ബഷീറും, ജാന്‍ബീവിയും പത്ത് വര്‍ഷമായി ഒരുമിച്ചാണ് താമസം. ഇരുവരും തമ്മില്‍ തര്‍ക്കവും രൂക്ഷമായിരുന്നു. സംശയമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
പാലക്കാട്: പെരുവെമ്പ് മന്ദക്കാവ് ചോറക്കോട് കനാലിനടുത്ത് സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. പല്ലശ്ശന അണ്ണാക്കോട് സ്വദേശി അയ്യപ്പന് എന്ന ബഷീറിനെ(46) യാണ് തമിഴനാട് അതിര്‍ത്തിയില്‍ നിന്നും പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
ഗോവിന്ദാപുരം ചെമ്മണാംപതി വടക്കേ കോളനിയില്‍ ബാപ്പുസായിയുടെ മകള്‍ ജാന്‍ബീവി (46)ആണ് കൊല്ലപ്പെട്ടത്. ഏഴാംതീയതി രാത്രിയായിരുന്നു കൊല നടന്നത്. എട്ടാം തീയതി പുലര്‍ച്ചെ ബൈക്കില്‍ ഗോവിന്ദാപുരം ചെക്ക്പോസ്റ്റ് വഴി തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു.
ബഷീറും, ജാന്‍ബീവിയും പത്ത് വര്‍ഷമായി ഒരുമിച്ചാണ് താമസം. ഇരുവരും തമ്മില്‍ തര്‍ക്കവും രൂക്ഷമായിരുന്നു. സംശയമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവദിവസം രാത്രി പെരുവമ്പലിലെ റോഡോരത്ത് വച്ചും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്നാണ് ഇരുവരും കനാല്‍ക്കരയില്‍ എത്തിയത്. തുടര്‍ന്ന് മദ്യപിക്കുകയും മറ്റും ചെയ്തു. തുടര്‍ന്നാണ് ഉറങ്ങുകയായിരുന്ന ജാന്‍ബീവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
കൃത്യത്തിന് ശേഷം തമിഴ്നാട്ടിലെ ബന്ധുവീടുകളില്‍ അഭയം തേടാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. തുടര്‍ന്നാണ് ഇന്നലെ രാവിലെ തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നും പോലീസ് ഇയാളെ പിടികൂടിയത്.വിവാഹമോചിതയായ ജാന്‍ബീവി കഴിഞ്ഞ 10 വര്‍ഷമായി ഇയാള്‍ക്കൊപ്പമാണ് താമസം. പെരുവെമ്പ് പ്രദേശത്തെ പറമ്പുകളിലും നെല്പാടങ്ങളിലും പണിയെടുത്തും, മരം വെട്ടിയുമാണ് ഇവര്‍ കഴിഞ്ഞിരുന്നത്. അയ്യപ്പന്റെ ആദ്യ ഭാര്യ മരിച്ചു. രണ്ട് മക്കളുണ്ട്. ജാന്‍ബീവിയുടെ മകള്‍ വിവാഹിതയാണ്.
നന്നാക്കണമെങ്കില്‍ 45 ലക്ഷം ചെലവാകും; ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഉപയോഗിക്കാനാവാത്ത ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കുന്നു
പാര്‍ട്ടി ഫണ്ട് നല്‍കിയില്ല; തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി ഹോട്ടല്‍ അടിച്ചു തകര്‍ത്തു, പരാതി നല്‍കിയത് ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു
'ഇവിടെ പേടിയാകുന്നു, പറ്റില്ലച്ഛാ...നിര്‍ത്തിയിട്ട് പോയാല്‍ എന്നെ ഇനി കാണില്ല'; ഭര്‍ത്താവ് കിരണിനെതിരെ വിസ്മയയുടെ ശബ്ദ സന്ദേശം പുറത്ത്
ജവഹര്‍ പുരസ്കാരം ജന്മഭൂമി' ലേഖകന്‍ ശിവാകൈലാസിന്
കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് പറയാനാകില്ല; ചില മതങ്ങളില്‍പെട്ടവര്‍ നിര്‍ബന്ധിച്ച് ആളുകളെ മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി
പട്ടയില്‍ പ്രഭാകരന് അന്തരിച്ചു; നഷ്ടമായത് മുത്തശ്ശിക്കവിതകളുടെ മഹാകവി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പാലക്കാട്ടെ പോലീസുകാരുടെ മരണം; കാട്ടുപന്നിയെ പിടിക്കാന്‍ വച്ച വൈദ്യുതി കെണിന്ന് ഷോക്കേറ്റതിനു പിന്നാലെ; രണ്ട് നാട്ടുകാര്‍ കസ്റ്റഡിയില്‍
വെട്ടേറ്റു മരിച്ച എസ്ഡിപിഐ പ്രവര്ത്തകന് സുബൈര്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി;2012ല്‍ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചു
കുഞ്ഞുള്ള കാര്യം കാമുകന് അറിയാതിരിക്കാന്‍ മൂന്നുവയസ്സുള്ള മകനെ കഴുത്ത് ഞെരിച്ചുകൊന്നു; കുറ്റസമ്മതം നടത്തി ആസിയ
പാലക്കാട് ചൂട് സഹിക്കാനാവാതെ പരുന്ത് കുഴഞ്ഞുവീണു, ആരോഗ്യനില തൃപ്തികരമെങ്കിൽ തെന്മല വനമേഖലയിലേക്ക് പറത്തി വിടുമെന്ന് വനപാലകര്‍
ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനായി രക്ഷാപ്രവര്‍ത്തനം തുടരുന്നു; ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള ശ്രമം പരാജയം; ഭക്ഷണമില്ലാതെ പിന്നിട്ടത് 26 മണിക്കൂര്‍
മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ ശ്രമങ്ങൾ തുടരുന്നു, പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ നേവിയുടെ സഹായം തേടി