വിരമിച്ച റെയില്‍വേ ഉദ്യോഗസ്ഥരും, അവരുടെ പ്രായമായ കുടുംബാംഗങ്ങളുമാണ് ആയുര്‍വേദ ചികിത്സക്ക് കൂടുതലായും എത്തിയിരുന്നത്. ആയുര്‍വേദ ചികിത്സാ കേന്ദ്രം അടച്ചിട്ടതോടെ സ്വകാര്യ ആയുര്‍വേദ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഇവര്‍.
ഷൊര്‍ണൂര്‍: റെയില്‍വേ ആശുപത്രിയിലെ ആയുര്‍വേദ ചികിത്സാ വിഭാഗം തുറന്ന് പ്രവര്‍ത്തിക്കണമെന്ന ആവശ്യത്തിന് നേരെ റെയില്‍വേ ആരോഗ്യ വിഭാഗം കണ്ണടക്കുന്നതായി പരാതി. ഷൊര്‍ണൂര്‍ റെയില്‍വേ ആശുപത്രിയിലെ പ്രവേശന കവാടത്തോട് ചേര്‍ന്ന് സ്ഥാപിച്ച് പ്രവര്‍ത്തിച്ച് വന്നിരുന്ന ആയുര്‍വേദ ചികിത്സാ വിഭാഗം വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുകയാണ്.
വിരമിച്ച റെയില്‍വേ ഉദ്യോഗസ്ഥരും, അവരുടെ പ്രായമായ കുടുംബാംഗങ്ങളുമാണ് ആയുര്‍വേദ ചികിത്സക്ക് കൂടുതലായും എത്തിയിരുന്നത്. ആയുര്‍വേദ ചികിത്സാ കേന്ദ്രം അടച്ചിട്ടതോടെ സ്വകാര്യ ആയുര്‍വേദ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഇവര്‍. ആയുര്‍വേദ ചികിത്സ ഏറെ ചെലവുള്ളതാണിരിക്കെ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുമ്പോള്‍ ചെലവും ഏറെയാണ്.
ഷൊര്‍ണൂര്‍ റെയില്‍വേ ആശുപത്രിയിലും വേണ്ടത്ര ചികിത്സാ സംവിധാനങ്ങള്‍ ഇല്ല. കേരളത്തിലെ ഏറ്റവും വലിയ റെയില്‍വേ ജങ്ഷന് ആശുപത്രിയുടെ കാര്യത്തിലും ഏറെ കാലമായി അവഗണനയിലാണ്. യാത്രക്കാര്‍ക്കോ, റെയില്‍വേ ജീവനക്കാര്‍ക്കോ ഉണ്ടാവുന്ന അത്യാഹിതങ്ങള്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടേണ്ട സ്ഥിതിയാണ്. ചെലവ് റെയില്‍വേ വഹിക്കുമെങ്കിലും ജങ്ഷനടുത്തുള്ള റെയില്‍വേ ആശുപത്രിയില്‍ തന്നെ ആധുനിക സംവിധാനങ്ങളോടെയുള്ള ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് റെയില്‍വേ ജീവനക്കാരുടെയും, യാത്രക്കാരുടെയും ആവശ്യം.
കോഴിക്കോട് വിട്ട് കഴിഞ്ഞാല്‍ റെയില്വേയിലുണ്ടാവുന്ന അത്യാഹിതങ്ങള്‍ക്ക് ഷൊര്‍ണൂര്‍ ജങ്ഷനാണ് ആശ്രയ കേന്ദ്രം. എന്നാല്‍ ഇവിടെ യാതൊരു സംവിധാനവും നിലവിലില്ല. റെയില്‍വേയ്ക്ക് ഏറ്റവും കൂടുതല്‍ ഭൂമി കാടുകയറി കിടക്കുകയാണ്.
