കേരളാ വനവാസി വികാസ കേന്ദ്രത്തിന്റെ പ്രവര്‍ത്തകര്‍ മുല്ലക്കര ഊര് സന്ദര്‍ശിച്ച സമയത്താണ് മുല്ലക്കര ഊരില്‍ എല്ലാ വീട്ടുകാരുടെയും വൈദ്യുതി കണക്ഷന് കെഎസ്ഇബി കഴിഞ്ഞ ഒരു മാസക്കാലമായി വിച്ഛേദിച്ചതായി അറിയാന്‍ കഴിഞ്ഞത്.
പാലക്കാട്: മലമ്പുഴ ഗ്രാമപ്പഞ്ചായത്തില്‍ ധോണിക്ക് സമീപമുള്ള മുല്ലക്കര വനവാസി ഊരില്‍ 30 കുടുംബങ്ങളുടെ വൈദ്യുത കണക്ഷന് വിച്ഛേദിച്ചതായി പരാതി.
പണിയ സമുദായത്തില്‍പ്പെട്ട ഇവര്‍ വൈദ്യുതി ബില്ല് അടച്ചില്ലെന്ന പേരിലാണ് എല്ലാ വീട്ടുകാരുടെയും കണക്ഷന് വിച്ഛേദിച്ചത്. കേരളാ വനവാസി വികാസ കേന്ദ്രത്തിന്റെ പ്രവര്‍ത്തകര്‍ മുല്ലക്കര ഊര് സന്ദര്‍ശിച്ച സമയത്താണ് മുല്ലക്കര ഊരില്‍ എല്ലാ വീട്ടുകാരുടെയും വൈദ്യുതി കണക്ഷന് കെഎസ്ഇബി കഴിഞ്ഞ ഒരു മാസക്കാലമായി വിച്ഛേദിച്ചതായി അറിയാന്‍ കഴിഞ്ഞത്.
മുന്‍കാലങ്ങളില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ നിന്നാണ് ഈ ഊരുവാസികളുടെ വൈദ്യുത ബില്ല് അടച്ചിരുന്നത് എന്ന് ഊരുവാസികള്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി പട്ടികവര്‍ഗ വികസന വകുപ്പ് ഊരുവാസികളുടെ വൈദ്യുത ബില്ല് അടയ്ക്കാതെ മുടക്കം വരുത്തിയതാണ് കണക്ഷന് വിച്ഛേദിക്കാന്‍ കാരണമായതെന്ന് ഊരുവാസികള്‍ പറയുന്നു.
മുല്ലക്കര ഊരില്‍ വെളിച്ചം ഇല്ലാത്തത് കാരണം രാത്രി വന്യമൃഗങ്ങള്‍ വരുന്നതും പോകുന്നതും ഒന്നും അറിയാന്‍ കഴിയുന്നില്ല. മാത്രമല്ല വിഷപ്പാമ്പുകളുടെ ശല്യം കാരണം കുട്ടികളടക്കമുള്ള ഊരുവാസികള്‍ ഭീതിയിലുമാണ്. വൈദ്യുതിയുടെ അഭാവത്തില്‍ ഊരിലെ പിഞ്ചുകുഞ്ഞുങ്ങളും, വയോവൃദ്ധരും, വിദ്യാര്‍ത്ഥികളും എല്ലാവരും രാത്രി മുഴുവന്‍ സമ്പൂര്‍ണ്ണ അന്ധകാരത്തില്‍ ആണ് കഴിയുന്നത്.
ഇഴജന്തുക്കളും, ആന, പന്നി, കരടി, പുലി തുടങ്ങിയ വന്യമൃഗങ്ങളുടെ സ്ഥിരമായ ഉപദ്രവമുള്ള മുല്ലക്കര വനിവാസി ഊരില്‍ വനവാസി കുടുംബങ്ങളുടെ വീട്ടിലേയ്ക്ക് വൈദ്യുതി വിതരണം ഉടന്‍ പുന:സ്ഥാപിക്കാന്‍ വേï നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ വനവാസി വികാസ കേന്ദ്രം ജില്ലാ സെക്രട്ടറി അഡ്വ. രതീഷ് ഗോപാലന് കളക്ടര്‍ക്ക് പരാതി നല്കി.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ടിപ്പുവിൻ്റെ സൈന്യസങ്കേതം കണ്ടെത്തി; കൂറ്റനാട് - ഗുരുവായൂര്‍ റോഡിനു സമീപത്തുള്ള ക്ഷേത്രം കോട്ടയാക്കി മാറ്റി, ചുറ്റിലും കിടങ്ങുകളും നിർമിച്ചു
ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ കുഴൽപ്പണവേട്ട; രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ, പിടിച്ചെടുത്തത് ഒരു കോടി രണ്ട് ലക്ഷം രൂപ
വന്യമൃഗ ശല്യത്തിന് ശാശ്വതപരിഹാരമില്ല; പാലക്കാട്ടെ നാല് പഞ്ചായത്തുകളിൽ ബിജെപി ഹർത്താൽ, പിടി 7നെ വെള്ളിയാഴ്ച പിടികൂടുമെന്ന് അധികൃതർ
കുഞ്ഞുള്ള കാര്യം കാമുകന് അറിയാതിരിക്കാന്‍ മൂന്നുവയസ്സുള്ള മകനെ കഴുത്ത് ഞെരിച്ചുകൊന്നു; കുറ്റസമ്മതം നടത്തി ആസിയ
വെട്ടേറ്റു മരിച്ച എസ്ഡിപിഐ പ്രവര്ത്തകന് സുബൈര്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി;2012ല്‍ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചു
പാലക്കാട്ടെ പോലീസുകാരുടെ മരണം; കാട്ടുപന്നിയെ പിടിക്കാന്‍ വച്ച വൈദ്യുതി കെണിന്ന് ഷോക്കേറ്റതിനു പിന്നാലെ; രണ്ട് നാട്ടുകാര്‍ കസ്റ്റഡിയില്‍