ക് ബി ലൈനില്‍, റെയില്‍വേ ഇന്റര്‍മീഡിയറ്റ് സിഗ്‌നല്‍ സംവിധാനം സ്ഥാപിക്കുന്നു.  

സ്റ്റേഷനുകള്‍ക്കിടക്കുള്ള 12.34 കിലോമീറ്റര്‍ ദൂരത്തെ രണ്ടാക്കി കഞ്ചിക്കോട്, വാളയാര്‍ സ്റ്റേഷനുകളില്‍നിന്ന്  നിയന്ത്രിക്കാവുന്ന തരത്തില്‍ സിഗ്നലുകള്‍ ഒരുക്കുന്നതാണ് ഇന്റര്‍മീഡിയറ്റ് ബ്ലോക്ക് സിഗ്‌നല്‍ സംവിധാനം. തീവണ്ടികളുടെ സമയനിഷ്ഠ ഉറപ്പാക്കുന്നതിനും സെക്ഷനുകളില്‍ കൈകാര്യം ചെയ്യാവുന്ന വണ്ടികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും ഇതിലൂടെ കഴിയും. ഈ മാസം അവസാനത്തോടെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം.


കഞ്ചിക്കോട് - വാളയാര്‍ പാത കടന്നുപോകാന്‍ യാത്രാവണ്ടികള്‍ 12 മുതല്‍ 14 മിനുട്ടും ഗുഡ്‌സ് ട്രെയിനുകള്‍ക്ക് 20 മിനുട്ടുമാണ്. കഞ്ചിക്കോടുനിന്ന് വളയാറിലേക്കൊരു വണ്ടി പുറപ്പെട്ടാല്‍ ഇത്രയും സമയം പിന്നില്‍ വരുന്ന വണ്ടി കാത്തിരിക്കണം. ഐബിഎസ് പ്രവര്‍ത്തന ക്ഷമമാവുന്നതോടെ പിന്നാലെ വരുന്ന വണ്ടികള്‍ കാത്തുനില്‍ക്കേണ്ട സമയം, യാത്രാവണ്ടിയാണ് മുന്നില്‍ കടന്നുപോയിട്ടുള്ളതെങ്കില്‍ ആറുമുതല്‍ ഏഴു മിനുട്ടും ചരക്കുവണ്ടിയാണെങ്കില്‍ 10 മുതല്‍ 12 മിനിറ്റുമായി ചുരുങ്ങും.  

കഞ്ചിക്കോടിനും വാളയാറിനും ഇടയില്‍ നിലവില്‍ വരുന്ന ഐബിഎസ് സംവിധാനം പാലക്കാട് ഡിവിഷനില്‍ എട്ടാമത്തേതാണ്. പാലക്കാട് - പറളി, പറളി - ലക്കിടി, തിക്കോടി - വടകര, വടകര - മാഹി, പയ്യന്നൂര്‍ - ചെറുവത്തൂര്‍, കാഞ്ഞങ്ങാട് - കോട്ടിക്കുളം, കുമ്പള - മഞ്ചേശ്വരം എന്നീ റെയില്‍വേ സെക്ഷനുകളില്‍ ഐ ബിഎസ് സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. 2018-2019 വര്‍ഷത്തെ ബജറ്റില്‍ റെയില്‍വേ യാത്രാസംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിധിയില്‍നിന്ന് 4.12 കോടി രൂപയാണ് ഈ പദ്ധതിക്കായി അനുവദിച്ചത്.

  comment

  LATEST NEWS


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി


  പൗരത്വ നിയമത്തിനെതിരെ പൊതുമുതല്‍ തകര്‍ത്ത് കലാപം; ആദ്യഘട്ടത്തില്‍ 60പേര്‍ 57 ലക്ഷം അടയ്ക്കണം; വസ്തുക്കള്‍ പിടിച്ചെടുക്കം; കടുപ്പിച്ച് യോഗി സര്‍ക്കാര്‍


  അസര്‍ബൈജാനെ അടിച്ചിടണം; ഇന്ത്യയില്‍ നിന്ന് 2000 മിസൈലുകള്‍ വാങ്ങാന്‍ അര്‍മേനിയ; 5000 കോടിയുടെ ആയുധ കയറ്റുമതി; മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം


  ഇനി തിക്കും തിരക്കുമില്ലാത്ത പുതിയ പാലത്തിനായുള്ള കാത്തിരിപ്പ്; നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൂനെ ചാന്ദ്‌നി ചൗക്കിലെ പാലം തകര്‍ത്തു


  വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തി; ഇമ്രാന്‍ ഖാനെതിരെ അറസ്റ്റ് വാറണ്ട്; പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി അജ്ഞാത കേന്ദ്രത്തില്‍ ഒളിവിലെന്ന് റിപ്പോര്‍ട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.