മൂന്നേക്കറോളം വിസ്തൃതിയില്‍ കാട് നിറഞ്ഞുകിടക്കുന്ന ഈ ഭൂമിയില്‍ ആരും പ്രവേശിക്കാറില്ല. കോട്ട എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഭൂമിയെക്കുറിച്ച് ഇന്നത്തെ തലമുറയ്ക്കും അറിവില്ല.
കൂറ്റനാട്: ടിപ്പു സുല്‍ത്താന്റെ സൈന്യസങ്കേതം കേന്ദ്രീകരിച്ചിരുന്ന സ്ഥലം കൂറ്റനാട് കണ്ടെത്തി. കേന്ദ്ര-സാംസ്കാരിക വകുപ്പിന്റെ സീനിയര്‍ ഫെല്ലോ ആയ ഓറല്ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന് ഡയറക്ടറും എഴുത്തുകാരനുമായ തിരൂര്‍ ദിനേശാണ് കൂറ്റനാട് - ഗുരുവായൂര്‍ റോഡിനു സമീപം ടിപ്പുവിന്റെ സൈന്യം കേന്ദ്രീകരിച്ചിരുന്ന സ്ഥലം കണ്ടെത്തിയത്.
കേന്ദ്ര- സാംസ്കാരിക വകുപ്പിനുവേണ്ടി ഭാരതപ്പുഴയുടെ ഇരുകരകളിലുമുള്ള ഗ്രാമങ്ങളുടെ ചരിത്ര സമാഹരണത്തിനായി നടത്തുന്ന ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ ടിപ്പുവിന്റെ സൈന്യകേന്ദ്രമാണ് ഇവിടെ കണ്ടെത്തിയത്. ഒരു മഹാക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍, ആനപ്പള്ള മതിലിന്റെ അവശിഷ്ടങ്ങള്‍, കൊത്തളങ്ങള്‍, കിടങ്ങുകള്‍ എന്നിവയാണ് കണ്ടെത്തിയത്.
മൂന്നേക്കറോളം വിസ്തൃതിയില്‍ കാട് നിറഞ്ഞുകിടക്കുന്ന ഈ ഭൂമിയില്‍ ആരും പ്രവേശിക്കാറില്ല. കോട്ട എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഭൂമിയെക്കുറിച്ച് ഇന്നത്തെ തലമുറയ്ക്കും അറിവില്ല. സമീപകാലത്ത് കുട്ടികള്‍ കടന്നു കയറി കുറച്ചുഭാഗം ഫുട്ബോള്‍ ഗ്രൗണ്ടാക്കിയിട്ടുണ്ട്. പഞ്ചായത്തിന്റെ അധീനതയിലാണ് ഈ ഭൂമി.
ആനപ്പള്ളമതിലോടുകൂടിയ ഒരു മഹാക്ഷേത്രം ഇവിടെ സ്ഥിതി ചെയ്തിരുന്നുവെന്നും പടയോട്ടക്കാലത്ത് ക്ഷേത്രം കോട്ടയാക്കി ടിപ്പുവിന്റെ സൈന്യം കേന്ദ്രീകരിച്ചതാണെന്നും തിരൂര്‍ ദിനേശ് പറഞ്ഞു.
ആനപ്പള്ളമതിലിന്റെ ചുറ്റിലും കിടങ്ങുകള്‍ നിര്‍മിച്ചിട്ടുണ്ട്. ഇത് കാട് നിറഞ്ഞു കിടക്കുകയാണ്. പരിശോധനയില്‍ ഇവിടെയുണ്ടായിരുന്ന പുരാതന ക്ഷേത്രത്തിന്റെ ശ്രീകോവില്‍ പാളികള്‍, ശ്രീകോവില്‍ത്തറ, ക്ഷേത്രത്തിന്റെ മറ്റ് അവശിഷ്ടങ്ങള്‍ എന്നിവയും കണ്ടെത്തി. ഇക്കാര്യം ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും തിരൂര്‍ ദിനേശ് പറഞ്ഞു.
സമാനമായി ഇക്കഴിഞ്ഞ ആഗസ്ത് ഒമ്പതിന് മലപ്പുറത്തെ പൊന്മുണ്ടം ചിലവില്‍ മഹാദേവ ക്ഷേത്രത്തിലെ ടിപ്പുവിന്റെ കോട്ട കൊത്തളം തിരൂര്‍ ദിനേശ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ പൊന്‍ മുണ്ടം ചിലവില്‍ ക്ഷേത്രഭൂമി സന്ദര്‍ശിച്ച് തുടര്‍ നടപടികള്‍ എടുത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് ടിപ്പുവിന്റെ പടയോട്ടത്തിലേക്ക് വെളിച്ചം വീശുന്ന പുതിയ കണ്ടെത്തലും ഉണ്ടായിരിക്കുന്നത്.
ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു
ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി
ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി
മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം
ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന് സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്
മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ടിപ്പുവിൻ്റെ സൈന്യസങ്കേതം കണ്ടെത്തി; കൂറ്റനാട് - ഗുരുവായൂര്‍ റോഡിനു സമീപത്തുള്ള ക്ഷേത്രം കോട്ടയാക്കി മാറ്റി, ചുറ്റിലും കിടങ്ങുകളും നിർമിച്ചു
പാലക്കാട്ടെ പോലീസുകാരുടെ മരണം; കാട്ടുപന്നിയെ പിടിക്കാന്‍ വച്ച വൈദ്യുതി കെണിന്ന് ഷോക്കേറ്റതിനു പിന്നാലെ; രണ്ട് നാട്ടുകാര്‍ കസ്റ്റഡിയില്‍
വന്യമൃഗ ശല്യത്തിന് ശാശ്വതപരിഹാരമില്ല; പാലക്കാട്ടെ നാല് പഞ്ചായത്തുകളിൽ ബിജെപി ഹർത്താൽ, പിടി 7നെ വെള്ളിയാഴ്ച പിടികൂടുമെന്ന് അധികൃതർ
കുഞ്ഞുള്ള കാര്യം കാമുകന് അറിയാതിരിക്കാന്‍ മൂന്നുവയസ്സുള്ള മകനെ കഴുത്ത് ഞെരിച്ചുകൊന്നു; കുറ്റസമ്മതം നടത്തി ആസിയ
വെട്ടേറ്റു മരിച്ച എസ്ഡിപിഐ പ്രവര്ത്തകന് സുബൈര്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി;2012ല്‍ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചു
പ്രതികാരമല്ല പ്രതിരോധമാണ് വേണ്ടത്; എസ്ഡിപിഐ - പോപ്പുലര്‍ഫ്രണ്ട് ഭീകരതക്കെതിരെ ജനകീയമുന്നേറ്റ റാലി നാളെ