×
login
രാമ ജന്മഭൂമി വലിയൊരു ലോകാത്ഭുതത്തിന് അരങ്ങൊരുങ്ങുകയാണ്; ഭാരതത്തിന്റെ സ്വാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന ക്ഷേത്രത്തിന്റെ ആദ്യ നില 2022ല്‍ പൂര്‍ത്തിയാകും

ക്ഷേത്രത്തിന്റെ അടിത്തറ ശക്തവും ബൃഹത്തുമായ ഒരു പാറയിലായിരിക്കും നിര്‍മിക്കുക. കല്‍പ്പാന്തകാലത്തോളം ക്ഷേത്രം നിലനില്‍ക്കും.

ലഖ്‌നൗ : ശ്രീരാമ ജന്മഭൂമിയിമിയിലെ രാമക്ഷേത്ര നിര്‍മാണം പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. രാമ ജന്മഭൂമി വലിയൊരു ലോകാത്ഭുതത്തിന് അരങ്ങൊരുങ്ങുകയാണ്. ക്ഷേത്ര നിര്‍മാണ സ്ഥലവും, രാം ലല്ലാ ക്ഷേത്രവും കാര്‍സേവപുരവും ദര്‍ശിക്കാന്‍ കഴിഞ്ഞത് അനുഭൂതിദായകമായ നല്ലൊരു അനുഭവമായി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കുമ്മനം ഇക്കാര്യം അറിയിച്ചത്.  

ക്ഷേത്ര നിര്‍മ്മാണത്തിന് 15 മീറ്റര്‍ താഴ്ചയില്‍ 300 മീറ്റര്‍ വീതിയിലും 400 മീറ്റര്‍ നീളത്തിലും ഉള്ള അടിത്തറയുടെ പണികളാണ് ഇപ്പോള്‍ നടക്കുന്നത്. 9 മീറ്റര്‍ പൊക്കത്തില്‍ അടിത്തറയുടെ കോണ്‍ക്രീറ്റിങ് പൂര്‍ത്തിയായി. ബാക്കി 6 മീറ്റര്‍ കൂടി വാര്‍ത്തുകഴിഞ്ഞാല്‍ തറ നിരപ്പില്‍ അടിത്തറ എത്തുമെന്ന് രാമജന്മഭൂമി ക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ് ജി അറിയിച്ചു.

ക്ഷേത്രത്തിന്റെ അടിത്തറ ശക്തവും ബൃഹത്തുമായ ഒരു പാറയിലായിരിക്കും നിര്‍മിക്കുക. കല്‍പ്പാന്തകാലത്തോളം ക്ഷേത്രം നിലനില്‍ക്കും. ഭാരതത്തിന്റെ സ്വാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന ഈ ക്ഷേത്രത്തിന്റെ ആദ്യ നില 2022 ഇല്‍ പൂര്‍ത്തിയാകും. ബാലാലയ പ്രതിഷ്ഠ നടത്തിയിട്ടുള്ള ക്ഷേത്രത്തില്‍  എപ്പൊഴും നല്ല തിരക്കാണ്. എങ്ങും രാമ മന്ത്ര ജപം.

ക്ഷേത്ര ദര്‍ശനത്തിന് എത്തിയ കുമ്മനത്തെ പൂക്കളും, ഹാരവും, ഷാളും മധുരപലഹാരങ്ങളും നല്‍കി പ്രധാന പൂജാരി രാജുദാസ് ഉപചാരപൂര്‍വ്വം സ്വാഗതം ചെയ്തു.

Facebook Post: https://www.facebook.com/kummanam.rajasekharan/posts/3987474378028986

 

  comment

  LATEST NEWS


  സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; സുഹാസിനി ജൂറി അധ്യക്ഷ; പുരസ്‌കാരത്തിന് മത്സരിക്കുന്നത് 80 സിനിമകള്‍; ഒക്ടോബറില്‍ പ്രഖ്യാപനം


  അമരീന്ദര്‍ സിംഗ് അമിത് ഷായെ കാണാന്‍ ദില്ലിയ്ക്ക് പുറപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റ് വിറച്ചു; അമരീന്ദറിനെ കൂടെ നിര്‍ത്താന്‍ സിദ്ധുവിനെ തഴഞ്ഞു


  കശ്മീരിലെ ഉറിയിൽ ലഷ്‌കർ ഇ ത്വയിബ ഭീകരൻ പിടിയില്‍; ;പാക് സൈന്യം പരിശീലിപ്പിച്ചു; ക്യാമ്പില്‍ നല്‍കിയത് ഇസ്ലാം അപകടത്തിലാണെന്ന സന്ദേശം


  ധീര ഭഗത് സിംഗ് ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ ജീവിക്കുന്നു; ഭഗത് സിംഗ് ജയന്തിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി


  കനല്‍തരി കൈവിട്ടപ്പോള്‍ കലിയിളകി സിപിഐ; കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വഞ്ചിച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാര്‍ ചതിയനെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ


  ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.