×
login
'ഇലഞ്ഞിപ്പൂമണം' പദ്ധതിയുമായി അടക്കാപുത്തൂര്‍ സംസ്‌കൃതി

പാലപ്പുറം ലക്ഷ്മി നാരായണ വിദ്യാനികേതന്‍ കാമ്പസില്‍ സിനിമാതാരം ഉണ്ണി മുകുന്ദന്‍ ആദ്യ ഇലഞ്ഞി തൈ നട്ട് പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു.

ഒറ്റപ്പാലം: പരിസ്ഥിതി സംഘടനയായ അടക്കാപുത്തൂര്‍ സംസ്‌കൃതി 2022 വര്‍ഷത്തില്‍ 2022 ഇലഞ്ഞി തൈകള്‍ നടുന്ന 'ഇലഞ്ഞിപ്പൂമണം' പദ്ധതിക്ക് തുടക്കം കുറിച്ചു. പാലപ്പുറം ലക്ഷ്മി നാരായണ വിദ്യാനികേതന്‍ കാമ്പസില്‍ സിനിമാതാരം ഉണ്ണി മുകുന്ദന്‍ ആദ്യ ഇലഞ്ഞി തൈ നട്ട് പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്‌കൃതി 2013ല്‍ തുടക്കം കുറിച്ച ആല്‍മരത്തണല്‍ പദ്ധതിയും തുടര്‍ന്നുള്ള ഓരോ വര്‍ഷങ്ങളിലും മാവ്, പ്ലാവ്, വേപ്പ്, ഞാവല്‍ തൈകള്‍ നട്ടിരുന്നു. കഴിഞ്ഞ വര്‍ഷം 2021 അശോക തൈകളാണ് നട്ടത്.  

പരിസ്ഥിതി പ്രവര്‍ത്തന രംഗത്ത് വ്യത്യസ്തമായ ആശയങ്ങളുമായി ഒട്ടനവധി പ്രായോഗിക കര്‍മപദ്ധതികള്‍ നടപ്പിലാക്കി വരുന്ന സംസ്‌കൃതി, പ്ലാസ്റ്റിക്, മാലിന്യവിമുക്ത ശബരിമല എന്ന ലക്ഷ്യവുമായി ഐജി: പി. വിജയന്‍ തുടക്കം കുറിച്ച പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി ജന്മനക്ഷത്ര വൃക്ഷതൈ നടീല്‍ യജ്ഞത്തിനും തുടക്കം കുറിച്ചു. പുണ്യം പൂങ്കാവനം പാലക്കാട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.എസ്. ജിതേഷ് ഉണ്ണി മുകുന്ദന് അദ്ദേഹത്തിന്റെ ജന്മനക്ഷത്ര വൃക്ഷമായ പ്ലാശിതൈ നല്‍കി ഉദ്ഘാടനം ചെയ്തു.  


ലക്ഷ്മി നാരായണ ഗ്രൂപ്പ് ഓഫ് എജുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍ കെ. രാമകൃഷണനും, മാനേജര്‍ കെ.ആര്‍. സന്ദീപ് നാരായണനും അവരുടെ ജന്മനക്ഷത്ര വൃക്ഷങ്ങള്‍ ഉണ്ണി മുകുന്ദന്‍ വിതരണം ചെയ്തു. സംസ്‌കൃതി പ്രവര്‍ത്തകരായ യു.സി. വാസുദേവന്‍, രാജേഷ് അടക്കാപുത്തൂര്‍, കെ.ടി. ജയദേവന്‍, കെ. രാജന്‍, പുണ്യം പൂങ്കാവനം പ്രവര്‍ത്തകരായ പ്രസാദ് കരിമ്പുഴ, എ. ശിവദാസന്‍, എം.പി.പ്രകാശ് ബാബു പങ്കെടുത്തു.  

 

  comment

  LATEST NEWS


  ഏകീകൃത സിവില്‍ നിയമം ഉടന്‍ നടപ്പാക്കണമെന്ന് മോദിയോട് രാജ് താക്കറെ; ഔറംഗബാദിന്‍റെ പേര് സംബാജി നഗര്‍ എന്നാക്കി മാറ്റാനും ആവശ്യം


  രാഹുലിന്‍റെ ഇന്ത്യാവിരുദ്ധനിലപാടുകളെ എതിര്‍ത്ത് അമിത് ഷാ ; ഇറ്റാലിയന്‍ കണ്ണട അഴിച്ചമാറ്റാന്‍ ഉപദേശിച്ച് അമിത് ഷാ


  ഇന്ധനവില നികുതിയിലെ കുറവ് സ്വാഭാവിക കുറവല്ല; കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കുമ്പോള്‍ സംസ്ഥാനം കുറയ്‌ക്കേണ്ടതില്ലെന്ന് കെ.എന്‍. ബാലഗോപാല്‍


  നന്നാക്കണമെങ്കില്‍ 45 ലക്ഷം ചെലവാകും; ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഉപയോഗിക്കാനാവാത്ത ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കുന്നു


  പാര്‍ട്ടി ഫണ്ട് നല്‍കിയില്ല; തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി ഹോട്ടല്‍ അടിച്ചു തകര്‍ത്തു, പരാതി നല്‍കിയത് ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു


  'ഇവിടെ പേടിയാകുന്നു, പറ്റില്ലച്ഛാ...നിര്‍ത്തിയിട്ട് പോയാല്‍ എന്നെ ഇനി കാണില്ല'; ഭര്‍ത്താവ് കിരണിനെതിരെ വിസ്മയയുടെ ശബ്ദ സന്ദേശം പുറത്ത്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.