×
login
കാഞ്ഞിരപ്പുഴയില്‍ കാറ്റാടിയന്ത്രം സ്ഥാപിക്കും

കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ ഗ്രാമ പഞ്ചായത്തുകളെ കോര്‍ത്തിണക്കി 'ഗ്രീന്‍ എനര്‍ജി ഹബ്' സ്ഥാപിക്കുമെന്ന് 'ജന്മഭൂമി' വാര്‍ത്ത നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രഥമ യോഗമാണ് ഇന്നലെ എംഎല്‍എയുടെ സാന്നിധ്യത്തില്‍ നടന്നത്.

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ ഇറിഗേഷന്റെ സ്ഥലത്ത് കാറ്റാടിയന്ത്രം (വിന്റ്മില്‍) സ്ഥാപിക്കുന്നതിന് പഠനം നടത്തുന്നതിന്റെ പ്രാരംഭഘട്ടമെന്ന നിലയില്‍ 'വിന്റ് മാസ്റ്റ്' സ്ഥാപിക്കാന്‍ ധാരണയായി. ഇന്നലെ കാഞ്ഞിരപ്പുഴ ഐബിയില്‍ അഡ്വ: കെ. ശാന്തകുമാരി എംഎല്‍എ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.

കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ ഗ്രാമ പഞ്ചായത്തുകളെ കോര്‍ത്തിണക്കി 'ഗ്രീന്‍ എനര്‍ജി ഹബ്' സ്ഥാപിക്കുമെന്ന് 'ജന്മഭൂമി' വാര്‍ത്ത നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രഥമ യോഗമാണ് ഇന്നലെ എംഎല്‍എയുടെ സാന്നിധ്യത്തില്‍ നടന്നത്.  

സൂര്യന്‍, വായൂ, വെള്ളം ഇവ ഉപയോഗപ്പെടുത്തിയുള്ള സമഗ്ര പദ്ധതിയാണ് ഗ്രീന്‍ എനര്‍ജി ഹബ്ബ്. കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ വകുപ്പ് മൂന്നര ഏക്കറോളം ഉചിതമായ സ്ഥലം കണ്ടെത്തി അവിടെയാണ് 'വിന്റ് മാസ്റ്റ്' സ്ഥാപിക്കുക. ഇവ നൂറ് മുതല്‍ നൂറ്റി ഇരുപതു വരെ ഉയരത്തില്‍ സ്ഥാപിക്കാനാണ് ഉദേശിക്കുന്നത്. ഇത് കാറ്റിന്റെ ഗതിവേഗം നിര്‍ണയിക്കാനാണെന്നും ഇതുവഴി ഒരു വര്‍ഷത്തെ പഠനത്തിലൂടെ ഗതിവേഗം നിര്‍ണയിച്ച് എത്ര മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്ന് വിലയിരുത്തിയാല്‍ മാത്രമെ 'വിന്റ് മില്‍' സ്ഥാപിക്കാന്‍ കഴിയൂവെന്നാണ് അനര്‍ട്ട് ഉദ്യോഗസ്ഥര്‍ പറയുന്നത്.  


ഇത് വിജയകരമായാല്‍ വൈദ്യുതി ലഭ്യതയും ഊര്‍ജ്ജസംരക്ഷണവും ഉറപ്പുവരുത്താനാവുമെന്നാണ് എംഎല്‍എ പറയുന്നത്. ശുചിത്വമിഷന്റെ ഭാഗമായി ഉദ്യാനപരിസരത്ത് തുമ്പൂര്‍മുഴി മോഡലില്‍ കരിയില മാലിന്യം സംസ്‌കരിച്ച് കമ്പോസ്റ്റ് വളമാക്കി കര്‍ഷകര്‍ക്ക് നല്‍കാനുള്ള പദ്ധതിയും പ്ലാസ്റ്റിക് മാലിന്യം പഞ്ചായത്തുമായി സഹകരിച്ച് സംസ്‌കരിക്കുന്നതിനുള്ള നടപടിയും ആരംഭിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

വിനോദ സഞ്ചാരികള്‍ക്കായി ഡാംടോപ്പ് റോഡ് വൈകിട്ട് ഏഴിനുശേഷം മാത്രമേ അടക്കാവുവെന്ന് എംഎല്‍എ വ്യക്തമാക്കി. ആറുമണിയോടെ ഡാം ടോപ് റോഡ് അടച്ചതു ശരിയല്ലെന്ന് അവര്‍ പറഞ്ഞു.  ഉദ്യാന പരിപാലകര്‍ക്കും ശുചിത്വ ജീവനക്കാര്‍ക്കും ഐആര്‍ടിസിയുമായി സഹകരിച്ച് പരിശീലനം നല്‍കും. ഇവര്‍ക്ക് പ്രത്യേക യൂണിഫോം നിര്‍ബന്ധമാക്കും.  

കെ. ശാന്തകുമാരി എംഎല്‍എ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്‍, തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നാരായണന്‍കുട്ടി, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദിഖ് ചേപ്പോടന്‍, സ്ഥിരം സമിതി ചെയര്‍മാന്‍ കെ. പ്രദീപ്, ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസഫ്, ഡിടിപിസി പാലക്കാട് സെക്രട്ടറി ഡോക്ടര്‍ സില്‍വര്‍ ജോസ്, എസ്. അനില്‍കുമാര്‍, കെപിഐപി എക്‌സി.എന്‍ജിനീയര്‍ ലിവിന്‍സ് ബാബു, മുഹമ്മദ് ഷാഫി, കെഎസ്ഇബി അസി.എക്‌സി.എന്‍ജിനീയര്‍ ടി.ആര്‍. പ്രേംകുമാര്‍, സബ് എന്‍ജിനീയര്‍ അജീഷ്, അനര്‍ട്ട് പാലക്കാട് എന്‍ജിനീയര്‍ പി.പി. പ്രഭ, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.യു. അഭിജിത്ത്, അസി.കോ-ഓര്‍ഡിനേറ്റര്‍ ദീപസി എന്നിവര്‍ പങ്കെടുത്തു.  

 

  comment

  LATEST NEWS


  ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണം; അനന്തമായി നീട്ടരുതെന്ന് കേരളത്തോട് സുപ്രീംകോടതി; നിയമന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.