×
login
കുടിവെള്ളവും റോഡുമില്ല, പനംത്തോട്ടം നിവാസികള്‍ ദുരിതത്തില്‍; അടിസ്ഥാന സൗകര്യമൊരുക്കാന്‍ തയ്യാറാകാതെ അധികൃതര്‍

കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് റോഡിന്റെ ഒരു ഭാഗം പാര്‍ശ്വഭിത്തി നിര്‍മിച്ചതൊഴിച്ചാല്‍ മറ്റൊരു പ്രവര്‍ത്തിയും നടത്തിയിട്ടില്ല. ഈ വിഷയങ്ങള്‍ കാണിച്ച് പ്രദേശവാസികള്‍ കളക്ടര്‍ക്ക് പരാതി നല്‍കി

കടമ്പഴിപ്പുറം : കുടിവെള്ളമോ, ഗതാഗത യോഗ്യമായ റോഡോ ഇല്ലാതെ ഗ്രാമ പഞ്ചായത്ത് 15-ാം വാര്‍ഡ് തോട്ടശ്ശേരി പനംത്തോട്ടം നിവാസികള്‍. മഴ പെയ്തതോടെ വര്‍ഷങ്ങളായി സഞ്ചാരയോഗ്യമല്ലാത്ത റോഡിലൂടെയുള്ള യാത്ര ഏറെ ക്ലേശകരമായിരിക്കുകയാണ്. 15 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന ഈ പ്രദേശത്ത് കുടിവെള്ളവും ലഭിക്കുന്നില്ല. 

അര കിലോമീറ്റര്‍ നടന്ന് പൊതു ടാപ്പില്‍ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. മഴക്കാലമായതോടെ കാല്‍നട യാത്രപോലും അസാദ്ധ്യമായ വഴിയിലൂടെ കുടിവെള്ളമെടുക്കാന്‍ പോകാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.  പ്രായമായവരും, ഡയാലിസിസ് രോഗി ഉള്‍പ്പടെ താമസിക്കുന്ന ഈ പ്രദേശത്തേക്ക്  വാഹന സൗകര്യം ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യമൊരുക്കാന്‍ തയ്യാറാകാത്ത പഞ്ചായത്ത് അധികതൃരുടെ അനാസ്ഥയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.


കടമ്പഴിപ്പുറം പാളമല റോഡില്‍ നിന്ന്  അര കിലോമീറ്റര്‍ മാത്രം ദൂരമുള്ള വഴി സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് റോഡിന്റെ ഒരു ഭാഗം പാര്‍ശ്വഭിത്തി നിര്‍മിച്ചതൊഴിച്ചാല്‍ മറ്റൊരു പ്രവര്‍ത്തിയും  നടത്തിയിട്ടില്ല. ഈ വിഷയങ്ങള്‍ കാണിച്ച് പ്രദേശവാസികള്‍ കളക്ടര്‍ക്ക് പരാതി നല്‍കി. സംഭവസ്ഥലം വിശ്വഹിന്ദു പരിഷത്ത് ശ്രീകൃഷ്ണപുരം പ്രഖണ്ഡ് സെക്രട്ടറി രാമചന്ദ്രന്‍,  പ്രസിഡന്റ കെ.ടി. രഘുനാഥ്, കെ. ശിവദാസന്‍, രാജു, ഉണ്ണികൃഷ്ണന്‍, വാസുദേവന്‍ എന്നിവര്‍ സന്ദര്‍ശിച്ചു

 

  comment

  LATEST NEWS


  ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...


  ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും


  വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം


  'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന്‍ ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്


  രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍


  വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.