×
login
മാറാട് വിധി മതഭീകരവാദികള്‍ക്കേറ്റ കനത്ത തിരിച്ചടി; അരയ സമാജത്തിന്റെയും ഹിന്ദു സംഘടനകളുടെയും വിജയമെന്ന് വത്സന്‍ തില്ലങ്കേരി

ഒളിവിലായിരുന്ന പ്രതികള്‍ക്ക് നിയമ സഹായമടക്കമുള്ള പിന്തുണ നല്‍കിയത് മതഭീകര സംഘടനകളാണ്. കൂട്ടക്കൊലയില്‍ എന്‍ഡിഎഫിനുള്ള പങ്ക് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതാണ് കോടതി വിധി. മാറാട് കൂട്ടക്കൊലയെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികളെ സംരക്ഷിച്ചവരാരാണെന്ന് പൊതുസമൂഹത്തിന് അറിയണം.

കോഴിക്കോട്: മാറാട് എട്ട് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തശേഷം ഒളിവില്‍ പോയ രണ്ട് പ്രതികള്‍ക്ക് ലഭിച്ച ശിക്ഷാവിധി മത ഭീകരവാദികള്‍ക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി.ഗൂഢാലോചനയെത്തുടര്‍ന്നാണ് അക്രമമുണ്ടായതെന്ന കോടതി വിധിയിലെ പരാമര്‍ശം ഏറെ ഗൗരവമര്‍ഹിക്കുന്നതാണ്. സ്‌ഫോടകവസ്തു നിയമപ്രകാരം ശിക്ഷിക്കപ്പെട്ട പ്രതി മാറാടിന് പുറത്തുള്ളതാണെന്ന വസ്തുത കൂട്ടക്കൊലയ്ക്കു പിന്നില്‍ ബാഹ്യബന്ധമുണ്ടെന്നും ഗൂഢാലോചനയുണ്ടെന്നുമുള്ളതിനുള്ള ശക്തമായ തെളിവാണ്.  

ഒളിവിലായിരുന്ന പ്രതികള്‍ക്ക് നിയമ സഹായമടക്കമുള്ള പിന്തുണ നല്‍കിയത് മതഭീകര സംഘടനകളാണ്. കൂട്ടക്കൊലയില്‍ എന്‍ഡിഎഫിനുള്ള പങ്ക് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതാണ് കോടതി വിധി. മാറാട് കൂട്ടക്കൊലയെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികളെ സംരക്ഷിച്ചവരാരാണെന്ന് പൊതുസമൂഹത്തിന് അറിയണം.  

കൂട്ടക്കൊലയ്ക്ക് ശേഷം ഇരകളെ അവഗണിക്കുകയും വേട്ടക്കാരെ സംരക്ഷിക്കുകയും ചെയ്ത ഇരുമുന്നണികളുടെയും നിലപാടിനേറ്റ തിരിച്ചടികൂടിയാണിത്. ഉറ്റവര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടിട്ടും നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമര്‍പ്പിച്ച അരയ സമാജത്തിന്റെയും ഹിന്ദു സംഘടനകളുടെയും വിജയമാണിത്. കേരളത്തിലെ ഹൈന്ദവ ആചാര്യന്മാരുടെയും വിവിധ സാമുദായിക സംഘടനകളുടെയും പിന്തുണയില്‍ വിശ്വാസമര്‍പ്പിച്ചവര്‍ക്ക് നീതി ലഭിച്ചത് ഇന്നത്തെ സാഹചര്യത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. എവിടെ ഒളിച്ചാലും ഭീകരവാദികള്‍ക്ക് രക്ഷപ്പെടാനാവില്ലെന്ന് വിധി തെളിയിക്കുന്നു. എന്‍ഡിഎഫിനെ സംരക്ഷിക്കുന്ന സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും ഇത് തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗൂഢാലോചന പുറത്തുകൊണ്ടുവരണം: ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം

കൊച്ചി: മാറാട് കൂട്ടക്കൊലയിലെ പ്രതികളായ കോയമോന്‍, നിസാമുദ്ദീന്‍ എന്നിവര്‍ക്ക് ഇരട്ട ജീവപര്യന്തം നല്‍കിയ മാറാട് പ്രത്യേക കോടതി വിധിയെ മത്സ്യപ്രവര്‍ത്തകസംഘം സ്വാഗതം ചെയ്തു. സ്‌ഫോടക വസ്തുക്കള്‍ കൈവശം വയ്ക്കുക, മത സ്പര്‍ദ്ധ വളര്‍ത്തുക, മാരകായുധങ്ങളുമായി കലാപമുണ്ടാക്കുക എന്നിവയാണ് രണ്ടുപേര്‍ക്കുമെതിരെ തെളിഞ്ഞ കുറ്റങ്ങള്‍. അതുകൊണ്ട് കൂട്ടക്കൊല നടത്തുന്നതിനായി നടന്ന ഗൂഢാലോചനകള്‍ പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം വേഗത്തിലാക്കണമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍. രാജേഷ് പ്രസ്താവനയില്‍ പറഞ്ഞു.

തീരദേശത്ത് മാരകയുധങ്ങളുമായി വന്ന് കലാപം സൃഷ്ടിച്ച് ഹിന്ദു സമൂഹത്തെ ഉന്മൂലനം ചെയ്യുന്നതിനുള്ള ഗൂഢാലോചനകള്‍ നടക്കുന്നുവെന്നതിനുള്ള തെളിവായി ഈ വിധിയെ കാണണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ സുരക്ഷാ നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  comment

  LATEST NEWS


  'എല്ലാ ഇസങ്ങള്‍ക്കും അപ്പുറമാണ് ഹ്യൂമനിസം'; സ്വതന്ത്രചിന്തകരുടെ സംഗമത്തിന് ഒരുങ്ങി കൊച്ചി; 'ഐസ്സന്‍ഷ്യ21' ഡിസംബര്‍ 11ന് ടൗണ്‍ഹാളില്‍


  ചൈനയ്ക്ക് വഴങ്ങി ടിം കുക്ക്; രഹസ്യമായി ഒപ്പിട്ടത് 275 ബില്ല്യന്‍ ഡോളറിന്റെ കരാര്‍; ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള ശ്രമം പാളിയെന്ന് ആരോപണം


  'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


  വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.