login
കൊടകര കവര്‍ച്ചക്കേസില്‍ സത്യസന്ധമായ അന്വേഷണം നടക്കണം; പോലീസ് നടപ്പാക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ അജണ്ട: ആര്‍എസ്എസ്

ആര്‍എസ്എസിന്റെ ആദര്‍ശ ശുദ്ധിയിലും സുതാര്യവും സത്യസന്ധവുമായ പ്രവര്‍ത്തനശൈലിയിലും വിശ്വാസമുള്ള പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പടര്‍ത്താനുള്ള ആസൂത്രിതമായ ഗൂഢപദ്ധതിയാണ് ഇതിന് പിന്നില്‍. ഭരണാധികാരത്തിന്റെ ബലമുപയോഗിച്ച് ദേശീയ ശക്തികളെ തളര്‍ത്താനും തകര്‍ക്കാനും സിപിഎം എക്കാലവും ശ്രമിച്ചിട്ടുണ്ട്. പോലീസിനെ സിപിഎമ്മിന്റെ രാഷ്ട്രീയ ഉപകരണമായി മാറ്റിയിരിക്കുകയാണ്.

കൊച്ചി: രാഷ്ട്രീയ സ്വയംസേവക സംഘത്തെ തകര്‍ക്കുകയെന്ന സിപിഎമ്മിന്റെ രാഷ്ട്രീയ അജണ്ടയാണ് കൊടകര കവര്‍ച്ചക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം നടപ്പാക്കുന്നതെന്ന് ആര്‍എസ്എസ്. കവര്‍ച്ചയ്ക്ക് പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്ത് കൊണ്ടുവരുന്നതിന് പകരം സംഭവവുമായി യാതൊരു ബന്ധവുമില്ലാത്തവരെ മനപ്പൂര്‍വം അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമം നടക്കുന്നത്. 

ആര്‍എസ്എസിനെ ബന്ധപ്പെടുത്തി വാര്‍ത്തകള്‍ ചമയ്ക്കാന്‍ കേസന്വേഷണത്തിന്റെ തുടക്കം മുതല്‍ ശ്രമം നടന്നു. 'കവര്‍ച്ചക്കേസിന് ആര്‍എസ്എസ് ബന്ധം', 'ആര്‍എസ്എസ് നേതാക്കളെ ചോദ്യം ചെയ്യാന്‍ നീക്കം' തുടങ്ങിയ വാര്‍ത്തകള്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ ബോധപൂര്‍വ്വം പ്രചരിപ്പിക്കുകയായിരുന്നു. അന്വേഷണ സംഘത്തെ ഉദ്ധരിച്ചാണ് തികച്ചും തെറ്റായ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. അന്വേഷണത്തെ പ്രചരണായുധമാക്കാനും വഴിതിരിച്ച് വിടാനും ദേശീയ പ്രസ്ഥാനങ്ങളെ ജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനുമുള്ള സംഘടിത ശ്രമത്തെ ആര്‍എസ്എസ് പ്രാന്ത കാര്യകാരി പ്രസ്താവനയില്‍ ശക്തിയായി അപലപിച്ചു.  

ആര്‍എസ്എസിന്റെ ആദര്‍ശ ശുദ്ധിയിലും സുതാര്യവും സത്യസന്ധവുമായ പ്രവര്‍ത്തനശൈലിയിലും വിശ്വാസമുള്ള പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പടര്‍ത്താനുള്ള ആസൂത്രിതമായ ഗൂഢപദ്ധതിയാണ് ഇതിന് പിന്നില്‍. ഭരണാധികാരത്തിന്റെ ബലമുപയോഗിച്ച് ദേശീയ ശക്തികളെ തളര്‍ത്താനും തകര്‍ക്കാനും സിപിഎം എക്കാലവും ശ്രമിച്ചിട്ടുണ്ട്. പോലീസിനെ സിപിഎമ്മിന്റെ രാഷ്ട്രീയ ഉപകരണമായി മാറ്റിയിരിക്കുകയാണ്.  

കൊടകര സംഭവവുമായി ആര്‍എസ്എസിന് യാതൊരു ബന്ധവുമില്ല. കേസന്വേഷണത്തിന്റെ മറവില്‍ ആര്‍എസ്എസിന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ശ്രമം പോലീസ് അവസാനിപ്പിക്കണം. സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ട് വരാന്‍ സത്യസന്ധമായ അന്വേഷണം നടക്കണം. ആര്‍എസ്എസിനെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ഒരു വിഭാഗം മാധ്യമങ്ങള്‍ സംഘടിത ശ്രമത്തില്‍ നിന്ന് പിന്തിരിയണം. ഇടതു സര്‍ക്കാരും മാധ്യമങ്ങളും പോലീസും നടത്തുന്ന ഇത്തരം കുത്സിത ശ്രമങ്ങള്‍ക്കെതിരെ ജനാധിപത്യ രീതിയില്‍ പ്രതികരിക്കാന്‍ പൊതുസമൂഹം മുന്നോട്ട് വരണമെന്നും പ്രാന്ത കാര്യകാരി അഭ്യര്‍ത്ഥിച്ചു.

  comment

  LATEST NEWS


  പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പി.സി. ജോര്‍ജ്; കേരളം ഭരിക്കുന്നത് നാലംഗസംഘം


  മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


  രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


  യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍; പോലീസില്‍ പരാതി


  രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും; ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാമെന്നും മോഹന്‍ലാല്‍


  മലപ്പുറത്ത് വൃദ്ധയെ തലയ്‌ക്കടിച്ച്‌ കൊ​ന്ന അയല്‍വാസി പിടിയില്‍; കൊലപാതകം മോഷണശ്രമത്തിനിടെ


  സായികുമാറിനെ ദുബായില്‍ നിന്ന് എത്തിക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ ആളുകളുടെ സഹായം തേടിയെന്ന് സംവിധായകന്‍ സിദ്ദിഖ്; അന്വേഷണം വേണമെന്ന് സന്ദീപ് വാര്യര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.