login
അഡ്വ. കെ.കെ ബാലറാം ആര്‍എസ്എസ്‍ കേരള പ്രാന്ത സംഘചാലക്

ആരോഗ്യപരമായ കാരണങ്ങളാല്‍ പി.ഇ.ബി മേനോന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ സംഘചാലകിനെ തെരഞ്ഞെടുത്തത്

കൊച്ചി:ആര്‍എസ്എസ് കേരള പ്രാന്ത സംഘചാലകായി അഡ്വ.കെ.കെ.ബാലറാമിനെ തെരഞ്ഞെടുത്തു.കൊച്ചി ഭാസ്‌കരീയത്തില്‍ നടന്ന ആര്‍ എസ് എസ് സംസ്ഥാനപ്രതിനിധി സഭയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കണ്ണൂര്‍ വിഭാഗ് സംഘചാലക് അഡ്വ.സി.കെ.ശ്രീനിവാസന്‍ വരണാധികാരിയായിരുന്നു.പാലക്കാട് വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരം നിര്‍ദ്ദേശിച്ചു.

പ്രാന്ത ബൗദ്ധിക് പ്രമുഖ് കെ.പി.രാധാകൃഷ്ണന്‍ ,തൃശൂര്‍ വിഭാഗ് സംഘചാലക് കെ.എസ് പദ്മനാഭന്‍ , എന്നിവര്‍ പിന്താങ്ങി. ആരോഗ്യപരമായ കാരണങ്ങളാല്‍ പി.ഇ.ബി മേനോന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ സംഘചാലകിനെ തെരഞ്ഞെടുത്തത്. ബാലറാം കണ്ണൂര്‍ ജില്ലാ കാര്യവാഹ്, ജില്ലാ സംഘചാലക് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 2003മുതല്‍ പ്രാന്ത സഹ സംഘചാലകായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ബാര്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാനായിരുന്നു. കണ്ണൂര്‍ ശ്രീഭക്തി സംവര്‍ദ്ധിനിയോഗം ഡയരക്ടര്‍, ജനസേവാ സമിതി മാനേജിംഗ് ട്രസ്റ്റി, പളളിക്കുളം സേവാട്രസ്റ്റി എന്നീ ചുമതലകള്‍ വഹിച്ചുവരുന്നു.

    comment

    LATEST NEWS


    കോവിഡ്: രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു; ദല്‍ഹിയില്‍ ഒരാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചു


    മരാമത്ത് വകുപ്പ് എസ്റ്റിമേറ്റിട്ടത് 2.37 കോടി; ചീമേനി ജയിലിന് ചുറ്റുമതില്‍ പണിത് തടവുകാര്‍, ചെലവ് ഏതാനും ലക്ഷങ്ങൾ മാത്രം


    തൃശൂര്‍ പൂരം: പൊതുജനങ്ങളെ ഒഴിവാക്കിയേക്കും; സംഘാടകരും മേളക്കാരും ആന പാപ്പാന്‍മാരും മാത്രം; തത്സമയ സംപ്രേഷണത്തിന് സൗകര്യമൊരുക്കും


    ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ ഭിന്നത രൂക്ഷം: തര്‍ക്കം പോലീസ് നടപടികളിലേക്ക്


    ആലാമിപ്പള്ളി ബസ് ടെര്‍മിനല്‍ കട മുറികള്‍ അനാഥം; ലേലം കൊള്ളാൻ ആളില്ല, ഒഴിഞ്ഞുകിടക്കുന്നത് നൂറിലേറെ മുറികൾ


    സസ്യങ്ങള്‍ സമ്മര്‍ദ്ദാനുഭവങ്ങള്‍ സന്തതികളിലേക്ക് കൈമാറ്റം ചെയ്യുന്നതായി പഠനം


    എ.സമ്പത്ത് വീട്ടിലിരുന്നും ശമ്പളം കൈപ്പറ്റിയത് ലക്ഷങ്ങള്‍; ലോക്ക് ഡൗണ്‍ സമയത്തും പ്രത്യേക അലവന്‍സ് വാങ്ങി; ആകെ വാങ്ങിയ ശമ്പളം 20 ലക്ഷം രൂപ


    കൊവിഡ് വ്യാപനം; കാസർകോട്ട് 622 പേര്‍ക്ക് കൂടി കൊവിഡ്, കര്‍ശന നടപടികളിലേക്ക് നീങ്ങേണ്ടി വരും: കളക്ടര്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.