കഴിഞ്ഞ ഒരാഴ്ചയോളമായി സ്വകാര്യ ബസുകളുടെ പ്രതിഷേധം തുടരുകയാണ്. ടോള്‍ നല്‍കാതെ ബാരിയറും, ബാരിക്കേഡും തട്ടിമാറ്റി സര്‍വീസ് നടത്തിയ 29 സ്വകാര്യ ബസുകള്‍ക്കെതിരെ കരാര്‍ കമ്പനിയുടെ പരാതി പ്രകാരം പോലീസ് കേസെടുത്തിരുന്നു.
സ്വകാര്യബസുകളുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് ടോള്‍ പ്ലാസക്ക് സമീപം യാത്രക്കാരെ ഇറക്കിവിട്ടപ്പോള്‍
വടക്കഞ്ചേരി: പന്നിയങ്കര ടോള്‍ പ്ലാസയില്‍ സ്വകാര്യ ബസുകളില്‍ നിന്നും അമിതമായി ടോള്‍ പിരിക്കുന്നതിനെതിരെ പ്രതിഷേധം കനക്കുന്നു. ഇന്നലെ രാവിലെ ടോള്‍ നല്‍കാതെ സര്‍വീസ് നടത്താന്‍ ശ്രമിച്ച സ്വകാര്യബസുകളെ കരാര്‍ കമ്പനിയും പോലീസും ചേര്‍ന്ന് തടഞ്ഞു. ടോള്‍ പ്ലാസ കടക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബസുകള്‍ നിര്‍ത്തിയിട്ട് പ്രതിഷേധിച്ചു. രാവിലെ കുറച്ചുസമയം ഇരുവശത്തുനിന്നും സര്‍വീസ് നടത്താന്‍ ശ്രമിച്ചെങ്കിലും യാത്രക്കാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് പത്തുമണിയോടെ ഇത് പൂര്‍ണമായി നിര്‍ത്തിവയ്ക്കുകയായിരുന്നു.
ബസുകളുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് നൂറുകണക്കിന് യാത്രക്കാരാണ് പെരുവഴിയിലായത്. രോഗികളും, വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവര്‍ വലഞ്ഞു. ഇതിനിടെ അസുഖബാധിതരായ ഒരു കുടുംബത്തെ പോലീസ് ഇടപെട്ട് സ്വകാര്യ വാഹനത്തില്‍ കയറ്റിവിട്ടു. മറ്റുള്ളവര്‍ മണിക്കൂറുകളോളം നിന്ന് കെഎസ്ആര്‍ടിസിയെ ആശ്രയിച്ച് യാത്ര തുടര്‍ന്നു.
കഴിഞ്ഞ ഒരാഴ്ചയോളമായി സ്വകാര്യ ബസുകളുടെ പ്രതിഷേധം തുടരുകയാണ്. ടോള്‍ നല്‍കാതെ ബാരിയറും, ബാരിക്കേഡും തട്ടിമാറ്റി സര്‍വീസ് നടത്തിയ 29 സ്വകാര്യ ബസുകള്‍ക്കെതിരെ കരാര്‍ കമ്പനിയുടെ പരാതി പ്രകാരം പോലീസ് കേസെടുത്തിരുന്നു. ഇന്നുമുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് ബസുടമകളുടെ സംയുക്ത സമരസമിതി തീരുമാനം.
തൃശ്ശൂര്‍ -പാലക്കാട്, തൃശ്ശൂര്‍ - ഗോവിന്ദാപുരം, തൃശ്ശൂര്‍ - കൊഴിഞ്ഞാമ്പാറ, തൃശ്ശൂര്‍ - മീനാക്ഷിപുരം, തൃശ്ശൂര്‍ - മംഗലംഡാം തുടങ്ങിയ റൂട്ടുകളിലെ നൂറ്റമ്പതോളം സ്വകാര്യ ബസുകളാണ് പണിമുടക്കുക. ബസുടമകളുടെ പ്രശ്നത്തിന് പരിഹാരം കാണാന്‍ ഇന്നും കഴിഞ്ഞില്ലെങ്കില്‍ ഭാവി നടപടികള്‍ തീരുമാനിക്കും.
മറ്റുള്ള ടോള്‍ പ്ലാസയെക്കാള് പത്തും, പതിനൊന്നും ഇരട്ടി ടോളാണ് സ്വകാര്യ ബസുകളില്‍ നിന്നും പന്നിയങ്കരയില്‍ ഇടാക്കുന്നത്. ഇത്രയധികം ടോള്‍ നല്കി സര്‍വീസ് നടത്താന്‍ കഴിയില്ലെന്നാണ് ബസുടമകള്‍ പറയുന്നത്. ടോള്‍ പ്ലാസ ഒഴിവാക്കി സമാന്തര വഴികളിലൂടെ കുറച്ചുദിവസം സര്‍വീസ് നടത്തിയെങ്കിലും പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെക്കേണ്ടിവന്നു.
