×
login
ചുഡുവാലത്തൂരിലെ പൊതുകിണര്‍ ശുചിയാക്കുന്നു

ഏകദേശം മൂന്നര പതിറ്റാണ്ടോളമായി ഈ പ്രദേശത്തുകാരുടെ മാലിന്യ നിക്ഷേപകേന്ദ്രമായി മാറിയിരിക്കുകയാണ് ഈ കിണര്‍.

ഷൊര്‍ണൂര്‍: നൂറ്റാണ്ട് പഴക്കമുള്ള ഒരിക്കലും വറ്റാത്ത പൊതുകിണര്‍ ശുചീകരണപ്രവര്‍ത്തനവുമായി ബിജെപി വാര്‍ഡ് കൗണ്‍സിലര്‍ പ്രസാദിന്റെ നേതൃത്വത്തില്‍ ഒരു സംഘം യുവാക്കള്‍ രംഗത്ത്. ചുഡുവാലത്തൂര്‍ എസ്ആര്‍വി സ്‌കൂളിന് സമീപത്താണ് വറ്റാത്ത കിണറുള്ളത്.  

ഏകദേശം മൂന്നര പതിറ്റാണ്ടോളമായി ഈ പ്രദേശത്തുകാരുടെ മാലിന്യ നിക്ഷേപകേന്ദ്രമായി മാറിയിരിക്കുകയാണ് ഈ കിണര്‍. കവളപ്പാറ മൂപ്പില്‍നായരാണ് ചുഡുവാലത്തൂര്‍ പ്രദേശത്തെ ജനങ്ങള്‍ക്കായി ഇത്തരമൊരു കിണര്‍ കുഴിച്ചത്. വര്‍ഷങ്ങളോളം നിരവധി കുടുംബങ്ങള്‍ക്ക് ഈ കിണറിലെ വെള്ളമായിരുന്നു ആശ്വാസം. പിന്നീട് എസ്ആര്‍വി സ്‌കൂളിന് ഇതിലെ വെള്ളം ഉപയോഗിച്ചിരുന്നു.


ആള്‍മറയില്ലാതെ കിടക്കുന്ന കിണറ്റില്‍ വറ്റാത്ത ജലശേഖരമാണുള്ളത്. ഇതില്‍ മാലിന്യം നിക്ഷേപിക്കാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ കിണറിലെ വെള്ളം ഉപയോഗിക്കാതെയായി. ഇതിലെ വെള്ളം ഉപയോഗ യോഗ്യമാക്കണമെന്ന് നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും ഭരണാധികാരികള്‍ മുഖംതിരിക്കുകയായിരുന്നു. പതിറ്റാണ്ടുകളായി ചുടുവാലത്തൂര്‍ വാര്‍ഡിനെ പ്രതിനിധാനം ചെയ്യുന്നത് സിപിഎം കൗണ്‍സിലര്‍മാരാണ്. അവരും ഇക്കാര്യത്തില്‍ മുന്‍കൈയെടുത്തില്ല. എന്നാല്‍ ഇത്തവണ ബിജെപി വാര്‍ഡില്‍ നിന്നും വിജയിച്ചതോടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് കിണറിന്റെ പുനരുധാരണം നടത്തുന്നത്.  

നഗരസഭ ഫണ്ടില്‍നിന്നും അഞ്ചുലക്ഷം രൂപ ഉപയോഗിച്ചാണ് കിണര്‍ ശുചീകരിച്ച് ഉപയോഗപ്രദമാക്കുന്നത്. ഇതുകഴിയുന്നതോടെ നിരവധി കുടുംബങ്ങള്‍ക്ക് ഈ കിണര്‍ ഒരനുഗ്രഹമായിമാറും.

 

  comment

  LATEST NEWS


  രാഷ്ട്രപതി കേരളത്തില്‍; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും


  ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി


  പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം


  മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി


  കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍


  സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു; രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.