×
login
പാലക്കാട്‍ ടൗണ്‍ നോര്‍ത്ത് എസ്ഐക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം; മൂന്നു എസ്ഡിപിഐ നേതാക്കള്‍ പിടിയില്‍

ഇത്തരം വ്യാജ പ്രചരണം നടത്തുകയും, അത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതിനുമെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അപ്രകാരം കുറ്റകൃത്യത്തിലേര്‍പ്പെട്ട മൂന്നു പേരെയാണ് ഇന്ന് അറസ്റ്റു ചെയ്തത്.

പാലക്കാട്: പാലക്കാട് ടൗണ്‍ നോര്‍ത്ത് സബ് ഇന്‍സ്‌പെക്ടര്‍ സുധീഷ് കുമാറിനെതിരെ ഫേസ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയ സംഭവത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പാലക്കാട്  പേഴുംകര സ്വദേശിയും എസ്ഡിപിഐ പിരായിരി പഞ്ചായത്ത് പ്രസിഡണ്ടുമായ യഹിയ, പൂക്കാരത്തോട്ടം സ്വദേശിയും കാമ്പസ് ഫ്രണ്ട് മുന്‍ മണ്ഡലം പ്രസിഡണ്ടുമായ ആഷിക്ക്, ശംഖുവാരമേട് കാജാ ഹുസൈന്‍ എന്ന ചിന്നപ്പയ്യന്‍ എന്നിവരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത്  പോലീസ് അറസ്റ്റു ചെയ്തത്.

             ഒരാഴ്ചയിലേറെയായി പാലക്കാട് നോര്‍ത്ത് എസ്‌ഐ ക്കെതിരെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെയും, പൊതുസ്ഥലങ്ങളില്‍ പോസ്റ്റുകള്‍ പതിച്ചും അപകീര്‍ത്തിപ്പെടുത്തുകയും, സമൂഹത്തില്‍ വര്‍ഗീയ സംഘര്‍ഷമുളവാക്കും വിധം ദുഷ്പ്രചരണം നടത്തിക്കൊണ്ടും വരികയായിരുന്നു. രണ്ട് കൊലപാതക ശ്രമ കേസ്സുകളിലെ പ്രതികളായ ബിലാല്‍, അബ്ദുള്‍ റഹിമാന്‍ എന്നിവരെ നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തതിനെതിരെ വളരെ ആസൂത്രിതമായി  കള്ള പ്രചരണം നടത്തി പോലിസിനെതിരെ ഒരു സമുദായത്തിന്റെ വികാരം തിരിച്ചു വിടുവാനുള്ള ശ്രമമാണ് നടത്തിയത്.  


            ഇത്തരം വ്യാജ പ്രചരണം നടത്തുകയും, അത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതിനുമെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അപ്രകാരം കുറ്റകൃത്യത്തിലേര്‍പ്പെട്ട മൂന്നു പേരെയാണ് ഇന്ന് അറസ്റ്റു ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൂടുതല്‍ പേര്‍  കുറ്റകൃത്യത്തില്‍  ഏര്‍പ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ സൈബര്‍ നിയമം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്സ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്ററ്റ് ഉണ്ടാകുമെന്ന് സൂചനയുണ്ട്.

  പാലക്കാട് ജില്ലാ പോലീസ് മേധാവി ഏ. ശിവ വിക്രം കജട ന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് അഡീഷണല്‍ ടജ പ്രശോബ്, പാലക്കാട് ഉ്യടജ ഞ. മനോജ് കുമാര്‍, നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുജിത് കുമാര്‍, എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ്സന്വേഷിക്കുന്നത്.

 

  comment

  LATEST NEWS


  ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)


  നടന്‍ ധര്‍മ്മജന്‍റെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ 200കിലോ പഴകിയ മീന്‍ പിടിച്ചു; പിഴയടയ്ക്കാന്‍ നോട്ടീസ്


  തൃക്കാക്കരയില്‍ ബിജെപിക്കായി നാളെ പ്രചരണത്തിനിറങ്ങും; പോലീസിന് മുന്നില്‍ ഹാജരാകില്ല; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്


  കശ്മീരില്‍ വീണ്ടും സൈന്യത്തിന് വിജയം ;രണ്ട് തീവ്രവാദികളെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം


  പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒളിവില്‍ പോയ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍


  'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.