പ്രശ്നത്തിന് പരിഹാരം കാണുന്നത് വരെ സര്‍വീസ് നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. ഇതിനിടെ ബസുടമകളുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ടോള്‍ പ്ലാസക്ക് സമീപം ആരംഭിച്ച അനിശ്ചിതകാല റിലേ നിരാഹാര സമരം തുടരുകയാണ്. ഇന്നലെമുതല്‍ ടിപ്പര്‍ -ടോറസ് ലോറി ഉടമകളും ടോള്‍ പ്ലാസക്ക് സമീപം അനിശ്ചിതകാല സമരം ആരംഭിച്ചിട്ടുണ്ട്.
'വിധി' എന്റെ രണ്ട് കുഞ്ഞുങ്ങളെയും ഒരു ദിവസം കവര്‍ന്നു; ജീവിതത്തില്‍ തളര്‍ന്നു പോയ നിമിഷത്തിലെ വേദന പങ്കുവച്ച് ഏകനാഥ് ഷിന്‍ഡെ (വീഡിയോ)
അധിക്ഷേപിക്കാനും അപഹസിക്കാനും കുന്തവും കുടചക്രവുമല്ല ഇന്ത്യന്‍ ഭരണഘടന; മന്ത്രി സജി ചെറിയാന് മാപ്പ് പറയണമെന്ന് ബി.ഗോപാലകൃഷ്ണന്
തൃപ്പൂണിത്തുറയില്‍ ടാങ്കര്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്
സജിചെറിയാനെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കണം; പുറത്തുവരുന്നത് കമ്മ്യൂണിസ്റ്റുകാരുടെ ഭരണഘടനയോടുള്ള അനാദരവെന്നും കെ.സുരേന്ദ്രന്
വെള്ളത്തിന് മുകളില്‍ അന്‍പതടി വലുപ്പമുള്ള കമലഹാസന് ചിത്രം തീര്‍ത്ത് ഡാവിഞ്ചി സുരേഷ്; വര്‍ണ്ണങ്ങളില്‍ പിറന്നത് എണ്‍പതഞ്ചാമതെ മീഡിയം
ആവിക്കല്‍ മലിനജല പ്ലാന്റിനെതിരെയുള്ള സമരത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍; ആളുകളെ തെറ്റിദ്ധരിപ്പിച്ച് സമരം സംഘടിപ്പിക്കുകയാണെന്ന് എം.വി. ഗോവിന്ദന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പാലക്കാട്ടെ പോലീസുകാരുടെ മരണം; കാട്ടുപന്നിയെ പിടിക്കാന്‍ വച്ച വൈദ്യുതി കെണിന്ന് ഷോക്കേറ്റതിനു പിന്നാലെ; രണ്ട് നാട്ടുകാര്‍ കസ്റ്റഡിയില്‍
പ്രതികാരമല്ല പ്രതിരോധമാണ് വേണ്ടത്; എസ്ഡിപിഐ - പോപ്പുലര്‍ഫ്രണ്ട് ഭീകരതക്കെതിരെ ജനകീയമുന്നേറ്റ റാലി നാളെ
കുഞ്ഞുള്ള കാര്യം കാമുകന് അറിയാതിരിക്കാന്‍ മൂന്നുവയസ്സുള്ള മകനെ കഴുത്ത് ഞെരിച്ചുകൊന്നു; കുറ്റസമ്മതം നടത്തി ആസിയ
വെട്ടേറ്റു മരിച്ച എസ്ഡിപിഐ പ്രവര്ത്തകന് സുബൈര്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി;2012ല്‍ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചു
മുത്തലാഖ് ചൊല്ലി : കോടതിയെ സമീപിച്ച് വനിതാ ഡോക്ടർ, വിവാഹത്തിന് നല്കിയ സ്വര്‍ണം യുവതിക്ക് തിരിച്ചുനല്‍കാന്‍ ഉത്തരവിട്ട് കോടതി
ഒളിക്യാമറ വെച്ചത് പാര്‍ട്ടി പ്രവര്‍ത്തകയുടെ കുളിമുറിയില്‍; ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ സസ്പെന്‍ഡ് ചെയ്തതായി സിപിഎം; പ്രതി ഒളിവിലെന്ന് പോലീസ്