×
login
വര്‍ഗ്ഗീയതയ്‌ക്കെതിരെ മുസ്ലിങ്ങള്‍‍ ഉറച്ച നിലപാടെടുക്കണം; ഹിന്ദുക്കളുടെയും, മുസ്ലിങ്ങളുടെയും പൂര്‍വ്വികര്‍ ഒന്ന്, വിഭാഗീയത വളര്‍ത്തിയത് ബ്രിട്ടീഷുകാര്‍

മുസ്ലിങ്ങളെല്ലാം മതമൗലിക വാദികളാണെന്ന് ബ്രിട്ടീഷുകാര്‍ ഹിന്ദുക്കളെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇരു വിഭാഗങ്ങളും തമ്മില്‍ തല്ലണമെന്നായിരുന്നു ഇവരുടെ ആവശ്യം.

മുംബൈ : വര്‍ഗ്ഗീയ വാദത്തിനെതിരെ മുസ്ലിം നേതാക്കള്‍ ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് ആര്‍എസഎസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. ഹിന്ദുക്കളുടെയും, മുസ്ലിങ്ങളുടെയും പൂര്‍വ്വികര്‍ ഒന്നാണ്. ബ്രിട്ടീഷുകാരാണ് ഇരു കൂട്ടര്‍ക്കുമിടയില്‍ ഭിന്നത വളര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു. പൂനെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ സ്ട്രാറ്റജിക് പോളിസി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ രാഷ്ട്രം പ്രഥമം രാഷ്ട്രം സര്‍വ്വോപരി എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

മുസ്ലിങ്ങള്‍ക്കിടയില്‍ കടുത്ത വിഭാഗീയത വളര്‍ത്തിയെടുത്തത് ബ്രിട്ടീഷുകാരാണ്. ഇന്ത്യയില്‍ ഹിന്ദുക്കള്‍ മാത്രമേ വിജയിക്കൂ എന്നും അതിനാല്‍ മറ്റൊരു രാജ്യം ആവശ്യപ്പെടണമെന്നും മുസ്ലിങ്ങളോട് പറഞ്ഞത് ഇവരാണ്. ഇന്ത്യയില്‍ നിന്നും ഇസ്ലാം മതം ഇല്ലാതാകുമെന്നും ബ്രിട്ടീഷുകാര്‍ പറഞ്ഞിരുന്നതായും മോഹന്‍ ഭാഗവത് അറിയിച്ചു.

മുസ്ലിങ്ങളെല്ലാം മതമൗലിക വാദികളാണെന്ന് ബ്രിട്ടീഷുകാര്‍ ഹിന്ദുക്കളെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇരു വിഭാഗങ്ങളും തമ്മില്‍ തല്ലണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ തമ്മില്‍ തല്ലുന്നതിന് പകരം ഇരുവിഭാഗങ്ങളും തമ്മില്‍ അകലുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ പുരോഗതിയ്ക്കായി ഹിന്ദുക്കളും മുസ്ലിങ്ങലും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. ഹിന്ദു എന്ന വാക്ക് മാതൃരാജ്യം, പൂര്‍വികര്‍, ഇന്ത്യന്‍ സംസ്‌കാരം എന്നീ പദങ്ങള്‍ക്ക് സമാനമാണെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.  

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കശ്മീര്‍ യൂണിവേഴ്‌സിറ്റി ചാന്‍സിലര്‍ റിട്ടയേര്‍ഡ് ലഫ്റ്റനന്റ് ജനറല്‍ സെയ്ദ് അതാ ഹസ്‌നൈന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

 

  comment

  LATEST NEWS


  ത്രിവര്‍ണ്ണ പതാകയുമായി മോദിയെ വരവേറ്റ് യുഎസ്: നാളെ ജോ ബൈഡനും, കമല ഹാരിസുമായും കൂടിക്കാഴ്ച നടത്തും; യുഎന്‍, ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കും


  '1921 - മലബാര്‍ കലാപം - സത്യവും മിഥ്യയും ' കാനഡ കെ എച്ച് എഫ് സി പ്രഭാഷണം വെള്ളിയാഴ്ച


  പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


  കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി


  സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും സഹിക്കുമെന്ന് അമരീന്ദർ സിംഗ്; രാഹുലിനും പ്രിയങ്കയ്ക്കും ​അനുഭവ പരിചയമില്ലെന്നും അമരീന്ദര്‍


  തുവ്വൂര്‍ രക്തസാക്ഷികളുടെ പിന്മുറക്കാര്‍ ഒത്തുചേരും; മാപ്പിളക്കലാപ അനുസ്മരണ സദസ്സില്‍ വത്സന്‍തില്ലങ്കേരിയും തേജസ്വി സൂര്യയും പങ്കെടുക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.