×
login
വായില്ല്യാംകുന്ന് ക്ഷേത്രഭൂമി: നികുതി അടയ്ക്കാന്‍ തടസമായി റവന്യൂ വകുപ്പ്, 2008ന് ശേഷം നികുതി അടച്ചിട്ടില്ല, ഫയലിൽ തീർപ്പാക്കാതെ ഭൂരേഖാ തഹസില്‍ദാർ

2008 വരെ ഭൂമിക്ക് നികുതി സ്വീകരിച്ചിരുന്നു. എന്നാല്‍ നികുതി അടക്കാന്‍ ക്ഷേത്രം അധികൃതര്‍ എത്തുമ്പോള്‍ 10 ഏക്കറിന് അടുത്ത് മാത്രമേ ഉള്ളൂ എന്നാണ് അധികൃതര്‍ പറയുന്നത്.

വായില്ല്യാംകുന്ന് ക്ഷേത്രഭൂമി സന്ദര്‍ശിച്ച മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍. മുരളി ഭാരവാഹികളുമായി സംസാരിക്കുന്നു

കടമ്പഴിപ്പുറം: വായില്ല്യാംകുന്ന് ദേവസ്വത്തിന് കീഴില്‍ ക്ഷേത്രത്തിന് കൈവശമുള്ള 13.29 ഏക്കര്‍ ഭൂമിയുടെ നികുതി അടയ്ക്കാന്‍ റവന്യൂ അധികൃതര്‍ തടസം നില്‍ക്കുന്നതായി ക്ഷേത്രം അധികൃതരുടെ പരാതി. 2008ന് ശേഷം നികുതി അടക്കാന്‍ സാധിക്കാത്തതിനാല്‍ ഈ ഭൂമി ഉപയോഗപ്പെടുത്താന്‍ ക്ഷേത്രത്തിന് സാധിക്കുന്നില്ല. നികുതിയടച്ച് ഉടമസ്ഥാവകാശം ലഭ്യമാക്കാന്‍ റവന്യൂ വകുപ്പ് അധികൃതര്‍ തടസം നില്‍ക്കുകയാണെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്.  

2008 വരെ ഭൂമിക്ക് നികുതി സ്വീകരിച്ചിരുന്നു. എന്നാല്‍ നികുതി അടക്കാന്‍ ക്ഷേത്രം അധികൃതര്‍ എത്തുമ്പോള്‍ 10 ഏക്കറിന് അടുത്ത് മാത്രമേ ഉള്ളൂ എന്നാണ് അധികൃതര്‍ പറയുന്നത്. ഇത് സംബന്ധിച്ച് 2019ല്‍ ക്ഷേത്രം ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയും, അതേ തുടര്‍ന്ന് ഭൂമി അളന്ന് തിട്ടപ്പെടുത്തി നികുതി അടയ്ക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി കളക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയും കളക്ടര്‍ ഇത് ഒറ്റപ്പാലം ഭൂരേഖാ തഹസില്‍ദാര്‍ക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ രണ്ടുവര്‍ഷമായി ഭൂരേഖാ തഹസില്‍ദാരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഫയലില്‍ തീര്‍പ്പ് കല്പിക്കാനോ കോടതിയുടെ ഉത്തരവും കളക്ടറുടെ നിര്‍ദ്ദേശവും നടപ്പിലാക്കാനോ തയാറാവാതെ നിരുത്തരവാദപരമായ സമീപനമാണ് റവന്യൂ വകുപ്പ് സ്വീകരിക്കുന്നതെന്നാണ് പരാതി.  


വായില്ല്യാംകുന്ന് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍. മുരളിയുടെ ശ്രദ്ധയില്‍ ക്ഷേത്രം അധികൃതര്‍ ഇക്കാര്യം ബോധ്യപ്പെടുത്തി. ക്ഷേത്ര ഭൂമി എം.ആര്‍. മുരളി നേരിട്ടുകണ്ട് ബോധ്യപ്പെട്ടു. വരുമാനത്തിന് സഹായിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുന്ന ക്ഷേത്ര ഭൂമിയുടെ ഉടമസ്ഥാവകാശത്തിന് റവന്യൂ വകുപ്പ് അധികൃതര്‍ തടസം നില്‍ക്കുകയാണെന്ന് എം.ആര്‍. മുരളിയും പറഞ്ഞു.  

നിലവില്‍ തര്‍ക്കങ്ങളോ പ്രശ്‌നങ്ങളോ ഇല്ലാത്തതിരുന്നിട്ടും നികുതി സ്വീകരിക്കാന്‍ റവന്യു അധികൃതര്‍ തയ്യാറാകാത്ത നടപടിക്കെതിരെ വകുപ്പ് മന്ത്രിക്കും, കളക്ടര്‍ക്കും പരാതി നല്‍കുമെന്നും എം.ആര്‍. മുരളി അറിയിച്ചു. വള്ളൂര്‍ രാമകൃഷ്ണന്‍, ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ കുമാര ഗുപ്തന്‍, അജിത്ത് പ്രസാദ്, എം. സുബ്രഹ്മണ്യന്‍, പഞ്ചായത്ത് അംഗങ്ങളായ സവിത, സുരേഷ് ബാബു, ക്ഷേത്രം എക്‌സി.ഓഫീസര്‍ ശശികാന്ത്, ക്ഷേത്രം ജീവനക്കാര്‍ എന്നിവുരം ഒപ്പമുണ്ടായിരുന്നു.  

2007ല്‍ നടന്ന റീസര്‍വേക്ക് ശേഷം എന്‍ട്രിയിലും ബിടിആറിലും വന്ന അപാകതയാണെന്നും ഇത് താലൂക്ക് സബ് ഡിവിഷനില്‍ ഉള്‍പ്പെട്ടതാണെന്നും ഒറ്റപ്പാലം താലൂക്ക് ഓഫീസില്‍ നിന്നാണ് നടപടി ഉണ്ടാകേണ്ടതെന്നും കടമ്പഴിപ്പുറം വില്ലേജ് ഓഫീസര്‍ പറഞ്ഞു.

  comment

  LATEST NEWS


  വോട്ടര്‍ പട്ടികയുടെ ആധാര്‍ലിങ്കിങ് വേണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി; നടപടി കള്ളവോട്ട് തടയാന്‍; ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍


  അഴിമതികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം; പ്രതിപക്ഷ നേതാവിന്റെ നിലപാട് പിണറായി സര്‍ക്കാരിലെ മന്ത്രിയെപ്പോലെയെന്ന് കെ.സുരേന്ദ്രന്‍


  സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റു; ആരോഗ്യനില ഗുരുതരം


  ശബരി ആശ്രമം സൃഷ്ടിച്ച വിപ്ലവം


  മൂന്ന് വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് 57 പേര്‍; ആനകളുടെ കണക്കില്‍ വ്യക്തതയില്ലാതെ വനം വകുപ്പ്; നാട്ടാനകളും സംസ്ഥാനത്ത് കുറയുന്നു


  1.5 ലക്ഷം ഓഫീസുകള്‍, 4.2 ലക്ഷം ജീവനക്കാര്‍; പത്തു ദിവസം കൊണ്ട് വിറ്റഴിച്ചത് ഒരു കോടി ദേശീയ പതാകകള്‍; മാതൃകയായി തപാല്‍ വകുപ്പ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.