കേരളത്തില്‍ ഒരു റെയില്‍വേ മെഡിക്കല്‍ കോളേജിന് തന്നെ സ്ഥല വിസ്തൃതിയുള്ളതും, റെയില്‍വേയുടെ മൂന്ന് മേഖലകളായ പാലക്കാട്, തിരുവനന്തപുരം, മംഗലാപുരം തുടങ്ങിയ ഡിവിഷന് കേന്ദ്രങ്ങളുടെ ത്രികോണ കേന്ദ്രബിന്ദു കൂടിയാണ് ഷൊര്‍ണൂര്‍. ത്രികോണ റെയില്‍വേ സ്റ്റേഷന് എന്ന അത്യപൂര്‍വ റെയില്‍വേ സ്റ്റേഷന് പോലും സാധ്യമായ ഭൂപ്രകൃതി കനിഞ്ഞരുളിയിട്ടും അവഗണനയില്‍പ്പെട്ട് നടപ്പാവാത്ത പദ്ധതിയായി കിടക്കുകയാണ്.
രാജികൊണ്ടു തീരില്ല സജിചെറിയാന്റെ പ്രശ്നങ്ങള്‍
ഒരേയൊരു ഗാന്ധിയന്‍
എകെജി സെന്ററിലെ ജിഹാദി സൗഹൃദം
ആര്‍എസ്എസ്സും കമ്മ്യൂണിസ്റ്റുകളും ഭരണഘടനയും
രാജ്യസഭയിലേക്ക് ബിജെപി അംഗമായി പോകുന്ന കെ.വി. വിജയേന്ദ്രപ്രസാദ് രാജമൗലിയുടെ അച്ഛന്; ആര്‍ആര്‍ആര്‍ തിരക്കഥാകൃത്ത്
കനയ്യലാലിന്റെ കുടുംബത്തിന് വേണ്ടി പിരിഞ്ഞുകിട്ടിയത് 1.7 കോടി; ഒരു കോടി ഭാര്യയ്ക്ക് നല്കി;25 ലക്ഷം ഈശ്വര്‍ ഗൗഡിനും 30 ലക്ഷം ഉമേഷ് കോല്‍ഹെയ്ക്കും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പാലക്കാട്ടെ പോലീസുകാരുടെ മരണം; കാട്ടുപന്നിയെ പിടിക്കാന്‍ വച്ച വൈദ്യുതി കെണിന്ന് ഷോക്കേറ്റതിനു പിന്നാലെ; രണ്ട് നാട്ടുകാര്‍ കസ്റ്റഡിയില്‍
പ്രതികാരമല്ല പ്രതിരോധമാണ് വേണ്ടത്; എസ്ഡിപിഐ - പോപ്പുലര്‍ഫ്രണ്ട് ഭീകരതക്കെതിരെ ജനകീയമുന്നേറ്റ റാലി നാളെ
കുഞ്ഞുള്ള കാര്യം കാമുകന് അറിയാതിരിക്കാന്‍ മൂന്നുവയസ്സുള്ള മകനെ കഴുത്ത് ഞെരിച്ചുകൊന്നു; കുറ്റസമ്മതം നടത്തി ആസിയ
വെട്ടേറ്റു മരിച്ച എസ്ഡിപിഐ പ്രവര്ത്തകന് സുബൈര്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി;2012ല്‍ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചു
മുത്തലാഖ് ചൊല്ലി : കോടതിയെ സമീപിച്ച് വനിതാ ഡോക്ടർ, വിവാഹത്തിന് നല്കിയ സ്വര്‍ണം യുവതിക്ക് തിരിച്ചുനല്‍കാന്‍ ഉത്തരവിട്ട് കോടതി
ഒളിക്യാമറ വെച്ചത് പാര്‍ട്ടി പ്രവര്‍ത്തകയുടെ കുളിമുറിയില്‍; ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ സസ്പെന്‍ഡ് ചെയ്തതായി സിപിഎം; പ്രതി ഒളിവിലെന്ന് പോലീസ്